Home / Support Us

Support Us

അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്

രണ്ടര വര്‍ഷക്കാലമായി മലയാളി സൈബര്‍ ലോകത്ത് ഇസ്‌ലാമിന്റെ സജീവ സാന്നിധ്യമായി ഇസ്‌ലാം പാഠശാലയുണ്ട്. ഇസ്‌ലാം അനുബന്ധ ലേഖനങ്ങള്‍, കാലിക ചര്‍ച്ചകള്‍, ഫത്‌വകള്‍, മുസ്‌ലിം ലോകത്തെ വാര്‍ത്തകള്‍ തുടങ്ങി ഇസ്‌ലാമുമായി ബന്ധപ്പെട്ട എന്തും നിങ്ങളിലെത്തിക്കുവാന്‍ അത് സര്‍വസജ്ജമാണ്.

ഇന്റര്‍നെറ്റിന്റെ കാലഘട്ടമാണിതെന്ന തിരിച്ചറിവിലാണ്, സൈബര്‍ ലോകത്തേക്ക് ഇസ്‌ലാം പാഠശാലയുടെ അണിയറ പ്രവര്‍ത്തകര്‍ കടന്നുവന്നത്. ഈ രംഗത്ത് പാഠശാല അതിന്റെ ദൗത്യം ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. വായനക്കാരുടെയും അനുവാചകരുടെയും പ്രതികരണങ്ങളും നിര്‍ദേശങ്ങളും ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് എന്നും ഊര്‍ജമാണ്. ആ പ്രോത്സാഹനങ്ങളും പിന്തുണയുമാണ് ഇസ്‌ലാം പാഠശാലയെ ഈ കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളി സൈബര്‍ ലോകത്തെ ഇസ്‌ലാമിന്റെ ഏറ്റവും ആധികാരിക അവലംബമാക്കി മാറ്റിയത്. എല്ലാവിധ പിന്തുണകള്‍ക്കും ആദ്യമേ നന്ദി പറയട്ടെ. അതിനു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കാന്‍ അല്ലാഹുവോടു പ്രാര്‍ത്ഥിക്കുന്നു.

ഇസ്‌ലാം പാഠശാലയിലേക്ക് അനേകരെ ആകര്‍ഷിച്ചുകൊണ്ടിരുന്ന ഖുര്‍ആന്‍ പാഠശാല, അറബി പാഠശാല ക്ലാസ്സുകള്‍ ഇതുവരെ സൗജന്യമായാണ് നാം നല്‍കിക്കൊണ്ടിരിക്കുന്നത്. ഈ സംരംഭങ്ങള്‍ കൂടുതല്‍ പരിഷ്‌കരണങ്ങളോടെ അനുവാചകര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. സാങ്കേതിക രംഗത്ത് വായനക്കാര്‍ നിര്‍ദേശിച്ച പല മാറ്റങ്ങളും സജീവപരിഗണനയിലുമാണ്്.

ഭീമമായ സാമ്പത്തിക ചെലവ് വരുന്ന ഈ സംരംഭങ്ങള്‍, ഇസ്‌ലാം പാഠശാലയെ സ്‌നേഹിക്കുന്ന ഉദാരമതികളുടെ സംഭാവനകളിലൂടെയാണ് നടന്നുപോവുന്നത്. എന്നാല്‍ കാതലായ പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടിവരുന്ന സാമ്പത്തികസ്രോതസ്സ് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇസ്‌ലാം പാഠശാലയെ എല്ലാ അര്‍ഥത്തിലും പിന്തുണച്ചുകൊണ്ടിരിക്കുന്ന സൈബര്‍വായനക്കാരോട് ഈ സംരംഭത്തെ പ്രബോധനമാര്‍ഗത്തിലെ മഹദ്കൃത്യമായി തിരിച്ചറിഞ്ഞ് തുടര്‍ന്നും സാമ്പത്തികമായി പിന്തുണക്കണമെന്നാവശ്യപ്പെടുകയാണ്. ഇസ്‌ലാമിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഈ സംരംഭത്തെ പരിചയപ്പെടുത്തി അതിന്റെ സാമ്പത്തികശക്തി വര്‍ധിപ്പിക്കുമെന്ന വിശ്വാസത്തോടെ…..

ഓഫീസ് അഡ്രസ്:

ISLAM PADASALA

AZHARUL ULOOM ISLAMIC COMPLEX

MARAMPALLY P.O

ALUVA – 683105

ERNAKULAM, KERLA

TEL: 0091 484 2676794

MOB: +91 9400427270

ബാങ്ക് അക്കൗണ്ട്:

A/C NAME: ISLAMPADASALA

AC NO: 857010110001296

MARAMPALLY BRANCH

BANK OF INDIA

IFSC CODE: BKID0008570