Home / സമൂഹം / സാമ്പത്തികം

സാമ്പത്തികം

തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്)

TAKAFUL-islamic-insurance

മനുഷ്യജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളുംതന്നെ അനിശ്ചിതത്ത്വങ്ങളും ദുരന്തഭീഷണികളും അഭിമുഖീകരിക്കുന്നവയാണ്. അതിനാല്‍ അത്തരം പ്രവൃത്തികളിലും ഇടപാടുകളിലും ഏര്‍പ്പെടുന്നതിന്റെ അപകടകരമായ പരിണതി ഒറ്റയ്ക്ക് വഹിക്കുന്നതിനുപകരം ഒരു കൂട്ടായ്മ അതേറ്റെടുക്കുന്ന ഇന്നത്തെ ഇന്‍ഷുറന്‍സിന്റെ പ്രാക്തനരൂപം ബി.സി. 215 കള്‍ക്ക് മുമ്പുണ്ടായിരുന്നു. പരസ്പരം ഉറപ്പുകൊടുക്കുക’, ‘സംയുക്ത ഉറപ്പ്’ എന്നീ അര്‍ഥങ്ങളില്‍ അറിയപ്പെടുന്ന തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്) യഥാര്‍ഥത്തില്‍ ഒരു സമൂഹം അന്യോന്യം ഉത്തരവാദിത്വങ്ങള്‍ പങ്കുവെക്കുന്ന നഷ്ടപരിഹാരതത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അറബ് ഗോത്രങ്ങളിലെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന അതിക്രമങ്ങളില്‍ ഇരയാക്കപ്പെടുന്ന …

Read More »

ഇസ് ലാമിക സാമ്പത്തിക വ്യവസ്ഥയും സകാത്തും

Islamiceconomics

സംസ്‌കരണം എന്നാണ് സകാത്ത് എന്ന വാക്കിന്റെ ഭാഷാര്‍ഥം. മനസ്സിനെ സംസ്‌കരിക്കുന്നതിനാല്‍ ഈ നിര്‍ബന്ധദാനത്തിന് അല്ലാഹു അതുകൊണ്ടാണ് ഈ പേരുനല്‍കിയത്. ‘നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'(അത്തൗബ 103). ധര്‍മം വിശ്വാസികളെ സംസ്‌കരിക്കുന്നു എന്ന് അല്ലാഹു പ്രസ്താവിച്ചതില്‍ വ്യക്തി-സമൂഹ വ്യത്യാസമില്ല. ഇത് വ്യക്തികളെ പാപകൃത്യങ്ങളില്‍നിന്നും പിശുക്ക്, ദുഷ്ടത, സ്വാര്‍ഥത, അത്യാര്‍ത്തി ,വൈയക്തികവാദം എന്നിങ്ങനെ സാമൂഹികദൂഷ്യങ്ങളില്‍നിന്നും സംസ്‌കരിക്കാന്‍ ഉപയുക്തമാണ്. അതോടെ അസൂയ, വിരോധം , പരസ്പരവിദ്വേഷം …

Read More »

പലിശയോടുള്ള ഇസ് ലാമിക സമീപനം

sury_prohibited_

സക്കാത്തിനോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇസ്‌ലാമിന്റെ പലിശയോടുള്ള സമീപനം. മൂലധനത്തിലധികമായി ഉത്തമര്‍ണ്ണന് ലഭിക്കുന്ന പണമാണ് പലിശയെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. വിശദീകരിക്കുമ്പോള്‍, അത് സാധനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ അധികമായി നല്‍കാന്‍ നിര്‍ബന്ധിതമാവുന്ന വിഹിതമാവുന്നു. ഈ നിര്‍വചന പ്രകാരമുള്ള പലിശ ഖുര്‍ആനും സുന്നത്തും ശക്തമായി നിരോധിച്ചിരിക്കുന്നു. ഇസ്‌ലാമിക വീക്ഷണത്തില്‍ മൂലധനം ചരക്കുകളും സേവനങ്ങളുമുല്‍പ്പാദിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ പ്രതിഭാസമാണ്. എന്നാല്‍ മൂലധനത്തില്‍ നിന്നു വ്യത്യസ്തമായി, ഒരു നാണയ സംബന്ധിയായ പ്രതിഭാസമാണ് പലിശ. ഉല്പാദനത്തിന് ഉപയോഗിക്കുന്ന ഒരു യന്ത്രത്തിന് …

Read More »

ഇസ്‌ലാമിക് ബാങ്കിംഗ്

islamic-banking

ധനവിതരണ വ്യവസ്ഥയെക്കുറിച്ച് ഇസ്‌ലാമിന്ന് ആധുനിക സാമ്പത്തിക സിദ്ധാന്തങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. ഇസ്‌ലാം പലിശ വിരോധിക്കുകയും ഏഴു വന്‍പാപങ്ങളിലൊന്നായി അതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പലിശയില്‍ അധിഷ്ഠിതമായ ബാങ്കിംഗ് സമ്പ്രദായം ഇസ്‌ലാമില്‍ അനുവദനീയമല്ല. ഇസ്‌ലാമിക സാമ്പത്തിക സിദ്ധാന്തങ്ങളുടെ അടിത്തറമേല്‍ കെട്ടിപ്പൊക്കിയ ബാങ്കിംഗ് വ്യവസ്ഥയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഈ ബാങ്കിംഗ് സമ്പ്രദായത്തെ ഇസ്‌ലാമിക് ബാങ്കിംഗ് എന്നു വിളിക്കുന്നു. പണത്തെ ഉല്‍പ്പന്നമായി കരുതുന്നു എന്നതാണ് പലിശ സമ്പ്രദായത്തിന്റെ അടിസ്ഥാന തത്വം. പണമെന്ന …

Read More »

പലിശരഹിത ബാങ്കിങ്ങിന് റിസര്‍വ് ബാങ്ക് സമര്‍പ്പിക്കുന്ന ഒമ്പത് മാതൃകകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പലിശരഹിത ബാങ്കിങ് സമ്പ്രദായത്തിന് തുടക്കമിടണമെന്ന് ശിപാര്‍ശ ചെയ്ത റിസര്‍വ് ബാങ്ക് അതിനായി ഒമ്പത് മാതൃകകള്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിച്ചു. പലിശരഹിത അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നവരുമായി ബാങ്കുകള്‍ ഉണ്ടാക്കുന്ന കരാറിന് ലോകവ്യാപകമായി അടിസ്ഥാനമാക്കുന്ന മാതൃകകളാണ് ഇവയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ഇടക്കാല സാമ്പത്തിക നടപടികള്‍ക്കായുള്ള ദീപക് മൊഹന്തി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണിവയുള്ളത്.

Read More »

സെലിബ്രിറ്റികളും ബര്‍ണാസിന്റെ വിപണന തന്ത്രവും

സ്ത്രീകള്‍ പുകവലിക്കുന്നത് സമൂഹം മോശമായി കണ്ടിരുന്ന കാലഘട്ടത്തില്‍ അതിനെ പൊളിച്ചടുക്കാന്‍ ബര്‍ണാസ് തന്ത്രം ആവിഷ്‌കരിച്ചു. സമ്പന്നസ്ത്രീകളെ പൊതുവേദിയിലും മറ്റും ‘സ്വാതന്ത്ര്യത്തിന്റെ ദീപശിഖ ‘ കയ്യിലേന്താന്‍ പ്രേരിപ്പിക്കുക. അതിനായി അനുകരണീയമാതൃകകളെന്ന നിലയില്‍ ‘സെലിബ്രിറ്റി’കളെ രംഗത്തിറക്കി. എഡ്വേര്‍ഡ് ബര്‍ണാസിനെ ‘ദ ഫാദര്‍ ഓഫ് സ്പിന്‍'(പറ്റിക്കല്‍സിന്റെ ഉസ്താദ്) എന്ന് വിശേഷിപ്പിക്കാറുണ്ട്. ആളുകളെ എളുപ്പത്തില്‍ വശംവദരാക്കാനും സ്വാധീനിക്കാനും ഉള്ള വിദ്യകള്‍ അദ്ദേഹത്തിന്റെതായിരുന്നു. അതിന്നും വ്യാപാരത്തിലും വിപണിമാര്‍ക്കറ്റിലും രാഷ്ട്രീയക്കളരിയിലും ഉപയോഗിക്കുന്നു.

Read More »

പണവും സന്തോഷവും ഇരട്ടപെറ്റവയോ?

സന്തോഷവും പണവും പരസ്പരപൂരകങ്ങളാണ് എന്നാണ് അധികമാളുകളും ധരിച്ചുവശായിരിക്കുന്നത്. പണം ജീവിതത്തില്‍ പലതുംനേടിത്തരും എന്നവര്‍ കരുതുന്നു. ജീവിതത്തെ സന്തോഷപ്രദമാക്കുന്നത് പണമാണെന്നുപോലും ചിലര്‍ പറയാറുണ്ട്. അങ്ങനെ പണംകൂടുതലായി സമ്പാദിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും കൂടുതല്‍ സന്തോഷിക്കാന്‍ ആ പണം ചെലവിടുകയും ചെയ്യുന്നവരുണ്ട് നമ്മുടെ കൂട്ടത്തില്‍. സന്തോഷം നേടിത്തരുന്നതില്‍ പണത്തിനുണ്ടെന്നുപറയപ്പെടുന്ന പങ്ക് യാഥാര്‍ഥ്യമാണോ?

Read More »

സമ്പത്തിലെ ഭക്തിയും ശുദ്ധിയും

മനുഷ്യന്റെ ഏറ്റവും വലിയ ദൗര്‍ബല്യം പണമാണ്. ധനക്കൊതി വരുത്തുന്ന അനര്‍ത്ഥങ്ങള്‍ എത്രയാണ്. മനുഷ്യന് ഇഷ്ടമുള്ളത്ര ധനം സമ്പാദിക്കാന്‍ ദൈവം അനുവദിച്ചിരിക്കുന്നു. അതിനുവേണ്ട വിഭവങ്ങളെല്ലാം ഇവിടെ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ധന സമാഹരണം മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈക്കടത്തിയും നിയമ വിരുദ്ധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുമായിക്കൂടാ. ദുര്‍മോഹവും സ്വാര്‍ത്ഥതയും എളുപ്പത്തില്‍ പണം കയ്യിലെത്തിക്കാനുള്ള തിടുക്കവും കൃത്രിമ മാര്‍ഗങ്ങളുപയോഗിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു.

Read More »

ഇസ് ലാമിക് ഫൈനാന്‍സിന്റെ തത്ത്വവും പ്രയോഗവും

മനുഷ്യരുടെ വിശ്വാസ ജീവിത രീതികള്‍ മതതത്ത്വങ്ങള്‍ക്കനുസരിച്ച് പുനക്രമീകരിക്കലാണ് എല്ലാ മതങ്ങളുടെയും ദൗത്യം. സാമ്പത്തിക മേഖലയും അതിലുള്‍പ്പെടുന്നു. ഇസ്‌ലാം, മനുഷ്യനും ദൈവവും തമ്മിലുള്ള കേവല ബന്ധമല്ലെന്നും സമഗ്ര ജീവിത ദര്‍ശനമാണെന്നും ഇന്നേവര്‍ക്കും അറിയാം. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം, ദൈവത്തില്‍ നിന്ന് മനുഷ്യരാശിക്കുള്ള അന്തിമവും സമഗ്രവുമായ ജീവിത ദര്‍ശനമാണ് ഇസ്‌ലാം.വിശുദ്ധവേദമായ ഖുര്‍ആനും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയും ഇസ്‌ലാമിക ജീവിത ക്രമത്തെക്കുറിച്ച് അരുളിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ശരീഅഃ. മനുഷ്യരുമായി ബന്ധപ്പെട്ട അഞ്ച് മൗലികഘടകങ്ങള്‍ സംരക്ഷിച്ച് നാഗരികതയെ …

Read More »

കൂട്ടുസംരംഭങ്ങളെപ്പറ്റി ഇസ്‌ലാം പറയുന്നത് …?

മൂലധനവും സ്വയംസംരംഭകത്വവും (അധ്വാനം) ഒന്നിലേറെ ആളുകളുടേതാവുകയും അത്  ലാഭകരമായ ഉത്പാദനസംരംഭമായി വിജയിപ്പിക്കുകയും ചെയ്യുന്നതിനെയാണ് കൂട്ടുസംരംഭം അഥവാ പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ് എന്ന് പറയുന്നത്. മൂലധനവും സംരംഭനടത്തിപ്പും വെവ്വേറെ ആളുകളോ അതല്ല പങ്കാളികളെല്ലാവരുമോ ചെയ്യുകയാണെങ്കില്‍ ലാഭം മൂലധനനിക്ഷേപത്തിന്റെ ആനുപാതത്തിനനുസരിച്ച് പങ്കാളികള്‍ക്കിടയില്‍ വീതിക്കുകയാണ് ചെയ്യുന്നത്. അതുപോലെ നഷ്ടംസംഭവിച്ചാലും മൂലധനനിക്ഷേപത്തോതനുസരിച്ച് അത് വീതിക്കുന്നതാണ്.

Read More »