Home / Tag Archives: islam

Tag Archives: islam

ഇസ് ലാമും പരിണാമസിദ്ധാന്തവും

evolution

ചോദ്യം: “ശാസ്ത്രവിരുദ്ധമായി ഒന്നും ഇസ്ലാമിലില്ലെന്നാണല്ലോ പറയപ്പെടുന്നത്. എങ്കില്‍ ഇസ്ലാം പരിണാമസിദ്ധാന്തത്തെ അംഗീകരിക്കുന്നുണ്ടോ ?’ ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും ഇസ്ലാമിലില്ലെന്നത് തീര്‍ത്തും ശരിയാണ്. എന്നാല്‍, ശാസ്ത്രനിഗമനങ്ങള്‍ക്കോ ചരിത്രപരമായ അനുമാനങ്ങള്‍ക്കോ ഇതു ബാധകമല്ല. പരിണാമവാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ ഒരനുമാനം മാത്രമാണ്. പരിണാമം രണ്ടിനമാണെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു നടക്കുന്ന നിസ്സാര മാറ്റങ്ങളെപ്പറ്റിയാണ് സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്. മനുഷ്യരില്‍ നീണ്ടവരും കുറിയവരും വെളുത്തവരും കറുത്തവരും ആണും പെണ്ണും പ്രതിഭാശാലികളും മന്ദബുദ്ധികളുമെല്ലാമുണ്ടല്ലോ. ഒരേ കുടുംബത്തില്‍ ഒരേ മാതാപിതാക്കളുടെ മക്കളില്‍പോലും ഈ വൈവിധ്യം ദൃശ്യമാണ്. …

Read More »

ബൈഅ് അഥവാ കച്ചവടം

BUSINESS-HAND-SHAKE

ഒരു വസ്തു മറ്റൊരു വസ്തുവിന് പകരമായി ക്രയവിക്രയം ചെയ്യുന്നതിനാണ് അറബിയില്‍ ബൈഅ് എന്നു പറയുന്നത്. പ്രത്യേക നിബന്ധനകളോടെ ധനവും ധനവും തമ്മില്‍ ക്രയവിക്രയം നടത്തുക എന്നതാണ് കച്ചവടത്തിന്റെ അടിസ്ഥാനം. അല്ലാഹു കച്ചവടം അനുവദനീയമാക്കിയിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു. തൊഴിലുകളില്‍ ഏറ്റവും ഉത്തമ തൊഴിലേതാണെന്നു നബിയോടു ചോദിച്ചപ്പോള്‍ മനുഷ്യന്‍ കൈകൊണ്ടു ചെയ്യുന്ന തൊഴിലുകളും ഗുണകരങ്ങളായ കച്ചവടങ്ങളും എന്നു നബി മറുപടി പറഞ്ഞു. കച്ചവടം സാധുവാകാന്‍ വിറ്റ സാധനം വാങ്ങിയ വ്യക്തിക്കു വിട്ടു …

Read More »

ഇബ്‌റാഹീം (അ)

ibrahim

പ്രാചീന അറബികളും ജൂതക്രൈസ്തവരും എല്ലാം ഒരു പോലെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ദൈവദൂതനത്രെ ഇബ്‌റാഹീം(അ). വിശുദ്ധഖുര്‍ആനില്‍ വളരെയധികം സന്ദര്‍ഭങ്ങളില്‍ ഇബ്രാഹീം(അ) പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഏകദൈവ വിശ്വാസപ്രബോധനത്തിന്റെയും ആ മാര്‍ഗത്തില്‍ വരിക്കേണ്ടിവന്ന നിസ്തുല ത്യാഗത്തിന്റെയും മകുടോദാഹരണമാണ് ഇബ്രാഹീ(അ) മിന്റെ ജീവിതം. ഏകദേശം 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറാഖിലായിരുന്നു ഇബ്രാഹീം(അ)യുടെ ജനനവും മതപ്രബോധനവും. അക്കാലത്തെ ഇറാഖീ ജനത നക്ഷത്രങ്ങളെ ആരാധിച്ചിരുന്നു. പ്രാചീന ഡമസ്‌കസ് പട്ടണത്തിന് ഓരോ നക്ഷത്രത്തെയും പ്രതിനിധീകരിച്ച് ഏഴു കവാടങ്ങള്‍ പണിതിരുന്നത്രെ. നക്ഷത്രങ്ങള്‍ …

Read More »

സകാത്തിന്റെ അവകാശികള്‍

zakat_al_fitr_-5

”നിശ്ചയമായും ധര്‍മ്മങ്ങള്‍ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ കാര്യത്തിലും കടപ്പെട്ടവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിയാത്രക്കാരനും തന്നെയാവുന്നു. അല്ലാഹുവില്‍ നിന്നുള്ള നിര്‍ണ്ണയമത്രെ അത്. അഭിജ്ഞനും യുക്തിമാനുമാകുന്നു അല്ലാഹു”(9:60)എന്നാണ് സകാത്തിന്റെ അവകാശികളെ കുറിച്ചുള്ള ഖുര്‍ആനിക പരാമര്‍ശം. സകാത്തിന് അര്‍ഹര്‍ എട്ടു കൂട്ടരാണ്. (1) ഫഖീര്‍, (2) മിസ്‌കീന്‍ – കഷ്ടതകള്‍ അനുഭവിക്കുന്നവരാണ് ഈ പദങ്ങളുടെ പരിധിയില്‍ വരുന്നത്. ചിലര്‍ കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും പരസ്യമായി അന്യരോട് അഭിമാനക്ഷതം മൂലം …

Read More »

ബാങ്ക് – ഇഖാമത്ത്

Call-the-Adhan

നമസ്‌കാരസമയം അറിയിച്ചുകൊണ്ട് പള്ളിയില്‍ നിന്ന് നമസ്‌കാര സമയത്തിന്റെ തുടക്കത്തില്‍ നടത്താറുള്ള അറിയിപ്പാണ് ബാങ്ക്. അറബിയില്‍ ഇതിന് അദാന്‍ എന്ന് പറയും. ‘അല്ലാഹു അക്ബറുല്ലാഹു അക്ബര്‍’ (രണ്ടു തവണ) (അല്ലാഹു ഏറ്റവും മഹാന്‍), അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് (രണ്ട് തവണ) (അല്ലാഹുമാത്രമാണ് ഇലാഹ് എന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു), അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് (രണ്ടു തവണ) ( മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു), ഹയ്യ അലസ്സ്വലാത്ത് (രണ്ട് തവണ) …

Read More »

മദ്ഹബുകള്‍

4-imams

അഭിപ്രായം, മാര്‍ഗ്ഗം എന്നീ അര്‍ത്ഥങ്ങളുള്ള പദമാണ് മദ്ഹബ്. ഒരാള്‍ പിന്തുടരുന്ന പ്രത്യേകമായ കര്‍മ്മമാര്‍ഗ്ഗം, ചിന്താസരണി എന്നെല്ലാമാണ് സാങ്കേതികമായി പ്രസ്തുത പദം കൊണ്ടുള്ള വിവക്ഷ ‘ദഹബ ഫില്‍ മസ്അലതി ഹാകദാ ‘ (ഈ പ്രശ്‌നത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു) എന്ന ഭാഷ പ്രയോഗത്തില്‍ നിന്നാണ് മദ്ഹബിന് ഈ അര്‍ത്ഥം കൈവന്നത്. ഫിഖ്ഹു (കര്‍മ്മശാസ്ത്രം) മായി ബന്ധപ്പെട്ടു ‘മദ്ഹബ് ‘ എന്ന പദം കൂടുതലായ ഉപയോഗിക്കപ്പെടുന്നത്. വിവിധ കര്‍മ്മശാസ്ത്രധാരകള്‍ വിവിധ മദ്ഹബുകളായി. ഖുര്‍ആനിലോ സുന്നത്തിലോ …

Read More »

ഫിഖ്ഹ്

fiqh-islam

ജ്ഞാനം നേടി എന്നാണ് ‘ഫഖിഹ ‘ എന്ന അറബി പദത്തിന്റെ മൂലാര്‍ത്ഥം. ഖുര്‍ആനിലും ഹദീസിലും പ്രസ്തുത പദം പ്രയോഗിച്ചിട്ടുള്ളത് വിശാലമായ അര്‍ത്ഥത്തിലാണ്. എന്നാല്‍ പില്‍ക്കാലത്ത് ഇസ്‌ലാമിന്റെ വിവിധ വിജ്ഞാന ശാഖകള്‍ വികാസം പ്രാപിച്ചപ്പോള്‍ കര്‍മ്മാനുഷ്ഠാനങ്ങളെ മാത്രം ഉദ്ദേശിച്ചു ഫിഖ്ഹ് എന്ന് പ്രയോഗിച്ച് തുടങ്ങി. മതത്തിന്റെ വിധിവിലക്കുകള്‍ പാലിക്കാന്‍ നിയമപരമായി ബാധ്യസ്ഥരായ സ്ത്രീ-പുരുഷന്‍മാരുടെ കര്‍മ്മാനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള പ്രതിപാദനങ്ങളാണ് ഫിഖ്ഹ്. നിര്‍ബന്ധം, നിഷിദ്ധം, അനുവദിനീയം, ഐച്ഛികം, ഉപേക്ഷിച്ചാല്‍ നല്ലതും ചെയ്താല്‍ കുറ്റമില്ലാത്തതുമായ കാര്യങ്ങള്‍ …

Read More »

പേരിടുന്നതിലെ ഇസ് ലാമികത ചോര്‍ന്നുപോകുമ്പോള്‍ ?

test_image_2

നബി(സ) നിര്‍ദേശിച്ച ഏതാനും പേരുകള്‍ ഒഴിച്ചാല്‍ ഇസ് ലാമികനിയമപ്രകാരം പേരില്‍ പ്രത്യേകിച്ചൊന്നുമില്ലെന്ന് കാണാം. എങ്കിലും അനറബികളായ നമ്മെസംബന്ധിച്ചിടത്തോളം പണ്ട് മുതല്‍ക്കേ മുസ് ലിമിനെയും അമുസ് ലിമിനെയും വേര്‍തിരിക്കുന്നതില്‍ പേരിന്ന് നല്ല പങ്കുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അവസ്ഥ മാറി. പലരും അഞ്ജല, ഷീബ പോലുള്ള പേരുകളിടാന്‍ തുടങ്ങിയിരിക്കുന്നു. ഇത് പ്രശ്‌നമല്ലേ? ………………………………… പേരുകള്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ജാഹിലിയ്യാ സംസ്‌കാരവുമായി ബന്ധപ്പെട്ട അബ്ദുല്‍ കഅ്ബ, അബ്ദുല്‍ ഉസ്സാ പോലുള്ള പേരുകള്‍ നബി(സ) …

Read More »

ഇന്‍ഷുറന്‍സിന്റെ ഇസ് ലാമിക വിധി

INSURANCE-ISLAM

ചോദ്യം: ഇന്‍ഷൂറന്‍സിനെക്കുറിച്ച് ഞാന്‍ സംശയത്തിലാണ്. ഇന്‍ഷൂര്‍ ചെയ്യുന്നത്  ഇസ് ലാമികദൃഷ്ട്യാ ശരിയോ തെറ്റോ എന്നെനിക്ക് ശരിക്കും മനസിലാവുന്നില്ല. നിലവിലുള്ള ഇന്‍ഷുറന്‍സ് സിസ്റ്റം അനുവദനീയമല്ലെങ്കില്‍ അതിനെ അനുവദനീയമാക്കിത്തീര്‍ക്കുവാന്‍ വല്ല മാര്‍ഗവുമുമണ്ടോ? ഇന്നത്തെ പരിതഃസ്ഥിതിയില്‍ നാമത് വേണ്ടെന്നുവെക്കുകയാണെങ്കില്‍ സമൂഹത്തിലെ അംഗങ്ങളെ വമ്പിച്ച ചില നേട്ടങ്ങളില്‍നിന്ന് തടയുകയായിരിക്കും ചെയ്യുക. ലോകത്തുടനീളം  ഇന്നീ സമ്പ്രദായം നടപ്പിലുണ്ട്. എല്ലാ സമുദായങ്ങളും വമ്പിച്ച തോതില്‍ അതില്‍ പങ്കെടുക്കുകയും ഫലം അനുഭവിക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ പക്ഷേ ഇപ്പോഴും അതിനെ …

Read More »

മുടി ഡൈ ചെയ്യലും ചെറുതാക്കലും ?

hair.dye.ts

ചോദ്യം: എന്റെ ഭാര്യ മുടി ഡൈചെയ്യാനും വെട്ടിച്ചെറുതാക്കാനും ഉദ്ദേശിക്കുന്നു. ഇക്കാര്യത്തിലെ ഇസ് ലാമിന്റെ മതവിധി ? —————————- ഉത്തരം: സൗന്ദര്യത്തിന് മുടി കളര്‍ ചെയ്യുന്നതും ഡൈചെയ്യുന്നതും അനുവദനീയമാണ്; വിവാഹിതകളായ സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ കളര്‍ ചെയ്യുമ്പോള്‍  തനി കറുത്ത കളര്‍ ഉപയോഗിക്കരുതെന്നാണ് അധിക പണ്ഡിതരും പറയുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഡൈ ചെയ്യാന്‍ മൈലാഞ്ചിയോ മറ്റോ ഉപയോഗിക്കാമെന്ന് നബി (സ) നിര്‍ദേശിച്ചിരിക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ മുമ്പില്‍ അലങ്കാരമുള്ളവരാവാന്‍ വേണ്ടി …

Read More »