Joomla 3.0 Ready!
This template and its extensions are fully compatible with Joomla 3.0+. Simply apply the Vertex 3 patch if you wish to use this version of Joomla. At this time we still recommend 2.5 though. Be sure to review our tutorials. Read more...
Responsive Layout
Adapt your site to any screen size with the powerful responsive Shape5 Vertex template framework. Resize your browser to see this site automatically adjust. The responsive features of Vertex are very easy to setup. Read more...
Responsive MP3 Player
Our very popular S5 MP3 Player plugin has been updated to work with responsive templates. It now has a 100% width option as well as other text link options for mobile devices and devices that do not support flash. Read more...





ചോ: വിവാഹം നിശ്ചയിച്ചുകഴിഞ്ഞ മുസ്ലിംയുവതിയാണ് ഞാന്‍. ആദ്യരാത്രിയില്‍ വധൂവരന്മാര് ശാരീരികബന്ധത്തിലേര്പ്പെട്ടിരിക്കണമെന്നത് നിര്‍ബന്ധമാണോ ? അതിനെ വിലക്കുന്ന എന്തെങ്കിലും നിയന്ത്രണങ്ങള്‍ ദീന് കല്പിക്കുന്നുണ്ടോ ?
ഉമ്മുസുലൈം എന്ന് ഏവര്‍ക്കും സുപരിചിതയായ മഹതി. പക്ഷേ, അവരുടെ യഥാര്‍ഥ പേരും ഗോത്രവും ഏതെന്നതിനെപ്പറ്റി പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. പ്രവാചകന് തിരുമേനി (സ) മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തുന്നതിന് എത്രയോ മുമ്പുതന്നെ ഇസ്ലാംസ്വീകരിച്ച അന്സ്വാരീസ്ത്രീയായിരുന്നു അവര്‍.
1999ല്‍ കൊസവോയില്‍ വംശീയയുദ്ധം കൊടുമ്പിരികൊള്ളുന്നസമയം. വംശ വെറിയനായ മനുഷ്യന് ഇത്രമേല്‍ ക്രൂരനാണെന്ന് ലോകം തിരിച്ചറിഞ്ഞനാളുകള്. ഇന്നത്തെ അത്രയൊന്നും വിപുലമല്ലാത്തവാര്ത്താമാധ്യമങ്ങളിലൂടെ ഭൂമിയുടെ നാനാ ദിക്കിലുള്ളവരൊക്കെ, നിരനിരയായിനിറുത്തി തലയിലൂടെ ശത്രുക്കളുടെ വെടിയുണ്ടയേറ്റ ്മറിഞ്ഞവീഴുന്ന ഇരകളുകളുടെ ദയനീയചിത്രം കണ്ടുഞെട്ടി. സംസാര ലോകത്തോളം ക്രൂരമാകാത്ത അനുവാചകര്‍ വാവിട്ട് കരയുന്ന അനാഥകുഞ്ഞുങ്ങളെയും കരിമ്പിന്‍ചണ്ടി കണക്കെ ബലാല്‍സംഗത്തിന്ന് ഇരയായി വലിച്ചെറിയപ്പെട്ട ബോസ്നിയന്‍ യുവതികളെയും, ജന്മനാട്ടില് നിന്ന് അടിച്ചിറക്കപ്പെട്ട നിരാലംബരായ വൃദ്ധജനങ്ങളുടെയും ദൈന്യതയോര്ത്ത് ലോകമനസാക്ഷി മരവിച്ചു നിന്നനിമിഷങ്ങള്. കണ്ടവരും കേട്ടവരും എല്ലാംമറന്ന് ജീവിതത്തിന്റെ തിരക്കിലേക്ക് ഉള്വലിഞ്ഞങ്കിലും സ്ത്രീയുടെ തിക്തവും ദൈന്യവുമായ ഭാവങ്ങള്‍ക്ക് ഏറെസാക്ഷിയായ ഒരുഗൈനക്കോളജിസ്റ്റ് എന്ന നിലയില്ഡോക്ടര് ജമീല മഹമൂദിന് അമാന്തിച്ചു നില്‍ക്കാന്‍കഴിഞ്ഞില്ല.
കുട്ടികളുണ്ടാകുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി എത്രയാണ് ?സിസേറിയനിലൂടെ രണ്ടുകുട്ടികളുള്ള എനിക്ക് ഇപ്പോള്‍ നാല്പതുവയസ്സായി. ഇനി എനിക്ക് കുട്ടികള്‍ ആകാമോ ? ഗര്ഭനിരോധനമാര്ഗങ്ങള് സ്വീകരിക്കുന്നത് നിഷിദ്ധമാണോ ? എന്തുകൊണ്ട് അത് നിഷിദ്ധമായി ? സ്ഥായിയായ ഗര്ഭനിരോധനമാര്ഗമൊന്നും ഞാന്‍ സ്വീകരിച്ചിട്ടില്ല. അങ്ങനെ ഉദ്ദേശിക്കുന്നുമില്ല. ഭര്‍ത്താവാണ് ഗര്ഭനിരോധനരീതി അവലംബിക്കുന്നത്. ഇത്രയും നാള് അത് വിജയകരമായിരുന്നു. അത് തുടരാനാണുദ്ദേശിക്കുന്നത്. ഞാനും ഭര്‍ത്താവും ഞെരുക്കമില്ലാതെ കഴിയാവുന്ന സാമ്പത്തികസുസ്ഥിതിയിലാണ്; അല്‍ഹംദുലില്ലാഹ്!...ഞങ്ങള്‍ രണ്ടുപേരും അധ്വാനിച്ചെങ്കിലേ കാര്യങ്ങള്‍ മുന്നോട്ടുപോകുകയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. ഇനിയും എനിക്ക് കുട്ടികളുണ്ടായാല്‍ ഞാനെന്റെ ജോലിയില്‍നിന്ന് ലീവെടുക്കേണ്ടിവരും.
മാതാപിതാക്കള്‍ക്ക് മകന്റെ മേല്‍ ചില അവകാശങ്ങളുണ്ട്. നന്മ, അനുസരണം, ആദരവ് തുടങ്ങിയവയിലൂടെയാണ് അത് പ്രതിഫലിക്കുക. പ്രകൃതിയുടെ തേട്ടമാണത്. നല്ല നിലയില്‍ അവ അംഗീകരിക്കാനും നിര്‍വ്വഹിക്കാനും ഇസ് ലാം മകനെ നിര്‍ബന്ധിക്കുന്നു. ഇതില്‍ മാതാവിന്റെ അവകാശങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്. ഗര്‍ഭധാരണം, പ്രസവം, മുലകൊടുക്കല്‍, സംരക്ഷണം തുടങ്ങിയവയുടെ പ്രയാസം പേറുന്നത് അവരാണ്: അല്ലാഹു പറയുന്നു: ' മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് നാം മനുഷ്യരോട് നിര്‍ദ്ദേശിച്ചിരിക്കുന്നു. മാതാവ് വളരെ പ്രയാസം സഹിച്ചാണ് അവനെ ഗര്ഭംധരിച്ചുനടന്നത്. അവനെ പ്രസവിച്ചതും ഒട്ടേറെ പ്രയാസപ്പെട്ടുകൊണ്ടാണ്. ഗര്‍ഭം ചുമന്നു നടന്നതും മുലകുടി അവസാനിപ്പിച്ചതും മുപ്പത് മാസം കൊണ്ടാണ്.' (അല്‍ അഹ്ഖാഫ്: 15)
മാതാവിന്് മക്കളോടുള്ള സ്നേഹത്തെ ഇസ്ലാം പരമോന്നതവും പവിത്രവുമായി ഗണിക്കുന്നു. സ്നേഹം എന്ന മാനുഷിക വികാരത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് മാതാവിന് കുഞ്ഞിനോടുള്ള സ്നേഹം എന്നുള്ളതുകൊണ്ടാകാം ഇസ്ലാം ഈ വൈകാരിക മനോഭാവത്തെ കൂടതുല്‍ അടുത്തറിയുന്നത്. ഒരിക്കല്‍ തിരുമേനി (സ) അല്ലാഹുവിന് അവന്റെ അടിമകളോടുള്ള സ്നേഹത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പറഞ്ഞതിങ്ങനെയാണ്.


