Home / Tag Archives: muslim

Tag Archives: muslim

എന്തുകൊണ്ട് ‘അല്ലാഹു’ ?

ALLAH

ചോദ്യം: “മുസ്ലിംകള്‍ സ്രഷ്ടാവിനെ അന്യഭാഷയായ അറബിയില്‍ ‘അല്ലാഹു’ എന്ന് പറയുന്നത് എന്തിനാണ് ? ഓരോരുത്തരും തങ്ങളുടെ മാതൃഭാഷയില്‍ യുക്തമായ പേര് നല്‍കിയാല്‍ പോരേ, മലയാളികളായ നാം ദൈവം, ഈശ്വരന്‍ എന്നെല്ലാം വിളിക്കുന്നപോലെ ? ” പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ശക്തിയെക്കുറിക്കുന്ന നാമമാണ് അല്ലാഹു. ദൈവം, ഈശ്വരന്‍, കര്‍ത്താവ്, ഗോഡ്, ഖുദാ തുടങ്ങി ആ സ്രഷ്ടാവിനെ പരിചയപ്പെടുത്താന്‍ ഏതു ഭാഷയിലെ പേരും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഏകനും ലിംഗഭേദങ്ങള്‍ക്കതീതനുമായ ആ ശക്തിയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ പദം ‘അല്ലാഹു’ …

Read More »

സുന്നീ ആദര്‍ശക്കാര്‍ക്ക് ശീഇകളെ വിവാഹംകഴിക്കാമോ?

muslim-couple-27

ചോ: ഞാന്‍ ഖുര്‍ആനും സുന്നത്തും പിന്തുടരുന്ന മുസ്‌ലിംയുവതിയാണ്. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ജഅ്ഫരി വിഭാഗത്തില്‍പെട്ട ശീഇ യുവാവിനെ പരിചയപ്പെടാനിടയായി. അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടോ? ——————- ഉത്തരം:  ജഅ്ഫരി മദ്ഹബില്‍പെട്ട യുവാവിനെ അനുയോജ്യനെന്നുറപ്പുണ്ടെങ്കില്‍ വിവാഹംകഴിക്കുന്നതില്‍ ശരീഅത്തിന്റെ ദൃഷ്ടിയില്‍ വിലക്കില്ല. എന്നിരുന്നാലും ദാമ്പത്യം എന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പങ്കാളിത്ത ജീവിതമായതിനാല്‍ സുന്നീ -ശീഈ വിശ്വാസാചാരരീതികളിലുള്ള വൈവിധ്യം  എത്രമാത്രം ദാമ്പത്യത്തെ ബാധിക്കുമെന്ന ധാരണ തീര്‍ച്ചയായും ഉണ്ടാകേണ്ടതുണ്ട്.  അതെല്ലാം പിന്നീട് ശരിയാകും എന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞുതള്ളാനാകില്ല. അതിനാല്‍ …

Read More »

മുസ്‌ലിം വനിതകളുടെ വസ്ത്രധാരണരീതി എങ്ങനെയായിരിക്കണം ?

i29_19573425

ചോ:പുരുഷന്‍മാരുടെയും മുസ്‌ലിം വനിതകളുടെയും പരസമുദായ സ്ത്രീകളുടെയും മുന്നില്‍ വിശ്വാസിനി സ്വീകരിക്കേണ്ട വസ്ത്രധാരണരീതി വിശദീകരിക്കാമോ ? —————— ഉത്തരം: സ്ത്രീയുടെ അന്തസ്സും അഭിമാനവും സുരക്ഷിതത്വവും പരിരക്ഷിക്കപ്പെടുകയെന്ന ഉദ്ദേശ്യത്തിലാണ് ഇസ്‌ലാം ശരീരം മറയ്ക്കാന്‍ അവളോട് ആവശ്യപ്പെടുന്നത്. അതിനാല്‍ തന്നെ അധാര്‍മികതയിലേക്ക് പ്രലോഭിതമാകുന്നതിന്റെ സാഹചര്യത്തെ പരിഗണിച്ചാണ് വസ്ത്രധാരണത്തിലെ ഇസ്‌ലാമിന്റെ തദ്‌സംബന്ധിയായ കാര്‍ക്കശ്യം ഉള്ളത്. വിശദമായി പറഞ്ഞാല്‍ അവളുടെ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി നേരിടുമ്പോള്‍ കര്‍ശനമായ വസ്ത്രധാരണവും സുരക്ഷാഭീഷണി ഇല്ലാതിരിക്കുമ്പോള്‍ അക്കാര്യത്തിലുള്ള ചട്ടം ഉദാരവുമാണ്. അപരിചിതരായ …

Read More »

സത്യമതമെങ്കില്‍ ആളുകള്‍ കുറഞ്ഞുപോയതെന്ത് ?

Sheikh_Zayed_Mosque_Abu_Dhabi

ചോ: ഇസ്‌ലാം സത്യത്തിന്റെ മതമാണെങ്കില്‍ എന്തുകൊണ്ടാണ് അതിന് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാത്തത് ? മുസ്‌ലിംകള്‍ ന്യൂനപക്ഷമായിപ്പോയതെന്ത് ? ————————– ഉത്തരം: ലോകത്ത് ഇപ്പോള്‍ ഏതാണ്ട് 1-1.8 ബില്യണോളം മുസ്‌ലിംകളുണ്ടെന്നാണ് കണക്ക്. ക്രൈസ്തവവിശ്വാസികളുടെ എണ്ണം 2.1 ബില്യണ്‍ ആണ്. അതിനര്‍ഥം ലോകത്ത് ഇസ്‌ലാമാണ് രണ്ടാമത്തെ പ്രബലമതം എന്നാണ്.  മോശമായി ചിത്രീകരിക്കപ്പെടുമ്പോഴും മാധ്യമറിപോര്‍ട്ടുകള്‍ പ്രകാരം അതിദ്രുതം പ്രചരിച്ചുകൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം. മതങ്ങളെക്കുറിച്ചും അതിന്റെ അനുയായികളെക്കുറിച്ചും ഗൗരവത്തില്‍ പഠനം നടത്തുന്ന ആര്‍ക്കും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ …

Read More »

ആരായിരുന്നു യേശു അഥവാ ഈസാനബി (അ) ?

bible-koran-

യേശു അഥവാ ഈസാനബി(അ) മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അനേകം പ്രവാചകരില്‍ ഒരാളാണ്. നിശ്ചയദാര്‍ഢ്യമുള്ളവരില്‍ പെട്ടയാളായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പറയുന്നു: ‘പ്രവാചകന്മാരില്‍ നിന്നു നാം വാങ്ങിയ കരാറിനെക്കുറിച്ചോര്‍ക്കുക. നിന്നില്‍ നിന്നും നൂഹ്, ഇബ്‌റാഹീം, മൂസാ, മര്‍യമിന്റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും. അവരില്‍ നിന്നെല്ലാം നാം പ്രബലമായ കരാര്‍ വാങ്ങിയിട്ടുണ്ട്.'(അല്‍അഹ്‌സാബ് 7) അശ്ശൂറാ അധ്യായത്തില്‍ ഇങ്ങനെ കാണാം:’നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ …

Read More »

മുസ്‌ലിംകള്‍ക്ക് ഇപ്പോഴും ഹിജ്‌റ നിര്‍ബന്ധമാണോ ?

hijra

ചോ: മക്കാവിജയത്തിനുശേഷം മുസ് ലിംകള്‍ക്ക് ഹിജ്‌റ നിര്‍ബന്ധമാണോ? ജീവസമ്പാദനമാര്‍ഗത്തിനായി പാശ്ചാത്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ് ലിംകളെ മുഹാജിറുകളായി കണക്കാക്കാനാകുമോ? ………………………………. ഉത്തരം : തന്റെ സ്വദേശത്ത് ഇസ് ലാമികനിയമങ്ങളനുസരിച്ച് ഒരു മുസ്‌ലിമിന് ജീവിക്കാന്‍ കഴിയാതെ വരികയും ആദര്‍ശത്തിന്റെ പേരില്‍ പീഡനം അനുഭവിക്കേണ്ടിവരികയും അത് അസഹനീയമാകുകയുംചെയ്താല്‍ അയാള്‍ക്ക് ഹിജ്‌റ നിര്‍ബന്ധമാണ്. അതേസമയം മുസ് ലിംകള്‍ എവിടെയൊക്കെ വസിക്കുന്നുവോ അവിടെയെല്ലാം ഇസ്‌ലാമികനിയമപ്രകാരമുള്ള ഭരണകൂടം സംസ്ഥാപിക്കുന്നതിനായി പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും അതിന്റെ പേരില്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ …

Read More »

ഫലസ്തീന്‍ മുസ്‌ലിംകള്‍ക്ക് ഇത്രമേല്‍ പവിത്രമാകാന്‍ ?

palestineflag (1)

ലോകത്തിന്റെ നാനാഭാഗത്തുള്ള മുസ്‌ലിംകള്‍ക്കും ഫലസ്തീന്‍ പ്രശ്‌നം ഒരു ഒരു മുഖ്യവിഷയമാണല്ലോ. എന്തുകൊണ്ടാണിങ്ങനെ?  ……………………………………………. മുസ് ലിംകളെ സംബന്ധിച്ചിടത്തോളം, ഫലസ്തീന്‍ ഇത്രയും പ്രധാന്യമുള്ള സ്ഥലമാകാന്‍ പല കാരണങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനം, പ്രവാചകന്‍ മുഹമ്മദ് നബി (സ) ഇസ്രാഉം മിഅ് റാജും നടത്തിയ മസിജിദുല്‍ അഖ്‌സ്വാ പള്ളി സ്ഥിതി ചെയ്യുന്നത് അവിടെയാണെന്നുള്ളതാണ്. നിരവധി പ്രവാചകന്‍മാര്‍ ജനിക്കുകയും  ജീവിക്കുകയും മരിക്കുകയും ചെയ്ത ഭൂമിയാണത്. ഇബ്‌റാഹീം, ലൂത്ത്, ദാവൂദ്, സുലൈമാന്‍, മൂസാ, ഈസാ തുടങ്ങി …

Read More »

ഇസ് ലാം സ്വീകരിച്ച ഞാന്‍ മുസ് ലിം പേര് സ്വീകരിക്കണമോ ?

my-name

ചോദ്യം: ഞാനൊരു പുതു മുസ്‌ലിമാണ്. ഇസ്‌ലാം സ്വീകരിച്ചിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഞാന്‍ മുസ്‌ലിം പേര് സ്വീകരിക്കണമോ? എന്റെ പേരിന് വിശ്വാസപരമായി എന്തെങ്കിലും കുഴപ്പങ്ങളില്ലെങ്കില്‍ ആ പേര് തന്നെ നിലനിര്‍ത്തുന്നതില്‍ എന്താണ് കുഴപ്പം? ………………………………………………….. ഉത്തരം:  മുസ്‌ലിമായ താങ്കളുടെ ഇസ്‌ലാമായി ജീവിക്കാനുള്ള താല്‍പ്പര്യം അഭിനന്ദമര്‍ഹിക്കുന്നു. താങ്കള്‍ ഇസ്‌ലാം സ്വീകരിക്കുക മാത്രമല്ല, അതിന്റെ പേരില്‍ ആവശ്യം വന്നാല്‍ പേരുമാറ്റാനും തയ്യാറാണെന്നാണ് താങ്കളുടെ ചോദ്യത്തില്‍ നിന്നു മനസ്സിലാകുന്നത്. ഇസ് …

Read More »

ഹിജാബ് ധരിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാല്‍ ?

hijab-wideweb__470x3070

മുസ്‌ലിം മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കണമെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. എന്റെ ചോദ്യമിതാണ്, ഹിജാബ് ധരിക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടികളെ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടോ ?  ………………………………………….. താങ്കളുടെ ചോദ്യത്തിന് നന്ദി. അല്ലാഹുവിന് തൃപ്തിയും കാരുണ്യവും നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകട്ടെ. സത്യവിശ്വാസിനികളായ സ്തീകള്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയതാണ് ഹിജാബ്. അല്ലാഹുവില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവന്റെ കല്‍പ്പന സ്വീകരിക്കാന്‍ അവള്‍ ബാധ്യസ്ഥയാണ്. ‘അല്ലാഹുവും അവന്റെ ദൂതനും …

Read More »

പ്രതിശ്രുതവരനോട് ഫോണ്‍സംഭാഷണം?

phone

ഞാന്‍ ദീനീ ചിട്ടകള്‍ പാലിച്ചു പോരുന്ന ഒരു മുസ്‌ലിമാണ്.  വിദേശിയായ പുരുഷനുമായി ഞാന്‍ എപ്പോഴും സംസാരിക്കാറുണ്ട്. ഞങ്ങള്‍ തമ്മില്‍ ഫോണിലൂടെ നന്നായി അടുത്തു. ഇന്‍ശാ അല്ലാഹ്! ഞങ്ങള്‍ തമ്മില്‍ അടുത്തുതന്നെ വിവാഹിതരാകും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം ഈ വര്‍ഷം വിവാഹിതയാകാന്‍ എനിക്ക് പ്രയാസമുണ്ട്. ചിലപ്പോള്‍ ഞങ്ങള്‍ ലൈംഗിക സംബന്ധിയായ വിഷയങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട് . ഞാന്‍ ദീനീനിയമങ്ങള്‍ മുറുകെപ്പിടിക്കുന്നയാളാണ്. ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ ലംഘിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്തരാജ്യങ്ങളിലായതിനാല്‍ ശാരീരികമായി അടുത്തിടപഴകിയിട്ടില്ല …

Read More »