ഇസ് ലാമിന്റെ കുടുംബവ്യവസ്ഥയും മൂല്യങ്ങളും

മൂല്യങ്ങളോട് പ്രതിപത്തി പുലര്‍ത്തുന്ന ഒരു സമൂഹത്തിന്റെ നിര്‍മിതിക്ക് ആവശ്യമായ മുഴുവന്‍ നിയമവ്യവസ്ഥകളും അല്ലാഹു ഇസ് ലാമില്‍ നിര്‍ണയിച്ചുതന്നിട്ടുണ്ട്. നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍ മാത്രം പറഞ്ഞ് വിശദാംശങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ് അല്ലാഹു. ഓരോരോ കാലഘട്ടത്തിനും അനുയോജ്യമായ രീതിയില്‍ ഈ നിയമങ്ങളെ വ്യാഖ്യാനിക്കാന്‍ ഇസ് ലാം പണ്ഡിതന്‍മാര്‍ക്കു മുമ്പില്‍ ഇജ്തിഹാദിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ ദീനിന്റെ തത്വങ്ങളോടും മൂല്യങ്ങളോടും വിരുദ്ധമാകാത്ത വിധം നിയമങ്ങളെ കാലഘട്ടത്തിനനുയോജ്യമായ രീതിയില്‍ വിശദീകരിക്കാനാണത്.

Register to read more...

ഖുര്‍ആനിലെ കുടുംബസങ്കല്‍പം

ഖുര്‍ആനിലെ കുടുംബസങ്കല്‍പം

മനുഷ്യനാഗരികതയുടെ തുടക്കം കുടുംബത്തില്‍നിന്നാണ്. കുടുംബങ്ങളാണ് സമൂഹമായി വികസിക്കുന്നത്. കുടുംബങ്ങള്‍ ഭദ്രമാകുമ്പോഴേ സമൂഹം ഭദ്രമാവൂ. കുടുംബാംഗങ്ങള്‍ പരസ്പരം അവകാശങ്ങളും ബാധ്യതകളും മനസ്സിലാക്കി വര്‍ത്തിക്കുമ്പോഴാണ് കുടുംബം സന്തുഷ്ടമാവുക. അനുസരിക്കേണ്ടവരെ അനുസരിക്കുക, ആദരിക്കേണ്ടവരെ ആദരിക്കുക, വാത്സല്യം കാണിക്കേണ്ടവരോട് വാത്സല്യം കാണിക്കുക, അന്യോന്യം സഹകരിച്ച് ഗുണകാംക്ഷയോടെ കഴിയുക ? ഇതൊക്കെ കുടുംബഭദ്രതയ്ക്ക് അനിവാര്യമാണ്.

കുടുംബത്തിന്റെ പ്രാധാന്യം

വിവാഹത്തിലൂടെയാണ് ഒരു കുടുംബത്തിന് അസ്തിവാരമിടുന്നത്. ഭര്‍ത്താവും ഭാര്യയും ഇണയും തുണയുമായി കഴിയുമ്പോഴാണ് ദാമ്പത്യജീവിതം സന്തുഷ്ടവും ധന്യവുമായിത്തീരുന്നത്??. ഭിന്നപ്രകൃതവും സ്വഭാവവുമുള്ള സ്ത്രീപുരുഷന്‍മാരുടെ കൂട്ടായ്മയായ കുടുംബമെന്ന സ്ഥാപനം

Register to read more...

കുടുംബജീവിതം

ജനനംകൊണ്ടോ വിവാഹം കൊണ്ടോ സംഘടനാരൂപമാര്‍ജിക്കുന്ന സമൂഹത്തിന്റെ പ്രാഥമിക ഘടകമാണ് കുടുംബം. കുടുംബത്തിന്റെ പ്രധാന ലക്ഷ്യം കുട്ടികളുടെ സംരക്ഷണവും അവരെ ഭദ്രതയും സംതൃപ്തിയുമുള്ള ജീവിതം നയിക്കുന്നതിന് പ്രാപ്തരാക്കലുമാണ്. ജീവിതത്തില്‍ ഏറ്റവും ദുര്‍ബലനായി പിറന്നുവീഴുന്നത് മനുഷ്യനാണ്. മറ്റു ജീവികള്‍ക്ക് പിറന്ന് അധികം കഴിയുന്നതിനുമുമ്പേ പരാശ്രയമില്ലാതെ ചലിക്കാനും ഇരതേടാനും കഴിയും. അങ്ങനെയാണ് അവയുടെ ജൈവഘടന. മനുഷ്യന് സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍തന്നെ വര്‍ഷങ്ങളോളം അന്യരെ ആശ്രയിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ പോലും മരണം വരെ ഏതെങ്കിലും തരത്തിലുള്ള പരാശ്രയം അവന് ആവശ്യമാണ്. വാര്‍ധക്യത്തില്‍, ശൈശവത്തിലെന്നപോലെ അവന്‍ തീര്‍ത്തും പരാശ്രിതനായി മാറുന്നു. അതിനാല്‍ വാര്‍ധക്യത്തിലെത്തുന്ന മാതാപിതാക്കളുടെ സംരക്ഷണവും കുടുംബത്തിന്റെ ഒരു പ്രധാന ലക്ഷ്യമാണ്. ചുരുക്കത്തില്‍ മാതാപിതാക്കള്‍ക്കും സന്താനങ്ങള്‍ക്കും ഒരു പോലെ സംരക്ഷണവും സംതൃപ്തിയും ഭദ്രതയും നല്‍കുന്ന ഒരു സാമൂഹ്യസ്ഥാപനം എന്നതാണ് കുടുംബത്തിന്റെ പ്രസക്തി.

Register to read more...

കുടുംബം ഇസ്ലാമില്‍

കുടുംബത്തിന്റെ ഉത്ഭവം, ധര്‍മം, സ്വഭാവം, ഘടന ഇവയെക്കുറിച്ച് ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഖുര്‍ആനിന്റെ വ്യാവഹാരിക വിധികളില്‍ മൂന്നിലൊന്നോളം ഭാഗം കുടുംബത്തെയും അതിന്റെയും ക്രമീകരണത്തെയും സംബന്ധിച്ചാണ്. കുടുംബം കാലക്രമത്തില്‍ രൂപം കൊണ്ടതാണെന്ന നരവംശശാസ്ത്രത്തിന്റെ വാദത്തോട് ഖുര്‍ആന്‍ യോജിക്കുന്നില്ല. മനുഷ്യനോടൊപ്പം കുടുംബവും ഉത്ഭവിച്ചു എന്നാണ് ഇസ്ലാമിക വീക്ഷണം. മനുഷ്യനെ മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും ഇണകളായാണ് സൃഷ്ടിച്ചിട്ടുള്ളത്. ഖുര്‍ആന്‍ പറയുന്നു: 'എല്ലാ വസ്തുക്കളില്‍നിന്നും നാം ഈരണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കാന്‍ വേണ്ടി.'' (51: 49). മനുഷ്യരാശിയുടെ ഉത്ഭവവും വികാസവും ഖുര്‍ആനിക വീക്ഷണത്തില്‍ ഇങ്ങനെ വായിക്കാം: 'മനുഷ്യരേ, നിങ്ങളെ ഒരാത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്ന് അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി ധാരാളം സ്ത്രീകളെയും പുരുഷന്മാരെയും ഭൂമിയില്‍ പരത്തുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നത് സൂക്ഷിക്കുകയും ചെയ്യുവിന്‍

Register to read more...

വീടുകളില്‍ ദൈവികചൈതന്യം വിളങ്ങട്ടെ

മുസ്‌ലിംകളുടെ വീടുകളെ ദൈവിക ഭവനങ്ങളെന്ന് വിശേപ്പിക്കുന്നത് തീര്‍ച്ചയായും മനോഹരം തന്നെ. എന്നാല്‍ നമ്മുടെ കുടുംബത്തില്‍ ധാര്‍മികതയും മൂല്യവും നിറച്ച് വീടിനെ ദൈവികമാക്കാന്‍ ശ്രമിക്കുകയെന്നതാണ് അതിനേക്കാള്‍ ചേതോഹരമായത്. നമ്മുടെ ഭവനങ്ങള്‍ ദൈവഭക്തി മുഖേന വാനലോകത്തേക്ക് ഉയരുകയെന്നതിനേക്കാള്‍ സുന്ദരമായ കാഴ്ച മറ്റെന്താണുള്ളത്? പരിശുദ്ധിയുടെയും പ്രതാപത്തിന്റെയും വിശുദ്ധിയുടെയും പ്രകാശഗോപുരമായി ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ വീടിനെക്കുറിച്ച് ചിന്തിച്ച് നോക്കുക. ആ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന ഓരോ വ്യക്തിയും സമൂഹത്തില്‍ നന്മയും മൂല്യവുമാണ് പ്രസരിപ്പിക്കുക. ജനങ്ങള്‍ക്ക് മുന്നില്‍ വെളിച്ചം വീശുന്ന മഹത്തായ മാതൃകകളാണ് അവര്‍. 

സന്തോഷം പ്രസരിപ്പിക്കുന്ന വീട്ടുകാര്‍ അല്‍പം ക്ഷമയും സഹനവും കൈകൊള്ളേണ്ടതുണ്ടാവും. ക്ഷമ വിശ്വാസത്തിന്റെ പാതിയാണ്. രോഗവും ദുഖവും കൊണ്ട് അവര്‍ പരീക്ഷിക്കപ്പെട്ടാല്‍ സഹനമവലംബിച്ച് നന്ദി കാണിച്ച് പ്രതിഫലകാംക്ഷയോടെ നിലകൊള്ളുന്നവരാണ് അവര്‍. നമ്മുടെ രോഗവും, ദാരിദ്ര്യവും മറ്റ് കഠിനമായ പരീക്ഷണങ്ങളും നമുക്ക് അല്ലാഹു നല്‍കിയ അനുഗ്രമായിരിക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

Register to read more...

Our Menu

Featured Video

Our Websites