Home / സമൂഹം / കുടുംബം

കുടുംബം

പോണ്‍ദൃശ്യങ്ങളുടെ പ്രത്യാഘാതങ്ങള്‍

porn-islam

പോണ്‍ ഫിലിമുകളും ദൃശ്യങ്ങളും കുഴപ്പമില്ലെന്ന് ചിന്തിക്കുന്നവര്‍ പലപ്പോഴും അതൊരു ലൈംഗികഉത്തേജനത്തിനുള്ള അനിവാര്യതിന്‍മയായും നിരാശയില്‍നിന്ന് രക്ഷപ്പെടാനുള്ള പോംവഴിയായും വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ആ നിലപാട് തികഞ്ഞ ആത്മവഞ്ചനയാണെന്നേ പറയാനാകൂ. തലച്ചോറില്‍ ആ സമയത്ത് നടക്കുന്ന രാസപ്രക്രിയകള്‍ വളരെയധികം സങ്കീര്‍ണമാണ്. അതെല്ലാം ഗുരുതര ആരോഗ്യപ്രശ്‌നമാണ് വരുത്തിവെക്കുക. അത് ദമ്പതികളുടെ ലൈംഗികജീവിതത്തെ തകര്‍ത്തുകളയുന്നു. 1. പോണ്‍ഫിലിം പറയുന്നത് ഇണയ്ക്കുവേണ്ടി ഉത്തേജിതനാകേണ്ടതില്ല നമ്മുടെ തലച്ചോറിലെ ചില കേന്ദ്രങ്ങളാണ് ലൈംഗികമായ ചില ഉത്തേജനങ്ങള്‍ക്ക് നിമിത്തമാവുന്നത്. മുഷ്ടിമൈഥുനത്തിലൂടെയുള്ള വികാരമൂര്‍ഛയെത്തുടര്‍ന്ന് ഒരു …

Read More »

കുടുംബജീവിതം: സൂറത്തു ത്വാഹ ആസ്പദമാക്കി ചില സന്ദേശങ്ങള്‍

sura-thwaha-family

ഖുര്‍ആന്‍ പൗരാണികസംഭവങ്ങളെ വിവരിക്കുന്ന കഥാപുസ്തകമല്ല. അനുഭവയാഥാര്‍ഥ്യങ്ങളില്‍നിന്ന് ഉള്‍വലിഞ്ഞ് മൗനത്തിന്റെ വല്മീകത്തില്‍ ഒളിച്ചിരിക്കാന്‍ അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. അടുത്തുനിന്ന് നിരീക്ഷിക്കുന്നപക്ഷം, അതിലെ ഓരോ സൂക്തവും അതിലുപയോഗിച്ചിരിക്കുന്ന വാക്കുകളുടെ സൂക്ഷ്മാര്‍ഥവും പകര്‍ന്നുനല്‍കുന്നത് വ്യക്തവും ഹ്രസ്വവുമായ സന്ദേശമാണ്. തുറന്ന ഹൃദയവും ഗൗരവചിന്തയുമായി ഖുര്‍ആനിനെ സമീപിക്കുന്ന ആര്‍ക്കും അല്ലാഹുവിന്റെ യുക്തിയും മഹത്ത്വവും തിരിച്ചറിയാം. വൈവിധ്യമാര്‍ന്ന വിഷയങ്ങളുടെ കൂട്ടത്തില്‍ കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ സന്ദേശങ്ങള്‍ വിവിധ അധ്യായങ്ങളില്‍നിന്ന് ലഭ്യമാണ്. എങ്കിലും അതില്‍ ഏറ്റവും പ്രസക്തമായത് ത്വാഹാ അധ്യായമാണെന്ന് കാണാനാകും. …

Read More »

അടക്കിനിര്‍ത്തലല്ല അച്ചടക്കം

Discipline-Children-s-Perspectives

നിങ്ങളുടെ കുട്ടികളെ അച്ചടക്കം ശീലിപ്പിക്കാനുള്ള മാര്‍ഗംതേടി ഉഴലുകയാണോ നിങ്ങള്‍ ? അതിന് എളുപ്പത്തില്‍ സ്വീകരിക്കാവുന്ന ചില പൊടിക്കൈകള്‍ ഇതാ… 1. കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാവുന്ന നിമിഷങ്ങള്‍ കണ്ടെത്താനുള്ള ഔത്സുക്യം മാതാപിതാക്കള്‍ കാട്ടണം. മേശപ്പുറത്തിരുന്ന ഒരു വസ്തു താഴെ വീണതുകണ്ടപ്പോള്‍ അവരതെടുത്ത് യഥാസ്ഥാനത്ത് വെച്ചിട്ടുണ്ടെങ്കില്‍ അതിനെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുക. മൂത്തകുട്ടികളെ കണ്ട് രണ്ടുംമൂന്നും വയസ്സായ കുട്ടികള്‍ എഴുതുകയോ പടംവരക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെയും പുകഴ്ത്തണം. 2. കുട്ടികളെ തിരുത്തുമ്പോള്‍ സൗമ്യഭാവം കൈക്കൊള്ളുക കുട്ടികളെ …

Read More »

പെണ്‍മക്കളില്‍ ഇസ് ലാമിക സംസ്‌കാരം വളര്‍ത്താന്‍ പത്ത് നിര്‍ദേശങ്ങള്‍

hijabi-girls

ഈയിടെ ഞാന്‍ സ്ത്രീകള്‍ മാത്രമുള്ള ഒരു സദസ്സില്‍ ചെന്നിരിക്കാനിടയായി. അവിടെ വന്ന സ്ത്രീകളിലധികവും ഏതെങ്കിലും അപരിചിത ആണുങ്ങള്‍ വന്നാല്‍ മാത്രം തലമറക്കുന്നവരായിരുന്നു. ഞാനന്നേവരെ കണ്ടിട്ടില്ലാത്ത മധ്യവയസ്സ് പിന്നിട്ട ഒരുകൂട്ടം സ്ത്രീകളുടെ അടുക്കല്‍ എനിക്കിരിപ്പിടംകിട്ടി. അവരാരും അന്യോന്യം ഒന്നും സംസാരിക്കാന്‍ താല്‍പര്യം കാട്ടിയിരുന്നില്ല. പെട്ടെന്ന് അവരിലൊരാള്‍ എന്റെ 12 കാരിയായ മകളുടെ നേര്‍ക്ക് ചൂണ്ടി അവള്‍ എല്ലായ്‌പോഴും ഹിജാബ് ധരിക്കാറുണ്ടോ എന്ന് ചോദിച്ചു. ‘അതെ, അവള്‍ പുറത്തുപോകുമ്പോഴൊക്കെ. വീട്ടിനകത്ത് അണിയാറില്ല.’ ചോദ്യത്തിനുമുമ്പില്‍ …

Read More »

അധികാരം അടിച്ചേല്‍പിക്കുന്ന മാതാപിതാക്കള്‍

authoritive-parents

എത്രതന്നെ കടുത്ത നിയന്ത്രണത്തിലും അധാര്‍മികചുറ്റുപാടിലും വളര്‍ത്തിയെടുത്ത് നിന്ദ്യവും ക്രൂരവുമായി പെരുമാറുന്നവരായാലും മാതാപിതാക്കളോട് അനുവര്‍ത്തിക്കേണ്ട മാന്യതയും സദ്‌പെരുമാറ്റവും കാരുണ്യവും എത്രമാത്രം ഉയര്‍ന്നതാണെന്നതാണ് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അവര്‍ യാതൊരു ഇസ്‌ലാമികനിയമങ്ങളെയും മാനിക്കാത്ത സെക്യുലര്‍ കാഴ്ചപ്പാടുകാരോ അന്യമതസ്ഥരോ ആയിരുന്നാലും പ്രായംകൂടിയതെന്നോ കുറഞ്ഞവരെന്നോ വ്യത്യാസമില്ലാതെ സന്താനങ്ങളെല്ലാവരുംതന്നെ മാതാപിതാക്കളെ ശകാരിക്കാനോ അവരെ അവഗണിക്കാനോ പാടില്ല എന്ന കാര്യവും നമുക്കറിയാം. ഇവിടെ ഞാന്‍ കുറിക്കാനുദ്ദേശിക്കുന്നത് മാതാപിതാക്കള്‍ക്ക് ഇല്ലാത്ത, ഇപ്പോള്‍ സമൂഹത്തില്‍ നടമാടുന്ന ചില അവകാശങ്ങളെക്കുറിച്ചാണ്. പ്രായമേറിയ മാതാപിതാക്കള്‍ …

Read More »

മാതൃകാ പിതാവായിക്കൂടേ നാം ?

father-and-son-inspire-others1

നല്ലൊരു കുടുംബത്തെ രൂപവത്കരിക്കുന്നതില്‍ പ്രധാനപ്പെട്ടതും അനിഷേധ്യവുമായ ഘടകങ്ങളില്‍ ഒന്നാണ് പിതാവ്. കുടുംബകാര്യങ്ങളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുന്നതില്‍ അവന്ന് വൈവിധ്യമാര്‍ന്ന പങ്കുണ്ട്. കുടുംബത്തിന്റെ അച്ചുതണ്ട് പിതാവാണ്. അതിന്റെ ആഭ്യന്തരഭദ്രത ഉറപ്പുവരുത്തുന്നതില്‍ മുഖ്യപങ്ക് അവന്നാണ്. ഭാര്യ-സന്താനങ്ങളുടെ സംരക്ഷണവും ചിലവും വഹിക്കുന്നത് അതോടൊപ്പം ചേര്‍ത്തുപറയണം. സാമൂഹികകെട്ടുറപ്പിനും പുരോഗതിക്കും വേണ്ടി പ്രയത്‌നിക്കുകയെന്നത് അവന്റെ ദൗത്യമാണ്. പുറംലോകത്തെയും കുടുംബത്തെയും പരസ്പരം ബന്ധപ്പെടുത്തുന്ന ചരടാണ് പിതാവ്. ഈ വിശാലമായ സമൂഹത്തില്‍ ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് പിതാവിന്റേതാണ്. പിതാവ് …

Read More »

ഭക്ഷണം ആരോഗ്യം വിശ്വാസം

health-islam

നല്ല മാര്‍ക്ക് നേടാന്‍, ഖുര്‍ആന്‍ മനഃപാഠമാക്കാന്‍, പുതിയ ഭാഷ സ്വായത്തമാക്കാന്‍, കുടുംബത്തെ പരിപാലിക്കാന്‍ തുടങ്ങി പലതിനും നാം എല്ലാ ദിവസവും അധ്വാനപരിശ്രമങ്ങളിലേര്‍പ്പെടുന്നു. തുടര്‍ച്ചയായ പ്രയത്‌നങ്ങളിലൂടെ ജീവിതചുറ്റുപാടുകള്‍ നന്നാക്കുന്നതിലാണ് നാം കൂടുതല്‍ ശ്രദ്ധിക്കുന്നത്. സ്വന്തം ഉയര്‍ച്ചയ്ക്കായി പരിശ്രമിക്കണമെന്നും ഓരോ കര്‍മവും മികച്ചതാക്കണമെന്നുമുള്ള ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വമുള്‍ക്കൊണ്ടുകൊണ്ട് നാമെല്ലാം ശാരീരികമായും മാനസികമായും പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നു. ജീവിതത്തിന്റെ ഓരോ മേഖലയിലും എല്ലാ ഊര്‍ജ്ജവും നാം ഉപയോഗിക്കുന്നു. എന്നാല്‍ ഈ ഊര്‍ജ്ജം ശരിയായ രീതിയിലാണ് നേടേണ്ടതെന്ന വസ്തുത …

Read More »

മാതാപിതാക്കള്‍ ആദരണീയര്‍

parents

ഭൂമിയിലെ മനുഷ്യോല്‍പത്തിയിലെ ആദ്യഘടകമാണ് മാതാപിതാക്കള്‍. ആദ്യത്തെ പിതാവ് ആദമും മാതാവ് ഹവ്വയുമായിരുന്നു. അന്യരായ സ്ത്രീയും പുരുഷനും വിവാഹമെന്ന സാമൂഹിക കര്‍മത്തിലൂടെ ദാമ്പത്യജീവിതത്തിലേക്ക് കടക്കുകയും തുടര്‍ന്ന് ദൈവഹിതത്താല്‍ സന്താനങ്ങളെ പരിപാലിച്ച് മാതാവും പിതാവും ആയി മാറുന്നു. എല്ലാ മതങ്ങളിലും സമൂഹങ്ങളിലും നാഗരികതകളിലും മാതാപിതാക്കള്‍ എക്കാലത്തും ആദരണീയരായിരുന്നു. ദൈവത്തോടുളള നന്ദിപ്രകാശിപ്പിക്കുന്നതോടൊപ്പം മാതാപിതാക്കളോടും നന്ദിപ്രകാശിപ്പിക്കണമെന്ന് മനുഷ്യനോട് ഇസ്‌ലാം കല്‍പിക്കുന്നു. അതില്‍തന്നെ മാതാവിന് മുന്‍ഗണന നല്‍കിയിരിക്കുന്നു. കാരണം മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് മാതാവ് അവനെ ഗര്‍ഭം …

Read More »

സന്താനങ്ങള്‍ ദൈവിക അനുഗ്രഹങ്ങള്‍

kids-photography-perth

മനുഷ്യരാശിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് സന്താനങ്ങള്‍. അതിലൂടെ ഭൂമിയില്‍ മനുഷ്യവംശത്തിന്റെ നൈരന്തര്യം ഉറപ്പാക്കപ്പെടുന്നു. സമ്പത്തുള്ള എത്രയോ ആളുകള്‍ക്ക് സന്താനലബ്ധിയെന്ന അനുഗ്രഹം നിഷേധിക്കപ്പെട്ടതും അതെത്തുടര്‍ന്ന് കുഞ്ഞിക്കാല്‍ കാണാനായി സമ്പത്തും സമയവും ചെലവഴിക്കുന്നതും നാം കാണുന്നു. അതേസമയം സ്വന്തത്തിനുള്ള അന്നം കാണാനാകാതെ ഉഴലുന്ന എത്രയോ കുടുംബങ്ങളെ ഒട്ടേറെ സന്താനങ്ങളുള്ളവരായി കണ്ടുവരുന്നു. ഇതില്‍നിന്ന് സന്താനങ്ങള്‍ ഉണ്ടാവുക, ഉണ്ടാകാതിരിക്കുക എന്നത് അല്ലാഹുവിന്റെ തീരുമാനത്തില്‍പെട്ട സംഗതിയാണെന്ന് മനസ്സിലാകുന്നു. ഖുര്‍ആന്‍ പറയുന്നത് കാണുക: ‘നിങ്ങള്‍ക്ക് സ്വവര്‍ഗത്തില്‍നിന്നുതന്നെ ഇണകളെ …

Read More »

വിവാഹം: ഇസ് ലാമിക കാഴ്ചപ്പാട്

marrigae-islam

സൃഷ്ടികളുടെ ദൈവനിശ്ചിതമായ പ്രകൃതിയാണ് ഇണകളായിരിക്കുക എന്നത്. ‘ എല്ലാ വസ്തുക്കളില്‍ നിന്നും നാം ഇണകളെ സൃഷ്ടിച്ചു ‘ എന്നു ഖൂര്‍ആന്‍ പറയുന്നു (51:49). ജീവജാലങ്ങളുടെ അനുസ്യൂതമായ നിലനില്പിന് സ്രഷ്ടാവ് നിശ്ചയിച്ച ഒരു മാര്‍ഗ്ഗമാണത്. ഇണചേരുന്ന കാര്യത്തില്‍ മനുഷ്യന്‍ ഇതര ജീവികളില്‍നിന്ന് വ്യത്യസ്തനാണ്. മനുഷ്യസൃഷ്ടിയുടെ മഹത്വവും പരിപാവനതയും പരിഗണിച്ച് ഇണ ചേരുന്നതിനെ സംബന്ധിച്ച് ചില നിര്‍ബന്ധനകള്‍ അവന്‍ പാലിക്കണമെന്നു ദൈവം നിയമമാക്കി. സര്‍വ്വസമ്മതമായ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് തന്റെ ഇണയെ തെരഞ്ഞെടക്കുന്നത്. …

Read More »