Home / സമൂഹം

സമൂഹം

ദേശീയവാദവും മുസ്‌ലിംകളും

Muslims offer prayers as they are reflected in the stagnant rain water on a road on the occasion of Eid al-Fitr in Kolkata

ദേശീയതയ്ക്കും ഇസ്‌ലാമിനും വ്യത്യസ്തവും അന്യോന്യവിരുദ്ധവുമായ ആദര്‍ശസംഹിതകളും പ്രത്യയശാസ്ത്രവും ആശയങ്ങളും ലക്ഷ്യങ്ങളും കര്‍മപദ്ധതികളുമാണുള്ളത്. മനുഷ്യന് സ്വാഭാവികമായും ഒരു ആദര്‍ശസംഹിത പിന്തുടരാനും അതിനോട് കൂറുപുലര്‍ത്താനും മാത്രമേ സാധിക്കുകയുള്ളൂ. ഒരാള്‍ തനിക്ക് രണ്ട് ആദര്‍ശസംഹിതകളുണ്ടെന്ന് പറഞ്ഞാല്‍ അവയില്‍ ഒന്ന് സജീവവും പ്രവര്‍ത്തനനിരതവുമായിരിക്കും. മറ്റേത് നിര്‍ണിതവും നിഷ്‌ക്രിയവുമായിരിക്കും. ഒരു ജര്‍മന്‍ ദേശീയവാദിക്ക് യഥാര്‍ഥക്രിസ്തുമതാനുയായിയാകാന്‍ സാധ്യമല്ല. കാരണം അദ്ദേഹത്തില്‍ ദേശീയതയാണ് സജീവവും പ്രവര്‍ത്തനനിരതവും. അദ്ദേഹത്തിന്റെ മതം നിഷ്‌ക്രിയവും മൃതപ്രായവുമാണ്. ഒരു ഇറ്റാലിയന് ഒരേസമയം ഫാഷിസ്റ്റും യഥാര്‍ഥക്രിസ്തുമതവിശ്വാസിയുമായിരിക്കാന്‍ കഴിയില്ല. …

Read More »

കുട്ടികളിലെ ‘സ്‌ക്രീന്‍ ജ്വരം’ അവസാനിപ്പിക്കാന്‍

dn25297-1_800

സന്താനപരിപാലനം ഇസ്‌ലാം ഗൗരവപൂര്‍വം പരിഗണിക്കുന്ന വിഷയമാണ്. ഭാവിതലമുറ അവരിലൂടെയാണ് ഉയിര്‍കൊള്ളുന്നത്. അതുകൊണ്ടുതന്നെ അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. എന്നാല്‍ വിവരസാങ്കേതികപുരോഗതിയുടെ പരകോടിയില്‍ എത്തിനില്‍ക്കുന്ന ഇക്കാലത്ത് മാറിയ ജീവിതശൈലി പരിപാലനത്തെയും കുട്ടികളുടെ വളര്‍ച്ചയെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. ആധുനികജീവിതശൈലിയില്‍ വളരുന്ന കുട്ടികളുടെ സ്‌ക്രീന്‍ ജ്വരം(കമ്പ്യൂട്ടര്‍, മൊബൈല്‍…) കടുത്ത ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ-മനശ്ശാസ്ത്ര-സാമൂഹിക-ബാലകൗമാരപരിപാലന മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലണ്ടനില്‍ ഈയിടെ, എഴുത്തുകാരന്‍ ഫിലിപ് പുള്‍മാന്‍, കാന്റര്‍ബറി മുന്‍ ആര്‍ച്ബിഷപ് …

Read More »

ഭാഷയും ചിന്തയും

Thinking

വിദ്യാഭ്യാസത്തിന്റെ നിര്‍വചനം ഇന്ന് വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. തൊഴില്‍ സമ്പാദനത്തിന് വേണ്ടിയാണ് വിദ്യാഭ്യാസം അല്ലെങ്കില്‍ തൊഴില്‍ നേടിക്കൊടുക്കാനുള്ളതാണ് വിദ്യാഭ്യാസം എന്ന പരിമിത സ്വഭാവത്തിലുള്ള നിര്‍വചനത്തോട് സാമൂഹിക ബോധമുള്ളവര്‍ യോജിക്കുന്നില്ല. നല്ലൊരു വ്യക്തിയെ രൂപപ്പെടുത്തുന്ന, മെച്ചപ്പെട്ടതും അന്തസ്സാര്‍ന്നതുമായൊരു ജീവിതത്തിന് സാഹചര്യമൊരുക്കുന്ന, ചിന്താപരവും , മനോഭാവപരവും, കര്‍മപരവുമായ മാറ്റത്തിന് സമൂഹത്തെ സജ്ജമാക്കുന്ന അനുസ്യൂതവും അനര്‍ഗളവുമായ സാംസ്‌കാരികപ്രക്രിയയാണ് വിദ്യാഭ്യാസം എന്ന ആശയം മേല്‍ക്കൈ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അര്‍ഥം വിദ്യാഭ്യാസത്തിന്റെ കമ്പോളവത്കരണം അവസാനിച്ചു എന്നല്ല. കമ്പോളശക്തികള്‍ ഉള്ളിടത്തോളം …

Read More »

ഇസ്‌ലാമിക് ബാങ്കിന്റെ വ്യതിരിക്ത ഗുണങ്ങള്‍

islamic BankingProject

1. ഇസ്‌ലാമിക ബാങ്കും അതിന്റെ ഇടപാടുകാരനും തമ്മിലുള്ളത് അധമര്‍ണ-ഉത്തമര്‍ണ ബന്ധമോ , ഉത്തമര്‍ണ-അധമര്‍ണ ബന്ധമോ അല്ല, മറിച്ച് ലാഭ-നഷ്ട സാധ്യതകളിലെ പങ്കാളിത്തമാണ്. a. ബാങ്കില്‍ നിക്ഷേപിച്ച ധനത്തിന് മുന്‍കൂര്‍ തീരുമാനിച്ച നിശ്ചിത ആദായമുണ്ടായിരിക്കില്ല. അപ്രകാരംതന്നെ ഇസ്‌ലാമിക് ബാങ്കുകള്‍ നല്‍കിയ ധനത്തിന്‍മേലും മുന്‍കൂര്‍ തീരുമാനിച്ച നിശ്ചിതആദായം ഉണ്ടായിരിക്കില്ല(പലിശ ഉണ്ടാകില്ലെന്ന് സാരം). b.ധനം നിക്ഷേപിക്കുന്നതില്‍ ബാങ്ക് വീഴ്ച വരുത്താത്തിടത്തോളം കറണ്ട് അക്കൗണ്ട് ഒഴികെയുള്ള അക്കൗണ്ടുകളിലെ മുഴുവന്‍ ധനവും ആവശ്യപ്പെടുമ്പോള്‍ തിരികെകൊടുക്കാന്‍ നിക്ഷേപകരുടെ മാനേജര്‍ …

Read More »

ഭാഷാ പഠനവും ബോധനവും: ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകള്‍

language study

ഒരു ഭാഷ, അത് മാതൃഭാഷയോ വിദേശഭാഷയോ ഏതുമാകട്ടെ, അതിന്റെ പഠനത്തെ വ്യത്യസ്ത തലങ്ങളിലൂടെ നോക്കിക്കാണേണ്ടതുണ്ട്. ശൈശവകാലത്ത് തുടങ്ങുന്ന ഭാഷാ പഠനം ചിലപ്പോള്‍ പൂര്‍ണതയോടടുക്കുന്നത് ആയുസ്സിന്റെ അവസാനത്തിലാകാം. പഠന പ്രക്രിയയുടെ ചിട്ടയും കാര്യക്ഷമതയും ആശ്രയിച്ചാണ് ഫലപ്രാപ്തിയുണ്ടാകുന്നത്. ഭാഷാപഠന പ്രക്രിയയെയും ഭാഷാര്‍ജന പ്രക്രിയയെയും രണ്ടായിത്തന്നെ കാണേണ്ടിയിരിക്കുന്നു. രണ്ടിന്റെയും സാഹചര്യങ്ങളും പ്രേരകങ്ങളും വ്യത്യസ്തമായിരിക്കും എന്നതുകൊണ്ടാണിത്. മാതൃഭാഷ, ജീവിതത്തിന്റെ അടിസ്ഥാനധര്‍മങ്ങള്‍ നിര്‍വഹിക്കാനാണ് ഒരാള്‍ സ്വായത്തമാക്കുന്നതെങ്കില്‍ ഒരു വിദേശഭാഷ പഠിക്കുന്നതിന്റെ പ്രേരകങ്ങള്‍ വേറെ ചിലതായിരിക്കും. അവ സാംസ്‌കാരികമോ …

Read More »

സാമ്പത്തിക പ്രശ്‌നങ്ങളുടെ മൂലകാരണങ്ങള്‍ ?

Economic-issues

പ്രകൃതിസമ്പത്തുക്കള്‍ പരിമിതമാണെന്നും ഭൂമിയുടെ വലിപ്പമോ ഭൂവിഭവങ്ങളോ വര്‍ധിക്കുകയില്ലെന്നും മുതലാളിത്തം നിരീക്ഷിക്കുന്നു. അതിനാല്‍ ജനസംഖ്യ കൂടുന്നതിനും നാഗരികസംസ്‌കാരം വളരുന്നതിനും അനുസരിച്ച് മനുഷ്യാവശ്യങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് അത് സിദ്ധാന്തിക്കുന്നു. മാത്രമല്ല, അത് കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കും. ഈ വീക്ഷണമനുസരിച്ച് നാഗരികതകളുടെ താല്‍പര്യങ്ങളുമായി ഒത്തുപോകാന്‍ പ്രകൃതിയിലെ സമ്പദ്‌സ്രോതസ്സുകള്‍ക്ക് കഴിയില്ല. അതേസമയം ഉല്‍പാദനരീതികളും വിതരണബന്ധങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് അടിസ്ഥാനപ്രശ്‌നമെന്നാണ് കമ്യൂണിസത്തിന്റെ കാഴ്ചപ്പാട്. ഇവ തമ്മില്‍ പൊരുത്തപ്പെടാനായാല്‍ സാമ്പത്തികജീവിതത്തിന് സ്ഥിരതകൈവരും. എന്നാല്‍ പ്രകൃതിവിഭവങ്ങളുടെ കമ്മിയാണ് മൗലികപ്രശ്‌നമെന്ന മുതലാളിത്ത വീക്ഷണത്തോട് …

Read More »

പാശ്ചാത്യ വികസനത്തിന്റെ നിഷേധാത്മകവശങ്ങള്‍

exploitation

ഭൗതികപുരോഗതി നേടുന്നതില്‍ പാശ്ചാത്യവികസന സങ്കല്‍പം പങ്കുവഹിച്ചുവെങ്കിലും അത് വസ്തുനിഷ്ഠമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്. 1. പാശ്ചാത്യ നാഗരികത മൂല്യങ്ങളെയും ഇസ്‌ലാമിക സവിശേഷതകളെയും തകര്‍ത്തു. അഹംഭാവം വളര്‍ത്തി. സ്വത്വപ്രേമം അതിന്റെ മുഖമുദ്രയായി. ഈ ലക്ഷ്യസാക്ഷാത്കാരാര്‍ഥം ഇതര സംസ്‌കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും വരെ തകര്‍ക്കാന്‍ അവര്‍ ഒരുമ്പെട്ടു. മൂന്നു ഭൂഖണ്ഡങ്ങളും അവിടത്തെ സമ്പത്തുക്കളും യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും കടത്തിയ വകയിലാണ് അല്ലാതെ അവരുടെ മൂല്യങ്ങളുടെ അടിത്തറയിലല്ല പാശ്ചാത്യലോകം പുരോഗതി കണ്ടെത്തിയത്. വടക്കേ അമേരിക്കയില്‍ തൊഴിലെടുപ്പിക്കാന്‍ മൂന്നുനൂറ്റാണ്ടോളം …

Read More »

സാമ്പത്തിക വികസനവും ഇസ് ലാമും

ECONOMIC DEVELOPMENT

ആധുനികനാഗരികതയില്‍, സാമ്പത്തികദൃഷ്ടിയിലൂടെ വികസനത്തിന്റെ സൂചകങ്ങള്‍ നിശ്ചയിച്ചത് പാശ്ചാത്യസമൂഹമാണ്. ദേശീയ സമ്പദ് രംഗത്തെ ഉത്തേജിപ്പിക്കുകയും നിശ്ചലാവസ്ഥയില്‍നിന്ന് ചലനാത്മകതയിലേക്ക് കൊണ്ടുവരികയും അതുവഴി ദേശീയ മൊത്തവരുമാനത്തില്‍ ശ്രദ്ധേയമായ വര്‍ധന സാക്ഷാത്കരിക്കുകയുമാണ് അവരുടെ ദൃഷ്ടിയില്‍ വികസനലക്ഷ്യം. അതിനുവേണ്ടി ഉല്‍പാദനഘടനയിലും നിലവാരത്തിലും കാതലായ മാറ്റങ്ങള്‍ അത് നിര്‍ദ്ദേശിക്കുന്നു. ആളോഹരി വരുമാനത്തിലെയും ദേശീയമൊത്തവരുമാനത്തിലെയും ശ്രദ്ധേയമായ വര്‍ധനയാണ് ഇതനുസരിച്ച് വികസനത്തിന്റെ മൗലികസൂചകമായി പരിഗണിക്കപ്പെടുക. എന്നാല്‍ ഈ പാശ്ചാത്യവികസന സങ്കല്‍പം ഇതരരാജ്യങ്ങള്‍ക്ക് ഒട്ടുംചേര്‍ന്നതല്ലെന്ന് കാലംതെളിയിച്ചിട്ടുണ്ട്. 1. വികസനമെന്നാല്‍ ഉല്‍പാദനവര്‍ധന ? വികസനമെന്നാല്‍ …

Read More »

ഇസ് ലാമിന്റെ കുടുംബവ്യവസ്ഥയും മൂല്യങ്ങളും

generic-family

മൂല്യങ്ങളോട് പ്രതിപത്തി പുലര്‍ത്തുന്ന ഒരു സമൂഹത്തിന്റെ നിര്‍മിതിക്ക് ആവശ്യമായ മുഴുവന്‍ നിയമവ്യവസ്ഥകളും അല്ലാഹു ഇസ് ലാമില്‍ നിര്‍ണയിച്ചുതന്നിട്ടുണ്ട്. നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍ മാത്രം പറഞ്ഞ് വിശദാംശങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ് അല്ലാഹു. ഓരോരോ കാലഘട്ടത്തിനും അനുയോജ്യമായ രീതിയില്‍ ഈ നിയമങ്ങളെ വ്യാഖ്യാനിക്കാന്‍ ഇസ് ലാം പണ്ഡിതന്‍മാര്‍ക്കു മുമ്പില്‍ ഇജ്തിഹാദിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ ദീനിന്റെ തത്വങ്ങളോടും മൂല്യങ്ങളോടും വിരുദ്ധമാകാത്ത വിധം നിയമങ്ങളെ കാലഘട്ടത്തിനനുയോജ്യമായ രീതിയില്‍ വിശദീകരിക്കാനാണത്. എന്നാല്‍, ഇജ്തിഹാദിന്റെ സാധ്യതകള്‍ വളരെ കുറച്ച് മാത്രം …

Read More »

സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ ഇസ് ലാമിക മാനം

harmony

നമ്മുടെ രാജ്യത്തിന്റെ പിറവിയിലും പോരാട്ടത്തിലും സാംസ്‌കാരികമായും രാഷ്ട്രീയമായും ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ളവരാണ് മുസ്‌ലിംകള്‍. ഭൂരിപക്ഷ -ന്യൂനപക്ഷവ്യത്യാസമില്ലാതെ ഇതരസമുദായങ്ങളുമായി ചേര്‍ന്ന് സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ അവര്‍ പങ്കുകൊള്ളുകയുണ്ടായി. ഈ രാജ്യത്ത് എല്ലാ സമുദായങ്ങളുമായും ഇഴുകിച്ചേര്‍ന്ന് ജീവിക്കുകയും അവരുമായി സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിഞ്ഞുകൂടുകയും ചെയ്തു. അതിന്റെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികളിലും സമുദായസംഘടനകളിലും സഹകരിച്ച് പ്രവര്‍ത്തിച്ചു. പൊതുശത്രുവിനെതിരെ യുദ്ധവേളയിലും സമാധാനനാളുകളിലും ഐക്യത്തോടെ നിലകൊണ്ടു. ഒരുവേള അത്തരം രാഷ്ട്രീയപാര്‍ട്ടികളുടെയും സമുദായസംഘടനകളുടെയും മൂല്യങ്ങളും ധാര്‍മികകാഴ്ചപ്പാടുകളും ഇസ്‌ലാമികവിരുദ്ധമാണെങ്കില്‍ പോലും അതൊന്നും സഹവര്‍ത്തിത്വത്തിന് പ്രതിബന്ധമായില്ല. …

Read More »