Home / സമൂഹം / രാഷ്ട്രീയം

രാഷ്ട്രീയം

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ചെയ്യാനുള്ളത്

Jama_Masjid_Delhi

മുസ്‌ലിംകള്‍ ഏകദൈവവിശ്വാസം മുറുകെപ്പിടിക്കുന്നതുകൊണ്ടും ഇതരസംസ്‌കാരങ്ങളിലെ ദൈവവിരുദ്ധമായ വശങ്ങള്‍ സ്വാംശീകരിക്കാന്‍ കഴിയാത്തതുകൊണ്ടും എന്നും ഇതരസമൂഹങ്ങളിലെ അവിവേകികളുടെയും തീവ്രവലതുപക്ഷചിന്താഗതിക്കാരുടെയും വിദ്വേഷത്തിനും അസൂയക്കും ഇരയായിരുന്നു. ഏതുകാലഘട്ടത്തിലും സമൂഹത്തിലും അത് അങ്ങനെത്തന്നെയായിരുന്നു. ഇസ്‌ലാമോ ഫോബിയയുടെ ഈ പോസ്റ്റ്ട്രൂത് കാലഘട്ടത്തിലും അതിന് വ്യത്യാസമൊന്നുമില്ല. അത്തരമൊരു ഘട്ടത്തില്‍ സാഹചര്യത്തിന്റെ പ്രതികൂലാവസ്ഥകളെക്കുറിച്ചുമാത്രം ആലോചിച്ച് വിഷണ്ണനാകാതെ തികച്ചും പോസിറ്റീവ് ആയി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ദേശദ്രോഹത്തിന്റെയും ഭീകരതയുടെയും ചാപ്പകുത്തുമ്പോള്‍ തന്നെയും ന്യൂനപക്ഷസമുദായത്തെ മുസ്‌ലിം ആണെന്ന ഒറ്റ കാരണത്താല്‍ മാത്രം വേട്ടയാടുന്നതാണെന്ന യാഥാര്‍ഥ്യം ബഹുഭൂരിപക്ഷം …

Read More »

ഇസ്‌ലാമികരാഷ്ട്രത്തിലെ നിയമനിര്‍മാണവിഭാഗം

law-firm-seo

നിയമനിര്‍മാണസഭ, നിര്‍വഹണവിഭാഗം, നീതിന്യായവിഭാഗം എന്നിങ്ങനെ മൂന്ന് പ്രധാനഘടകങ്ങളായാണ് പാര്‍ലമെന്ററിസംവിധാനത്തെ തരംതിരിച്ചിരിക്കുന്നത്. ഇസ്‌ലാമികരാഷ്ട്രത്തില്‍ ഇവയുടെ സ്ഥാനവും പ്രവര്‍ത്തനവും എങ്ങനെയെന്നതാണ് നാം പരിശോധിക്കുന്നത്. പ്രാചീന മുസ്‌ലിം രാഷ്ട്രമീമാംസയിലെ ‘അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദ്’ (നിര്‍ദേശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അധികാരമുള്ള ബോഡി) എന്നറിയപ്പെടുന്ന വിഭാഗവും ഇന്നത്തെ ലെജിസ്ലേച്ചറും ധര്‍മത്തിലും സത്തയിലും പല നിലയ്ക്കും സാധര്‍മ്യം പുലര്‍ത്തുന്നുണ്ട്. രാഷ്ട്രത്തലവന്‍ സ്റ്റേറ്റിന്റെ അടിസ്ഥാനനയങ്ങള്‍ ആവിഷ്‌കരിക്കുകയും ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കുകയും ചെയ്തിരുന്നത് ആ ബോഡിയുടെ അംഗീകാരത്തോടെയായിരുന്നു. സൈദ്ധാന്തികമായി പറഞ്ഞാല്‍, ദൈവിക പരമാധികാരത്തിലധിഷ്ഠിതമായ …

Read More »

ഇസ്‌ലാമിക നിയമശാസ്ത്രത്തിലെ ജുഡീഷ്യറി

Judiciary

‘ഖദാഅ്’ എന്ന സാങ്കേതികപദത്താല്‍ വിവക്ഷിക്കപ്പെടുന്നതാണ് ഇസ്‌ലാമികനിയമശാസ്ത്രത്തിലെ ജുഡീഷ്യറി. ഇസ്‌ലാമികസ്റ്റേറ്റിലെ കോടതി ദൈവികനിയമവ്യവസ്ഥ നടപ്പിലാക്കുകയും തര്‍ക്കപ്രശ്‌നങ്ങളില്‍ തദനുസാരം വിധി നല്‍കുകയും ചെയ്യുന്നു.’അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത് ‘(അല്‍മാഇദ 48). ഇസ്‌ലാമികരാഷ്ട്രത്തില്‍ ജുഡീഷ്യറി നിയമനിര്‍വഹണവകുപ്പില്‍നിന്ന് പൂര്‍ണമായും സ്വതന്ത്രമായിരിക്കും. പ്രവാചകന്റെ കാലത്ത് ഇത് രണ്ടും അദ്ദേഹത്തില്‍തന്നെ നിക്ഷിപ്തമായിരുന്നുവെന്നത് ശരിയാണ്. പക്ഷേ, അന്നത് അനിവാര്യമായിരുന്നു. മുസ്‌ലിംസമൂഹത്തിന്റെ ശില്‍പിയും ശിക്ഷകനും ഇസ്‌ലാമികരാഷ്ട്രത്തിന്റെ സംസ്ഥാപകനുമെന്ന …

Read More »

ഇസ്‌ലാമിന്റെ രാഷ്ട്രസങ്കല്‍പം

islam politics

ഇസ്‌ലാം മനുഷ്യരെ കേവലം ആരാധനയിലേക്ക് മാത്രം ക്ഷണിക്കുന്ന ജീവിതസംഹിതയല്ല. മനുഷ്യന്‍ ഇടപെടുന്ന അതിസൂക്ഷ്മമായ ജീവിതവശങ്ങളിലെല്ലാം തന്നെ സമഗ്രമായ ഒരു നിയമസംഹിതയുടെയും ശാശ്വതമായ ഒരു വ്യവസ്ഥയുടെയും ചട്ടക്കൂടില്‍ ജീവിതത്തിന്റെ സര്‍വവിധ താല്‍പര്യങ്ങളുടെയും നിയമവശങ്ങളും അടിസ്ഥാനസിദ്ധാന്തങ്ങളും അത് സമര്‍പ്പിക്കുന്നുണ്ട്. സത്യത്തിന്റെയും നീതിയുടെയും മൂലക്കല്ലില്‍ ജീവിതമണ്ഡലങ്ങളെ എങ്ങനെ സംവിധാനിക്കണമെന്ന് അത് പഠിപ്പിക്കുന്നു. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘ ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ ‘(ആലുഇംറാന്‍ 189). ചോദിക്കുക: ”ആരുടെ …

Read More »

മദീനാ ചാര്‍ട്ടര്‍

madeena-charter

ഇന്ന് നമ്മുടെ രാജ്യത്തെന്ന പോലെ വിവിധ സാമൂഹിക -രാഷ്ട്രീയ -മത വിഭാഗങ്ങളെ ഒരു ഐക്യമുന്നണി എന്ന നിലയില്‍ ഏകോപിപ്പിച്ചു ഭരിക്കുന്ന ഒരു ഗവണ്‍മെന്റിന് സമാനമായ ഘടനയായിരുന്നു മദീനയിലെ ഇസ്‌ലാമിക രാഷ്ട്ര ഘടനക്കുണ്ടായിരുന്നത്. മദീനയിലെ എട്ട് ജൂതഗോത്രങ്ങളും മദീനയിലെ അന്‍സ്വാറുകളും മക്കയിലെ മുഹാജിറുകളും െ്രെകസ്തവ വിഭാഗങ്ങളുമെല്ലാം അടങ്ങിയ ഒരു ജനസമൂഹത്തെ ഒരു ഉമ്മത്ത് അഥവാ നേഷന്‍ (കമ്യൂണിറ്റി) എന്ന അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രത്തെ പടുത്തുയര്‍ത്തിയ സമാനതകളില്ലാത്ത ചരിത്ര സംഭവമാണ് ‘മദീന ചാര്‍ട്ടര്‍’ …

Read More »

ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതിന്റെ ഇസ് ലാമിക മാനം

voting

പ്രവാചകന്‍ ചരമം പ്രാപിച്ചത് പിന്‍ഗാമിയെ നിശ്ചയിക്കാതെയായിരുന്നു. ഇസ് ലാമികരാഷ്ട്രത്തിന്റെ മൗലികസ്വഭാവങ്ങളും സവിശേഷതകളും കര്‍മപഥത്തിലൂടെ കാണിച്ചുകൊടുക്കുകയല്ലാതെ ഗവണ്‍മെന്റ് രൂപവത്കരണത്തിന്റെ ഒരു നിശ്ചിതരൂപം അവിടുന്ന് കാണിച്ചുകൊടുക്കുകയുണ്ടായില്ല. അതുവഴി സ്ഥലകാലസന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഏത് സംവിധാനവും സ്വീകരിക്കാനുള്ള വിപുലമായ സാധ്യതയ്ക്ക് അംഗീകാരവും സാധുതയും നല്‍കുകയാണ് പ്രവചാകന്‍ ചെയ്തത്. അതേയവസരത്തില്‍ രാജ്യവാഴ്ചക്കും പാരമ്പര്യവാഴ്ചക്കും യാതൊരുപഴുതും നല്‍കിയിട്ടില്ല എന്ന വസ്തുതയും ശ്രദ്ധേയമാണ്. നബിയുടെ പിന്‍ഗാമിയായ ഖലീഫാ അബൂബക്‌റിന്റെ സ്ഥാനാരോഹണം നടന്നത് നാമനിര്‍ദ്ദേശത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് മുഖേനയായിരുന്നു. രാഷ്ട്രത്തലവനടക്കം രാജ്യത്തിന്റെ ഭരണസാരഥികളെ തെരഞ്ഞെടുക്കുന്നത് ഒരു …

Read More »

ഇസ്‌ലാമിക രാഷ്ട്രീയം

hand-fist-power1

നിരുപാധികമായി ആധിപത്യം വാഴാനും ആജ്ഞ പുറപ്പെടുവിക്കാനും നിയമനിര്‍മാണം നടത്താനും ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ അവകാശമില്ല. തങ്ങള്‍ക്കുവേണ്ടിയോ അന്യര്‍ക്കുവേണ്ടിയോ യഥേഷ്ടം നിയമം നിര്‍മിച്ചു നടപ്പില്‍ വരുത്തുവാന്‍ അവര്‍ക്ക് അധികാരമില്ല. ഒരാള്‍ നിരുപാധികം ആജ്ഞ പുറപ്പെടുവിക്കുക, മറ്റുള്ളവര്‍ അത് അനുസരിക്കുക, ഒരുകൂട്ടര്‍ സ്വാഭീഷ്ടപ്രകാരം നിയമം ആവിഷ്‌കരിക്കുക മറ്റുള്ളവര്‍ അതനുസരിച്ച് ജീവിക്കുക എന്നീ നിലപാടുകള്‍ മനുഷ്യര്‍ക്കിടയില്‍ ശരിയല്ല. നിയമനിര്‍മാണത്തിന്റെ പരമാധികാരം അല്ലാഹുവിന്നാണ് എന്നതേ്രത ഇസ്‌ലാമികരാഷ്ട്രീയത്തിന്റെ പ്രാഥമികതത്ത്വം. അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി അടിസ്ഥാനതത്ത്വങ്ങള്‍ക്ക് രൂപം നല്‍കാന്‍ …

Read More »

ശൂറാ അഥവാ കൂടിയാലോചന

shoora-islam

ഭരണനിര്‍വഹണം പരസ്പര കൂടിയാലോചനയിലൂടെ- ഇതാണ് ഇസ്‌ലാമികരാഷ്ട്രത്തിന് പ്രജായത്ത സ്വഭാവം പകര്‍ന്നുകൊടുക്കുന്ന അടിസ്ഥാനബിന്ദു. ഇസ്‌ലാമിക രാഷ്ട്രമീമാംസയുടെ ഭാഷയില്‍ ഇതിനെ ശൂറാ എന്നുപറയുന്നു. ഇപ്പേരില്‍ ഖുര്‍ആനില്‍ ഒരു അധ്യായം തന്നെയുണ്ട്. കൂടിയാലോചനയിലൂടെ പ്രശ്‌നങ്ങളെ കയ്യാളുന്ന വിശ്വാസികളെ ‘തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരുമാണ് ‘(അശ്ശൂറാ 38) അവരെന്ന് ഇതില്‍ അല്ലാഹു അഭിനന്ദിക്കുന്നുണ്ട്. പൊതുകാര്യങ്ങളില്‍ അനുയായികളുടെ അഭിപ്രായം …

Read More »