Home / ചോദ്യോത്തരം / ഫത് വ / സാമ്പത്തികം-ഫത്‌വ / പെന്‍ഷന്‍ പദ്ധതികളില്‍ പങ്കാളിയാകാമോ ?
Pension-Plans

പെന്‍ഷന്‍ പദ്ധതികളില്‍ പങ്കാളിയാകാമോ ?

ചോ:  വിശ്വാസികളെന്ന  നിലക്ക് മുസ് ലിംകള്‍ക്ക് പെന്‍ഷന്‍ സ്വീകരിക്കാനും അത്തരം പദ്ധതികളില്‍ ചേരാനും അനുവാദമുണ്ടോ?

………………………………………………………….

ഉത്തരം: പെന്‍ഷന്‍ പദ്ധതികള്‍ അനുവദനീയമാണ്. രണ്ടുതരത്തിലുള്ള പെന്‍ഷന്‍ പദ്ധതികളാണ് നിലവിലുള്ളത്. തൊഴില്‍പദ്ധതിയുടെ ഭാഗമായി നമുക്ക് വിവേചനാധികാരമില്ലാത്തവിധം വിഹിതംകൊടുത്തുകൊണ്ടുള്ളതാണ് ഒരു പെന്‍ഷന്‍ പദ്ധതി. രണ്ടാമത്തേത്, സ്വമേധയാ നമ്മള്‍ പങ്കെടുക്കുന്ന പെന്‍ഷന്‍ പദ്ധതികളാണ്. അതില്‍  പങ്കാളിത്തം ,  മാസവിഹിതത്തിന്റെ തോത് ,കാലോചിതമായ മാറ്റത്തിനുള്ള അവസരം, വ്യത്യസ്തസ്വഭാവത്തിലുള്ള നിക്ഷേപങ്ങള്‍ എന്നിവയില്‍ നമ്മുടെ തെരഞ്ഞെടുപ്പുസാധ്യതകള്‍ തുറന്നുകിടക്കുന്നു.

നിയമപരമായുള്ള പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കാനില്ല. അതുമായി നിങ്ങള്‍ ബന്ധപ്പെടുന്നത് ജനക്ഷേമപരിപാടിയുദ്ദേശിച്ച്  നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള സര്‍ക്കാര്‍ പദ്ധതിയെന്ന നിലക്കാണ്. മാനേജ്‌മെന്റ് അത് എന്തുപദ്ധതിയനുസരിച്ചാണ് നടപ്പാക്കുന്നതെന്നോ, അതിലെത്രവിഹിതംനിക്ഷേപിക്കുന്നുവെന്നോ നോക്കേണ്ടതില്ല.

അതേസമയം, നമ്മുടെ തീരുമാനങ്ങളെ മുന്‍നിര്‍ത്തി നടപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതികളെ നാം കരുതിയിരിക്കേണ്ടതുണ്ട്. അതില്‍ പലിശയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടക്കുന്നുണ്ടോയെന്ന് അറിയേണ്ടതുണ്ട്. അപ്രകാരം നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന തുകയില്‍ കടന്നുകൂടിയിരിക്കുന്ന പലിശയുടെ വിഹിതം നിങ്ങള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ സേവനകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുക. സ്വദഖയെന്ന നിലക്ക് പ്രതിഫലംകിട്ടിയില്ലെങ്കിലും പലിശയില്‍നിന്നകന്നുനിന്നു എന്നത് പരിഗണിച്ച് പ്രതിഫലം ലഭിച്ചേക്കാം.

 

About dr. munthir kahf

Check Also

home_keys

ബാങ്കിന് ഇന്‍സ്റ്റാല്‍മെന്റായി തുക നല്‍കി വീട് വാങ്ങാമോ ?

ചോദ്യം: ബാങ്കിന്റെ കൈവശമുള്ള വീട് ഇന്‍സ്റ്റാല്‍മെന്റായി പലിശസഹിതമുള്ള തുക നല്‍കി വാങ്ങുന്നതില്‍ മതപരമായ വിധി എന്താണ് ? —————– ഉത്തരം: …

Leave a Reply

Your email address will not be published. Required fields are marked *