സ്ത്രീകളുടെ സമൂഹപങ്കാളിത്തം സാധ്യമോ

മുന്‍കാല നാഗരികതകളില്‍ പുരോഗിത-അധികാരവര്‍ഗ്ഗത്തിന്റെ സ്വാര്‍ഥതമൂലം  സ്ത്രീകള്‍ക്ക് വിവിധ രംഗങ്ങളില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. സ്ത്രീയെ അക്ഷരജ്ഞാനമില്ലാതെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടുവാനുള്ള വ്യഗ്രതയായിരുന്നു പുരോഗിതവര്‍ഗ്ഗം കാണിച്ചിരുന്നത്. അതു പുരുഷമേധാവിത്വത്തിനു കാരണമായിതീരുകയും ചെയ്തു. അക്ഷരജ്ഞാനം സത്രീക്ക് നിഷേധിക്കപ്പെട്ടത് സത്രീയോട് ചെയ്ത ഏറ്റവും വലിയക്രൂരതയാണ്.അതാണ് സത്രീകളെ അന്ധവിശ്വാസങ്ങളുടെ അഗാധ ഗര്‍ത്തതിലേക്ക് തള്ളിവിട്ടത്.

Register to read more...

സ്ത്രീ ആഗ്രഹിക്കുന്നത് വാങ്ങുന്നു, പുരുഷന്‍ ആവശ്യമുള്ളത് വാങ്ങുന്നു

സാധാരണയായി സാധനങ്ങള്‍ വാങ്ങാന്‍ പുരുഷന്മാര്‍ പ്രത്യേക സാമ്പത്തിക ബജറ്റ് നിര്‍ണയിക്കാറില്ല . കാരണം അവര്‍ക്ക് മിക്കവാറും അത്തരമൊരു ബജറ്റിന്റെ ആവശ്യം വരാറില്ല. വല്ലാത്ത ധൂര്‍ത്തോ, ദുര്‍വ്യയമോ അലട്ടുമ്പോള്‍ മാത്രമാണ് അവര്‍ അപ്രകാരം ചെയ്യാറുള്ളത്. അല്ലാത്ത സന്ദര്‍ഭത്തില്‍ അവര്‍ പ്രത്യേക ബജറ്റ് നിശ്ചയിക്കുന്ന പതിവില്ല. എന്തുകൊണ്ട് അവര്‍ക്കതാവശ്യമില്ല എന്ന പ്രസക്തമായ ചോദ്യമുണ്ട്. തനിക്ക് ആവശ്യമുള്ളതെന്താണെന്ന് നിശ്ചയിക്കാനുള്ള ശേഷി പ്രകൃത്യാ തന്നെ പുരുഷന് ലഭിച്ചതിനാല്‍ എന്നാണ് അതിന്റെയുത്തരം. യഥാര്‍ത്ഥത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേകമായ തുക നീക്കിവെക്കേണ്ടത് സ്ത്രീകളാണ്. എന്നല്ല അവര്‍ നിര്‍ബന്ധമായും അപ്രകാരം ചെയ്തിരിക്കണം. കാരണം തനിക്ക് ആഗ്രഹമുള്ളതൊക്കെ വാങ്ങണമെന്ന ത്വര അവരുടെ മനസ്സിലുണ്ട്. അവരുടെ തലച്ചോര്‍ അപ്രകാരമാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ആവശ്യമില്ലാത്തതാണെങ്കിലും അവളുടെ ഹൃദയം കൊതിച്ചതെന്തും  അവള്‍ വില കൊടുത്തുവാങ്ങുക തന്നെ ചെയ്യും. ഒരുവേള, തനിക്ക് ആവശ്യമുള്ള വസ്തുക്കള്‍ മാറ്റിവെച്ച് തന്നെ കൊതിപ്പിച്ച വസ്തുക്കള്‍ വാങ്ങാന്‍ അവള്‍ തുനിഞ്ഞേക്കും. അതിനാല്‍ തന്നെ അടിയന്തിരപ്രാധാന്യമുള്ള  കാര്യം ഉപേക്ഷിച്ച് അപ്രധാനകാര്യങ്ങള്‍ക്കായി അവള്‍ പൈസ ചെലവഴിച്ചേക്കാം.
ചിന്താപരമായി പുരുഷന്‍ സ്ത്രീയേക്കാള്‍ വ്യവസ്ഥപ്പെടുത്തപ്പെട്ടവനാണ്. എന്നാല്‍ സ്ത്രീകള്‍ക്കാവട്ടെ, തങ്ങള്‍ വാങ്ങാന്‍ കൊതിക്കുന്ന സാധനങ്ങളെുടെ  നീണ്ട പട്ടിക തന്നെയുണ്ട്. പക്ഷെ അത് എഴുതിക്കുറിച്ചുവെച്ചിട്ടില്ലെന്നുമാത്രം. നിനക്കെന്തൊക്കെയാണ് വാങ്ങേണ്ടത് എന്ന് ചോദിച്ചാല്‍ 'ഇപ്പോഴല്ല' പിന്നീട് പറയാം' എന്നായിരിക്കും അവളുടെ മറുപടി. കാരണം എന്താണ് വാങ്ങേണ്ടത് എന്നതിന്റെ പട്ടിക സന്ദര്‍ഭത്തിനനുസരിച്ചാണ് അവര്‍ തയ്യാറാക്കുന്നത്.

Register to read more...

Our Menu

Featured Video

Our Websites