ദമ്പതിമാരുടെ ബാധ്യതകള്‍

കുടുംബത്തിന്റെ ആരോഗ്യപരമായ നിലനില്‍പിന് ദമ്പതികള്‍ ചില ബാധ്യകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. അവരുടെ ഭിന്ന ശരീര പ്രകൃതിയും മാനസികാവസ്ഥയും കണക്കിലെടുത്താണ് ബാധ്യതകള്‍ നിര്‍ണയിച്ചിട്ടുള്ളത്.

ഭാര്യയ്ക്ക് വിവാഹമൂല്യം നല്‍കലാണ് ഭര്‍ത്താവിന്റെ പ്രഥമ ബാധ്യത. സ്ത്രീയെ ആദരിക്കുന്നതിന്റെയും പരിഗണിക്കുന്നതിന്റെയും പ്രതീകമാണത്. 'നിങ്ങള്‍ സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം പാരിതോഷികമായി നല്‍കുക'' (4: 4). ഭര്‍ത്താവിന്റെ മറ്റൊരു ബാധ്യത ജീവനാംശം നല്‍കലാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ ജീവിതസൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കലാണത്.

Register to read more...

മാതൃപിതൃ ബന്ധം.

മകന്‍ പിതാവിന്റെ രഹസ്യമാണ്. അയാളുടെ സവിശേഷതകളുടെ വാഹകനാണ്. ജീവിതത്തിലയാള്‍ക്ക് കണ്ണിന് കുളിര്‍മ നല്‍കുന്നവനാണ്. മരണശേഷം തന്റെ അസ്തിത്വത്തിന്റെ തുടര്‍ച്ചയും. അവന്‍ അയാളുടെ അനശ്വരതയുടെ പ്രതീകമാണ്. അയാളില്‍നിന്ന് അവന്‍ പ്രത്യേകതകളും ചിഹ്്‌നങ്ങളും അനന്തരമെടുക്കുന്നു. നല്ലതും ചീത്തയും കൊള്ളാവുന്നതും അല്ലാത്തതുമായ എല്ലാം സ്വായത്തമാക്കുന്നു. മകന്‍ പിതാവിന്റെ കരളിന്റെ കഷ്ണമാണ്. ഹൃദയത്തിന്റെ ഭാഗവും.
    അതിനാല്‍, അല്ലാഹു വ്യഭിചാരം നിഷിദ്ധമാക്കി. വിവാഹം നിര്‍ബന്ധമാക്കി. കുടുംബ പാരമ്പര്യം കാത്തുരക്ഷിക്കാനാണിത്.

Register to read more...

ഭര്‍ത്താവ് അറിയേണ്ടാത്ത രഹസ്യങ്ങളുമുണ്ട്

ബന്ധത്തിലെഊഷ്മളതയും മധുരാനുഭവങ്ങളുമാണ് ദാമ്പത്യ ജീവിതത്തെ വ്യതിരിക്തമാകുന്നത്.അതിനാല്‍ തന്നെ തീര്‍ത്തും ആസ്വാദ്യകരമായ പെരുമാറ്റം അതിന് ആവശ്യമാണ്.ഇണകള്‍ക്കിടയില്‍ പ്രണയത്തിന്റെ കെട്ടുകള്‍ ഭദ്രമാക്കുകയും പരസ്പരംതാല്‍പര്യവും ആഗ്രഹവും ജനിപ്പിക്കുകയും ചെയ്യുന്ന ഘടകമാണ് അത്. എല്ലാസ്ത്രീകളും ആഗ്രഹിക്കുന്ന ഈ സ്വപ്‌ന പൂര്‍ത്തീകരണത്തിന് പരസ്പരംആകര്‍ഷിക്കാനും അഴക് പ്രകടിപ്പിക്കാനുമുള്ള ചില പരിശീലനങ്ങളാണ് ചുവടെ.

1. വിവാഹം കഴിക്കുന്നതോടെ ഭര്‍ത്താവിന്റെ മുന്നില്‍ തന്റെ എല്ലാ ന്യൂനതകളുംവെളിപ്പെടുത്താമെന്ന് സ്ത്രീ വിശ്വസിക്കുന്നു. 'ഞങ്ങള്‍ഭര്‍ത്താക്കന്മാര്‍ക്ക് മുന്നില്‍ ഒരു കാര്യവും മറച്ചുവെക്കാറില്ലെ'ന്ന്ചില സ്ത്രീകള്‍ മേനിനടിക്കാറുണ്ട്. എന്നാല്‍ ഇണകള്‍ പരസ്പരം നന്നായിആസ്വദിക്കണമെന്നതോടൊപ്പം തന്നെ അവര്‍ക്കിടയില്‍ ഗുണകരമായ ചില പരിധികള്‍കൂടി വേണമെന്നതാണ് യാഥാര്‍ത്ഥ്യം. ദാമ്പത്യ ജീവിതം വിജയകരവുംആസ്വാദ്യകരവുമായിത്തീരണമെങ്കില്‍ ചില രഹസ്യങ്ങള്‍ അതുപോലെദമ്പതികള്‍ക്കിടയില്‍  അവശേഷിക്കുകയാണ് നല്ലത്. 

2. ഭാര്യയുടെ എല്ലാ രഹസ്യങ്ങളുമറിയാന്‍ തുനിയുകയോ, അവളുടെ പൂര്‍വകാലജീവിതത്തെക്കുറിച്ച് ചികഞ്ഞന്വേഷിക്കുകയോ ചെയ്യുന്നത് ഭര്‍ത്താവിന്കരണീയമല്ല. ദാമ്പത്യജീവിതത്തിന്റെ അനിവാര്യതകളില്‍പെട്ട കാര്യവുമല്ല അത്.എന്നല്ല, ദാമ്പത്യബന്ധത്തിനിടയില്‍ സംശയവും സങ്കല്‍പങ്ങളും സൃഷ്ടിക്കാനുംഭാര്യയോടുള്ള ആദരവ് കുറക്കാനും, അവരോട് മോശമായി സമീപിക്കാനുമാണ് അത്ഉപകരിക്കുക. 

Register to read more...

കുതിക്കുന്ന ആധുനികയുഗവും കിതക്കുന്ന ദാമ്പത്യങ്ങളും

ലോകം അനുദിനം അതിദ്രുതം വളര്‍ന്നുവികസിച്ചുകൊണ്ടിരിക്കുന്നു. യുവസമൂഹത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരാന്‍ കഴിയാത്തതിന്റെ മോഹഭംഗമുണ്ടവരില്‍. അതിനാല്‍തന്നെ അവരുടെ മനസ്സുകളില്‍ നൈര്‍മല്യമില്ല. ആധുനികയുഗത്തെ അതിന്റെ അതിവേഗതയെ മുന്നില്‍നിര്‍ത്തി വ്യവഹരിക്കാമെന്നുതോന്നുന്നു. എല്ലാവര്‍ക്കും ഫാസ്റ്റ് സര്‍വീസ്, ഫാസ്റ്റ് ഫുഡ്, ഫാസ്റ്റ് കാര്‍ ഇതൊക്കെ മതി. അധികപേര്‍ക്കും  ക്ഷമയോടെ കാത്തിരിക്കാനുള്ള  മനസ്സാന്നിധ്യമില്ലാതായിരിക്കുന്നു.
അതിവേഗതയോടുള്ള അതിരുവിട്ട പ്രണയം ക്ഷമയുടെ നെല്ലിപ്പടിയെ വേണ്ടെന്നുവെച്ചിരിക്കുന്നു. ട്രാഫിക് സിഗ്നലുകളും ഗതാഗതക്കുരുക്കുകളും ഈ കാലത്ത് ശാപമായിക്കാണുന്നവരാണ് ഏറെയും. ആളുകളുടെ പ്രതീക്ഷകള്‍ അതിരില്ലാതെ വളരുന്നതോടൊപ്പംതന്നെ അക്ഷമയും വര്‍ധിച്ചുവരികയാണ്.
നിത്യജീവിതത്തിലെ എല്ലാറ്റിനും നാം വിലയിടാന്‍തുടങ്ങിയിരിക്കുന്നു. അത് ബന്ധങ്ങളെ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ്. ബന്ധം കാത്തുസൂക്ഷിക്കുകയെന്നത് ക്ഷമ ആവശ്യമായ സംഗതിയാണ്. അതിനാല്‍ പലകുടുംബങ്ങളിലും പരസ്പരബന്ധത്തിന് ഇളക്കംതട്ടുമ്പോള്‍ തന്നെ ആളുകള്‍ എല്ലാം വിട്ടെറിഞ്ഞ് പോകുകയാണ്.

Register to read more...

ദാമ്പത്യസന്തോഷത്തിന് പ്രവാചകമാതൃക

നമുക്ക് സന്തോഷംപകരുന്ന, ആഹ്ലാദമുണ്ടാക്കുന്ന മനസ്സംതൃപ്തി തരുന്ന വിവാഹജീവിതമുണ്ട്. അതെങ്ങനെ സാധ്യമാകുമെന്നാണോ നിങ്ങള്‍ ആശ്ചര്യപ്പെടുന്നത് ?
ആഹ്ലാദകരമായ, സന്തുഷ്ടദായകമായ വിവാഹജീവിതം നമുക്ക് ലഭ്യമാണ്. അതുപക്ഷേ, മാന്ത്രികവടിചുഴറ്റി എടുക്കുംപോലെ സാധ്യമല്ലെന്നതാണ് വാസ്തവം. വിവാഹജീവിതം വിജയകരമാകണമെങ്കില്‍ അതിനായി സമയവും പ്രയത്‌നവും ചെലവിടേണ്ടിവരും. അതിന് യോജിച്ചശ്രമങ്ങള്‍ ആവശ്യമായി വരും. നമ്മുടെ ആത്മാര്‍ഥശ്രമങ്ങള്‍  അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് തുടങ്ങുക. തീര്‍ച്ചയായും വിജയകരമായ പരിസമാപ്തി അധികംവൈകാതെ നമുക്ക് കാണാനാകും.

ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. (അന്നിസാഅ്-35)
അല്ലാഹുവിന്റെ നിയമങ്ങളുടെ അന്തഃസത്ത വളരെ കൃത്യമാണ്. നാം എന്തിനുവേണ്ടിയാണോ പരിശ്രമിക്കുന്നത് അതാണ് നമുക്ക് ലഭിക്കുന്നത്. നമ്മുടെ ദൈനംദിനവികാരവിചാരങ്ങള്‍,വാക്കുകള്‍,പ്രവൃത്തികള്‍ എല്ലാംതന്നെ ദാമ്പത്യത്തെ ഊഷ്മളമാക്കുകയോ വഷളാക്കുകയോ ചെയ്‌തെന്നുവരാം.  നമ്മള്‍ മനസ്സില്‍ താലോലിച്ചുകൊണ്ടുനടക്കുന്ന നമ്മുടെ ചിന്തകളും  തദനുസൃതമുള്ള പ്രവൃത്തികളും ദാമ്പത്യത്തെ മധുരതരവും കയ്പുറ്റതുമാക്കിത്തീര്‍ത്തേക്കാം.

Register to read more...

മധുരനിമിഷങ്ങളെ താലോലിക്കാനറിയാത്ത പെണ്ണോ നീ ?

ഏറ്റവും മനോഹരമായ ചില വൈകുന്നേരങ്ങളില്‍ നിങ്ങള്‍ രണ്ടുപേരും ഒരു മരച്ചുവട്ടില്‍ ആനന്ദിച്ചിരിക്കുന്ന നേരം. കുളിരണിയിപ്പിക്കുന്ന മന്ദമാരുതന്‍ നിങ്ങളെ തലോടുന്നു. അതേസമയം, പ്രകാശത്തെ ഇരുള്‍ പുതപ്പിക്കാന്‍ ആകാശം വെമ്പല്‍ കൊള്ളുകയാണ്. പങ്കാളിയുടെ കൈവിരലുകള്‍ നിങ്ങളുടെ അഴകാര്‍ന്ന മുടിയിഴകളിലൂടെ മെല്ലെ ചലിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ അങ്ങേയറ്റത്തെ ആഗ്രഹത്തോടെ നിങ്ങളെ തന്നെ ഉറ്റുനോക്കുകയാണ്. പ്രിയതമന്റെ സ്‌നേഹവും പരിഗണനയും ലഭിക്കുന്ന മാത്രയില്‍ നിങ്ങളുടെ കണ്ണുകളില്‍ തിളക്കമാര്‍ന്ന് നിങ്ങള്‍ നമ്രശിരസ്‌കയാകുകയായി. 

സ്വയം പ്രചോദിതയായി സുപ്രധാനമല്ലാത്ത ഒട്ടേറെ കാര്യങ്ങള്‍ നിങ്ങള്‍ അദ്ദേഹവുമായി സംസാരിക്കുന്നു. നിങ്ങളുടെ വീട്ടുകാരുടെ പ്രശ്‌നങ്ങള്‍, പിതാവിന്റെ ചീത്ത സ്വഭാവം, സഹോദരിയുടെ ന്യൂനത, പ്രിയതമന്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത നിങ്ങളുടെ ഭൂതകാലം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ സംസാരത്തില്‍ കടന്നുവരുന്നു. നിങ്ങള്‍ നിങ്ങളെക്കുറിച്ച് വിശ്വസിക്കുന്ന കാര്യങ്ങള്‍, പോരായ്മകള്‍, മറ്റുള്ളവര്‍ക്ക് നിങ്ങളെക്കുറിച്ച നല്ലതും മോശപ്പെട്ടതുമായ അഭിപ്രായങ്ങള്‍ തുടങ്ങിയവയും സംസാരത്തിന് വിഷയീഭവിക്കുന്നു.

Register to read more...

Our Menu

Featured Video

Our Websites