ആരാണ് നഫീസത്തുല്‍ മിസ്‌രിയ്യ ?

സയ്യിദ നഫീസ എന്നറിയപ്പെടുന്ന നഫീസത്തുല്‍ മിസ്‌രിയ്യ, ഹസന്‍ (റ)യിലൂടെ പ്രവാചകപരമ്പരയില്‍ ചെന്നുചേരുന്ന കുടുംബത്തിലെ മഹതിയായ സത്കര്‍മിയായിരുന്നു. ഭര്‍ത്താവിനൊപ്പം ഈജിപ്തിലെത്തിയ അവര്‍ അവിടെ താമസമുറപ്പിക്കുകയായിരുന്നു. ഹിജ്‌റ 208 ല്‍  അവര്‍ മരണമടഞ്ഞു. ഇമാം ശാഫിഈ കെയ്‌റോയില്‍ വന്നപ്പോള്‍ അദ്ദേഹത്തെ സ്വാഗതംചെയ്യുകയും  വൈജ്ഞാനികവിഷയങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടത്തുകയും ആ സൗഹൃദം നിലനിര്‍ത്തുകയുംചെയ്തു.  ഇമാം ശാഫിഈയുടെ പിന്നില്‍നിന്ന് തറാവീഹില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു ആ മഹതി. ഉത്കൃഷ്ടഗുണങ്ങള്‍ക്കുടമയായ അവര്‍ ദാനധര്‍മങ്ങളിലും  ദൈവഭയക്തിയിലും ഉയര്‍ന്നുനിന്നു.

Register to read more...

ഉമ്മുസുലൈം: നബികുടുംബത്തോട് ഉറ്റബന്ധം പുലര്‍ത്തിയ സ്വഹാബിവനിത

ഉമ്മുസുലൈം എന്ന് ഏവര്‍ക്കും സുപരിചിതയായ മഹതി. പക്ഷേ, അവരുടെ യഥാര്‍ഥ പേരും ഗോത്രവും ഏതെന്നതിനെപ്പറ്റി പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. പ്രവാചകന്‍ തിരുമേനി (സ) മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തുന്നതിന് എത്രയോ മുമ്പുതന്നെ ഇസ്‌ലാംസ്വീകരിച്ച അന്‍സ്വാരീസ്ത്രീയായിരുന്നു അവര്‍.

ഇസ്‌ലാം സ്വീകരിച്ചതുമുതല്‍ക് അതിനെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനും പ്രചരിപ്പിക്കാനും  അവര്‍വളരെ ഔത്സുക്യം കാട്ടി.  ബാല്യം പിന്നിട്ടിട്ടില്ലാത്ത തന്റെ മകന് അവര്‍ ഇസ്‌ലാമിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുകൊടുത്തു.

ഭര്‍ത്താവിന് ഇസ്‌ലാമിനെക്കുറിച്ച്  പലവട്ടം വിശദീകരിച്ചുകൊടുത്തെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ മടികാട്ടി . ഒരിക്കല്‍ ദൂരെയൊരിടത്തേക്ക് യാത്രപുറപ്പെട്ട ഭര്‍ത്താവ് വഴിമധ്യേ ഉണ്ടായ ആക്രമണത്തില്‍ വധിക്കപ്പെട്ടു. പിന്നീട് അബൂത്വല്‍ഹ എന്നപേരില്‍ വിഖ്യാതനായ സൈദ് ബ്ന്‍ സഹ്ല്‍ അവരെ വിവാഹം ആലോചിച്ചുചെന്നു. അദ്ദേഹം സദ്ഗുണസമ്പന്നനാണെന്ന് ഉമ്മുസുലൈമിന് അറിയാമായിരുന്നു. പക്ഷേ  വിശ്വാസിയല്ലാത്തതിനാല്‍ അദ്ദേഹത്തെ സ്വീകരിക്കാനാവില്ലെന്ന് ഉമ്മുസുലൈം വെളിപ്പെടുത്തി. ഇസ്‌ലാമിനെയും ബഹുദൈവത്വത്തെയും താരതമ്യംചെയ്ത് ശിര്‍ക്കിന്റെ പൊള്ളത്തരം വ്യക്തമാക്കി. അവര്‍ പറഞ്ഞു: 'ആളുകള്‍ തങ്ങളുടെ കൈകള്‍ കൊണ്ടുണ്ടാക്കിയ പ്രതിമകളെയാണ് നിങ്ങള്‍ ആരാധിക്കുന്നത്. അതിനെയെടുത്ത് തീയിലെറിഞ്ഞാല്‍ അത് കത്തിയെരിഞ്ഞുപോകും. പിന്നെങ്ങനെയാണ് അത് ഉപകാരം ചെയ്യുന്നുവെന്ന് പറയുന്നത്.'

Register to read more...

Our Menu

Featured Video

Our Websites