Home / പ്രമാണങ്ങള്‍ / സുന്നത്ത്‌ / സുന്നത്ത്-പഠനങ്ങള്‍ / നിയമനിര്‍മാണപരമായ നബിചര്യ
LAW ANDU SUNNA

നിയമനിര്‍മാണപരമായ നബിചര്യ

നബിചര്യയിലെ നിയമനിര്‍മാണപരവും പിന്തുടരാനും പ്രവര്‍ത്തിക്കാനും ജനങ്ങള്‍ ബാധ്യസ്ഥരുമായതേത്, നിയമനിര്‍മാണപരവും അനുഷ്ഠാനപരവുമല്ലാത്തതേത് എന്നത് സംബന്ധിച്ചയാണിവിടെ നടത്തുന്നത്.അതോടൊപ്പം ലോകാന്ത്യം വരെ എല്ലാ ജനങ്ങള്‍ക്കും ബാധകമായ നബിചര്യയേത്, ഒരു പ്രത്യേക സാഹചര്യമോ അടിയന്തിരഘട്ടമോ പരിഗണിച്ച് സവിശേഷ നിയമനിര്‍മാണ സ്വഭാവം വരുന്ന നബിചര്യയേത് എന്നിവയും പഠനവിധേയമാക്കുന്നുണ്ട്.

വര്‍ത്തമാനയുഗത്തില്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിരുദ്ധമായ രണ്ട് പക്ഷം സ്വീകരിച്ചവരുണ്ട്. ഒരുവിഭാഗം, നബിചര്യയില്‍ വന്ന എല്ലാം എല്ലായിടത്തുമുള്ള സകലമനുഷ്യര്‍ക്കും ഒരേപോലെ ബാധകമായ നിയമങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ്. യഥാര്‍ഥത്തില്‍ മനുഷ്യപ്രകൃതി, ആചാരസമ്പ്രദായങ്ങള്‍, അനുഭവപരിചയം, സോദ്ദേശ്യപൂര്‍വമല്ലാതെ സംഭവിക്കുന്നത്, നബിക്ക് മാത്രം ബാധകമായ കാര്യങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തപരിഗണനകള്‍ക്ക് വിധേയമാണ്. അതിനാല്‍ അല്ലാഹുവിന്റെ പുണ്യം കാംക്ഷിക്കുക എന്ന ഉദ്ദേശ്യമുണ്ടെങ്കിലേ നബിചര്യയിലെ ഒരു കാര്യം അനുവദനീയം അഥവാ നിയമനിര്‍മാണപരം എന്നതിനപ്പുറം മൂല്യവത്താകുകയുള്ളൂ എന്നാണ് നിദാനശാസ്ത്രപണ്ഡിതമതം.

ചില ഉദാഹരണങ്ങളെടുക്കാം. നബിചര്യപ്രകാരം മിമ്പറുകള്‍ക്ക് 3 പടികള്‍ വേണമെന്നാണ് ചിലരുടെ അഭിപ്രായം. മൂന്നിലധികമാകുന്നത് നബിചര്യക്ക് വിരുദ്ധമായതിനാല്‍ അധിക്ഷിപ്തമാണെന്നാണ് അവരുടെ വീക്ഷണം. മദീനാപള്ളിയിലെ മിമ്പര്‍ നബി നേരത്തേ പ്രസംഗിക്കാനായി നിന്നിരുന്ന ഈത്തപ്പനത്തടിയുടെ സ്വഭാവികപരിഷ്‌കരണം മാത്രമായിരുന്നു. പടികളുടെ എണ്ണം കുറയരുതെന്നോ കൂടരുതെന്നോ വിലക്കിക്കൊണ്ടുള്ള ഹദീസുകള്‍ കാണാനില്ല. പ്രസംഗവേളയില്‍ കൈയ്യില്‍ വടിയെടുക്കുന്നത് ചിലരെങ്കിലും സുന്നത്തായി പരിഗണിക്കുന്നു. പ്രസംഗകന് വടിയുടെ ആവശ്യമുണ്ടാകണമെന്നോ നാട്ടില്‍ അങ്ങനെയൊരു സമ്പ്രദായം നിലനില്‍ക്കണമെന്നോ ഇല്ല. ഇത് ഒരു കൃത്രിമനടപടിയായാണ് വിലയിരുത്തപ്പെടുക. യാതൊരാവശ്യവുമില്ലാതിരുന്നിട്ടും

കൈയ്യില്‍ വടിയെടുക്കണമെന്ന് പറയുന്നതില്‍ പൊരുത്തക്കേടുണ്ട്.
അടുത്തകാലം വരെ മിക്ക മുസ്‌ലിംനാടുകളിലും ഖുത്ബയുടെ ഭാഗമായി മരവാള്‍ ഉപയോഗിച്ചിരുന്നു. പിന്നീട് അതില്‍ കുറവുണ്ടായി. എല്ലാവരും ഇരുമ്പുവാള്‍ ഉപയോഗിക്കുമ്പോള്‍ മുസ്‌ലിംപ്രസംഗകന്റെ വാള്‍ മാത്രം മരംകൊണ്ടാവുന്നത് പരിഹാസ്യമെന്ന് തോന്നിയത് കൊണ്ടാവാം അങ്ങനെ.

രണ്ടാമത്തെ വിഭാഗം പ്രായോഗികജീവിതമേഖലകളില്‍നിന്ന് അപ്പാടെ നബിചര്യയെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനംചെയ്യുന്നവരാണ്. ആചാരസമ്പ്രദായങ്ങള്‍, ഇടപാടുകള്‍, സാമ്പത്തിക-രാഷ്ട്രീയ-ഭരണനിര്‍വഹണ-യുദ്ധാദി രംഗങ്ങളെല്ലാം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കണം. അവിടെയൊന്നും ശാസകനായോ നിരോധകനായോ സന്‍മാര്‍ഗദര്‍ശകനായോ നബിചര്യ കടന്നുവരാന്‍ പാടില്ലെന്ന് ശഠിക്കുന്നവരാണ്. നിങ്ങളുടെ ദുന്‍യാ കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്കാണ് ഏറ്റവും നന്നായറിയുക എന്ന നബിവചനത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് അവര്‍ ഈ വാദമുന്നയിക്കുന്നത്.

About islam padasala

Check Also

IBN-QUTAIBA-BOOK

നബിചര്യയിലെ നിയമവും നിയമേതരവും: ഇബ്‌നു ഖുതൈബയുടെ വീക്ഷണം

നബിചര്യയുടെ നിയമനിര്‍മാണപരം നിയമനിര്‍മാണേതരം എന്നിങ്ങനെയുള്ള വിഭജനം, വിഭജനത്തിന്റെ അടിസ്ഥാനം, പ്രയോഗവത്കരണത്തില്‍ അതിന്റെ സ്വാധീനം എന്നിവ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ ധാരാളം ചര്‍ച്ചകള്‍ …

Leave a Reply

Your email address will not be published. Required fields are marked *