Home / സമൂഹം / വിദ്യാഭ്യാസം

വിദ്യാഭ്യാസം

ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം

knowledge-mission

മതപരമായ അറിവ് എന്നതുമാത്രമല്ല ഇസ്‌ലാം ആഹ്വാനംചെയ്യുന്ന വിജ്ഞാനത്തിന്റെ വിവക്ഷ. മറിച്ച്, മതവിജ്ഞാനത്തോടൊപ്പം അജ്ഞതയെ ദൂരീകരിക്കുന്ന പ്രകൃതിശാസ്ത്രങ്ങള്‍, മനഃശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങി എല്ലാ അറിവും അതിന്റെ ഭാഗമാണ്. സൃഷ്ടിയില്‍ വിളങ്ങുന്ന ദൈവത്തിന്റെ ശക്തിമാഹാത്മ്യങ്ങളെക്കുറിച്ച് ഉത്ബുദ്ധരാകുക, അതുവഴി ആ ദൈവത്തിന് കീഴൊതുങ്ങേണ്ടവനാണ് താനെന്ന ബോധം സദാ ഉണ്ടായിരിക്കുക, ദൈവത്തിന്റെ പ്രതിനിധി(ഖലീഫ)എന്ന നിലയില്‍ എല്ലാ സൃഷ്ടിജാലങ്ങളോടും കാരുണ്യത്തിലും നീതിയിലും വര്‍ത്തിക്കുക എന്നിവ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. കണ്‍മുമ്പിലുള്ള വസ്തുക്കളെക്കുറിച്ചുമാത്രമല്ല, പൗരാണികസമൂഹങ്ങളുടെ പ്രതാപത്തെയും …

Read More »

വിജ്ഞാനത്തിനു പിന്നിലെ ദര്‍ശനം

knowledge-islam

ജ്ഞാനം ഖണ്ഡിതവും വസ്തുനിഷ്ഠവുമായിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ തത്ത്വം. ഇതരദര്‍ശനങ്ങളെപ്പോലെ അത് സങ്കല്‍പങ്ങളെയോ കേവലചിന്തയെയോ അനുകരണങ്ങളെയോ സംശയങ്ങളെയോ സ്വീകരിക്കുന്നില്ല. ഇസ്‌ലാമിന്റെ ഈ അറിവിനോടുള്ള ഈ സമീപനരീതിയെ AD 19-ാം നൂറ്റാണ്ടില്‍ മാത്രമാണ് ഇതരനാഗരികതകള്‍ തിരിച്ചറിഞ്ഞത്. സത്യവും മിഥ്യയും വേര്‍തിരിക്കാനുള്ള ശാസ്ത്രീയമാനദണ്ഡം അനിഷേധ്യമായ തെളിവിന്റെ പിന്‍ബലമാണ്. തെളിവ് ദുര്‍ബലമാണെങ്കില്‍ കിട്ടിയ കാര്യങ്ങള്‍ മിഥ്യയായിരിക്കും. സംശയങ്ങളെയും സങ്കല്‍പങ്ങളെയും സൂക്ഷിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അല്ലാത്തപക്ഷം അത് ജനങ്ങള വഴിതെറ്റിക്കുകയും അവരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയുംചെയ്യും.’അവരിലേറെപ്പേരും ഊഹാപോഹത്തെ മാത്രമാണ് ആശ്രയിക്കുന്നത്. …

Read More »

വിദ്യയുടെ മഹത്വം

iqra

അറിവാണ് മനുഷ്യനെ ദൈവത്തിന് വഴിപ്പെടാന്‍ സഹായിക്കുന്നതെന്ന ബോധ്യം പകര്‍ന്നുനല്‍കിയ ദര്‍ശനമാണ് ഇസ്‌ലാം. അതിനാലാണ് മനുഷ്യര്‍ക്കുള്ള പ്രഥമസന്ദേശത്തില്‍ വായിക്കണമെന്നും അത് അറിവില്ലാത്ത മനുഷ്യനെ സൃഷ്ടിയെയും സ്രഷ്ടാവിനെയും തിരിച്ചറിയാനും അതുവഴി കടമകളെയും ഉത്തരവാദിത്വത്തെയും മനസ്സിലാക്കാനും സഹായിക്കുമെന്ന് അത് വെളിപ്പെടുത്തിയത്. അതോടൊപ്പം പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളുടെയും പേരുകള്‍ ആദ്യമനുഷ്യന് പഠിപ്പിച്ചുകൊടുത്തുവെന്നത് അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും അധ്യാപനത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നുണ്ട്. മനുഷ്യനെ മനുഷ്യനാക്കുന്നതും അഭിവൃദ്ധിയിലേക്ക് നയിക്കുന്നതും വിദ്യയാണ്. വിദ്യനേടാന്‍ പ്രേരിപ്പിച്ചുകൊണ്ട് അല്ലാഹു ഇങ്ങനെ പറയുന്നു: ‘അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയാണോ? …

Read More »

നേതാവിന്റെ ഇസ് ലാമിക ഗുണങ്ങള്‍

ട്രെയ്‌നിങ് ഇന്ന് ഒരു പ്രത്യേക പഠന മേഖലയായും ലോകകലയായും മാറിയിരിക്കുന്നു. അമേരിക്ക ഇന്ന് ട്രെയ്‌നിങിന് വേണ്ടി ചിലവഴിച്ചുകൊണ്ടിരിക്കുന്നത് തങ്ങളുടെ മൊത്തം വിദ്യാഭ്യാസബജറ്റിനേക്കാള്‍ കൂടുതലാണ്. ഇരുനൂറ് ബില്യന്‍ ഡോളറാണ് അമേരിക്ക ഒരു വര്‍ഷത്തില്‍ ട്രെയ്‌നിങിന് വേണ്ടി മാറ്റിവെക്കുന്നത്.

Read More »

ലിബറല്‍ വിദ്യാഭ്യാസവും മതവിശ്വാസവും

‘ലിബറല്‍ വിദ്യാഭ്യാസ’ത്തിലെ ‘ലിബറല്‍’ എന്നതിനെ സംബന്ധിച്ച് രണ്ടുരീതിയിലുള്ള കാഴ്ചപ്പാടുകളാണ്  ആളുകള്‍ക്കുള്ളത്. മനസ്സിനെ എല്ലാ മുന്‍ധാരണകളില്‍നിന്നും വിശ്വാസങ്ങളില്‍നിന്നും സ്വതന്ത്രമാക്കി അറിവ് നേടുകയെന്ന ലക്ഷ്യമാണ് ഒന്നാമത്തെ കാഴ്ചപ്പാട്. അതേസമയം ജോലിയോ മറ്റെന്തെങ്കിലും ആവശ്യമോ ഉദ്ദേശിച്ച് വിദ്യാഭ്യാസം നേടുന്നതിനെ അത് എതിര്‍ക്കുന്നു. രണ്ടാമത്തേത് മതവിമുക്തകാഴ്ചപ്പാടില്‍ ഇന്ന് പാശ്ചാത്യലോകത്ത് പ്രയോഗത്തിലിരിക്കുന്ന വിദ്യാഭ്യാസപദ്ധതിയാണ്. നവോത്ഥാനത്തിനുമുമ്പുണ്ടായിരുന്ന പടിഞ്ഞാറന്‍ലോകത്തെ ചര്‍ച്ചിന്റെ നിയന്ത്രണങ്ങളില്‍നിന്ന് സ്വതന്ത്രമാകുകയെന്ന അര്‍ഥത്തിലാണ് ഇവിടെ ഈ ലേഖനം  ലിബറലിസത്തെ മനസ്സിലാക്കുന്നത്.

Read More »

ഭയം നിങ്ങളെ പിന്നോട്ടടിപ്പിക്കാറുണ്ടോ ?

മനുഷ്യസമൂഹത്തില്‍ കടന്നുവന്ന പ്രവാചകര്‍ എപ്പോഴെങ്കിലും ഭീതിയിലും പരാജയഭയത്തിലും കഴിച്ചുകൂട്ടിയിട്ടുണ്ടോ ? തന്റെ ജനതയെ ഫറോവയുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തി മുന്നോട്ടുനീങ്ങിയ മൂസാ (അ) ചെങ്കടലിന്റെ മുന്നിലെത്തിയപ്പോള്‍ രക്ഷാമാര്‍ഗം കാണാതെ ഭയപ്പെട്ടുവോ ? ആളിക്കത്തുന്ന അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെട്ട വേളയില്‍ ഇബ്‌റാഹീം (അ) ചകിതനായോ ? മരുഭൂമിയില്‍ കപ്പല്‍ നിര്‍മ്മിക്കുന്ന തന്നെപ്പറ്റി ജനതയെന്തുകരുതുമെന്ന ആശങ്ക നൂഹ്(അ)നെ പിടികൂടിയിരുന്നുവോ ? തന്റെ സന്ദേശം വളരെക്കുറച്ച് ആളുകള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്നതുകണ്ട് ഈസാനബി നിരാശനായോ?

Read More »

ഇസ് ലാമിക വിദ്യാഭ്യാസവും തീവ്രചിന്താഗതിയും

ഭീകരതയ്‌ക്കെതിരെ അമേരിക്ക രംഗത്തുവന്നപ്പോള്‍  ഇസ്‌ലാമിനെതിരെയുള്ള യുദ്ധമായി അതിനെ അധികമുസ്‌ലിംകളും മനസ്സിലാക്കുകയുണ്ടായി. അതിന്റെ ഭാഗമായി, അമേരിക്കയിലെ ഇസ്‌ലാമികസ്‌കൂളുകളിലും മദ്‌റസകളിലും അധികൃതര്‍ പരിശോധന കര്‍ശനമാക്കി.  ഇസ്‌ലാമികസ്ഥാപനങ്ങള്‍ തീവ്രവാദചിന്തകള്‍ക്ക് പിറവികൊടുക്കുന്ന കേന്ദ്രങ്ങളാണെന്ന സംശയത്തിന് അത്  ബലംപകര്‍ന്നു.  മതസ്ഥാപനങ്ങള്‍ വിദ്യാഭ്യാസത്തിനുപകരം യുക്തിരഹിതവും ചോദ്യംചെയ്യാനാവാത്തതുമായ പ്രമാണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നതായിരുന്നു അവയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം.

Read More »

വിമര്‍ശകരെ ഭയക്കാതിരിക്കൂ; മനസ്സാക്ഷിയെ വിശ്വസിക്കൂ

പലര്‍ക്കും ഉണ്ടായിട്ടുള്ള അല്ലെങ്കില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ് ഇവിടെകുറിക്കുന്നത്. നിങ്ങള്‍ക്ക് ജീവിതത്തില്‍ തൊഴിലിനെ സംബന്ധിച്ച വ്യക്തമായ ഒരു ലക്ഷ്യമുണ്ടെന്നിരിക്കട്ടെ.  തന്നെ അത് വിജയത്തിലേക്ക് കൈപിടിച്ചുനടത്തും എന്ന് നിങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നുമുണ്ട്.

Read More »

സമയക്രമീകരണത്തിന്റെ റമദാന്‍ പാഠങ്ങള്‍

എല്ലാവരും റമദാന്‍ വിഭവങ്ങള്‍ ശേഖരിക്കാനും വീടുംപരിസരവും വൃത്തിയാക്കാനും വ്രതശ്രേഷ്ഠതകളെക്കുറിച്ച പുസ്തക-പ്രഭാഷണങ്ങള്‍ അറിയാനും ശ്രമിക്കുന്ന തിരക്കിലാണ്. എന്നാല്‍  റമദാന്‍ വ്രതത്തിലായിരിക്കെ ആരാധനകര്‍മങ്ങള്‍ക്കും ദിനചര്യകള്‍ക്കുമായി സമയം എങ്ങനെ കണ്ടെത്താം എന്നതിനെപ്പറ്റി ആരും അധികം ചിന്തിക്കുന്നില്ല. 1. ആസൂത്രണം ആസൂത്രണവും പ്രയോഗവത്കരണവുമാണ് ടൈംമാനേജ്‌മെന്റിന്റെ മുഖ്യധര്‍മങ്ങള്‍. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഒന്നും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനാകില്ല. അങ്ങനെയായാല്‍ ഈ റമദാനും നമ്മില്‍ പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാക്കാതെ കടന്നുപോകും. അതിനാല്‍ മുന്‍കഴിഞ്ഞ റമദാനേക്കാള്‍ പരമാവധി പുണ്യകരമാക്കാന്‍  നാം പദ്ധതികള്‍ തയ്യാറാക്കുക.

Read More »

കാര്യക്ഷമതയുള്ള വ്യക്തിത്വം നേടാന്‍ ഇസ് ലാമിക പാഠങ്ങള്‍

‘നേതൃനിരയാണ് ഏതൊരു സംഗതിയുടെയും ഉത്ഥാനവും പതനവും  തീരുമാനിക്കുന്നത് ‘ എന്ന് അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ ലീഡര്‍ഷിപ് ഗുരു ഡോ. ജോണ്‍ .സി. മാക്‌സ്‌വെല്‍ തന്റെ ബെസ്റ്റ് സെല്ലറായ The 21 Irrefutable Laws of Leadership എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.  2002 ല്‍ ഒരു ഇസ്‌ലാമിക് സ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് ഞാനീ പുസ്തകം വായിക്കുന്നത്. അന്ന് ആ പ്രസ്താവനയിലേക്ക് തുറിച്ചുനോക്കി കുറേനേരം ഞാന്‍ ആലോചനയിലാണ്ടുപോയത് ഇന്നും  ഓര്‍ക്കുന്നു.’എന്താണ് ഗ്രന്ഥകാരന്‍ ഉദ്ദേശിച്ചത്’ എന്നത് …

Read More »