Home / പ്രമാണങ്ങള്‍ / സുന്നത്ത്‌

സുന്നത്ത്‌

ചേകന്നൂരിന്റെ ഹദീസ് നിഷേധം

CHEKANNOOR-MOULAVI

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നവരോട് ആശയസമരം നടത്തിയിരുന്ന മൗലവി ചേകന്നൂര്‍ പള്ളിദര്‍സുകളില്‍നിന്നാണ് മതപഠനം പൂര്‍ത്തീകരിച്ചത്. സ്വന്തം ഇജ്തിഹാദും മദ്ഹബുമായി പ്രയാണം തുടങ്ങിയ അദ്ദേഹം സര്‍ക്കാറിന് നല്‍കുന്ന നികുതി സകാത്തായി പരിഗണിക്കാമെന്ന വാദം മുന്നോട്ടുവെച്ചു. പിതാമഹന്റെ സ്വത്തില്‍ പൗത്രന് അനന്തരാവാകാശമുണ്ടെന്ന് അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിച്ചെങ്കിലും പണ്ഡിതന്‍മാര്‍ അതിനെ ഖണ്ഡിച്ചു. ആ ഘട്ടത്തിലാണ് തന്റെ സ്വന്തം മാസികയായ ‘നിരീക്ഷണ’ത്തിലൂടെ ഹദീസുകള്‍ സ്വീകാര്യമാവാന്‍ സ്വഹാബിതലം മുതല്‍ രണ്ട് സാക്ഷികള്‍ വേണമെന്ന നിബന്ധനവെച്ചത്. ഹദീസ് സ്വീകാര്യതയുടെ …

Read More »

ഹദീസുകള്‍ രേഖപ്പെടുത്തേണ്ടതില്ലെന്ന പ്രവാചകവിലക്കിന്റെ താല്‍പര്യം

hadees-writing

ഹദീസുകള്‍ രേഖപ്പെടുത്തുന്നത് നബിതിരുമേനി (സ) വിലക്കിയതായി പറയുന്ന ചില ഹദീസുകള്‍ കാണാം. അബൂസഅ്ദില്‍ ഖുദ്‌രിയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു റിപോര്‍ട്ട് അത്തരത്തില്‍ പെട്ടതാണ്.’ഖുര്‍ആനല്ലാതെ മറ്റൊന്നും എന്നില്‍നിന്ന് എഴുതിയെടുക്കരുത്. ഖുര്‍ആനല്ലാതെ മറ്റുവല്ലതും എന്നില്‍നിന്ന് എഴുതിയെടുത്തവന്‍ അത് മായ്ച്ചുകളയട്ടെ'(അഹ്മദ്, ദാരിമി). ഈ ഹദീസ് അബൂഹുറയ്‌റയില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.അബൂസഅ്ദില്‍ ഖുദ്‌രിയില്‍നിന്ന് മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ‘ ഹദീസ് രേഖപ്പെടുത്തിവെക്കാന്‍ ഞാന്‍ പ്രവാചകനോട് അനുവാദം ചോദിച്ചു. പക്ഷേ, അദ്ദേഹം വിസമ്മതിച്ചു’. ഇത് സുനനുദ്ദാരിമിയില്‍ കാണാം. അതേസമയം ഖുദ് രിയില്‍നിന്ന് …

Read More »

ഹദീസ് വിജ്ഞാനീയ(ഉലൂമുല്‍ ഹദീസ്)ത്തിലെ ഗ്രന്ഥങ്ങള്‍

hadith-science

a. ഇല്‍മുല്‍ ജര്‍ഹി വ ത്തഅ്ദീല്‍ (നിവേദകരുടെ യോഗ്യതയും അയോഗ്യതയും പ്രതിപാദിക്കുന്ന വിജ്ഞാനശാഖ)  ഇവയിലെ പ്രധാനഗ്രന്ഥങ്ങള്‍ 1. മഅ്‌രിഫത്തുര്‍രിജാല്‍- ഇമാം യഹ്‌യബ്‌നു മുഈന്‍ (മരണം ഹി. 233) 2. അദ്ദുഅഫാഅ് -ഇമാം ബുഖാരി (മ. ഹി. 256) 3. കിതാബുദ്ദുഅഫാഅ് വല്‍ മത്‌റൂകീന്‍ – അഹ്മദ് അന്നസാഈ(ഹി.303) 4. അല്‍ജര്‍ഹു വത്തഅ്ദീല്‍ -അബ്ദുര്‍റഹ്മാന്‍ റാസി (ഹി. 327) 5. അല്‍ കാമില്‍ ഫീ മഅ്‌രിഫതി ദുഅഫാഇല്‍ മുഹദ്ദിസീന്‍ – അബ്ദുല്ലാ …

Read More »

ഹദീസ് നിഷേധത്തിന്റെ ചരിത്രം

deny

മുസ്‌ലിംനാടുകളില്‍ അധിനിവേശം നടത്തിയ പാശ്ചാത്യന്‍ കൊളോണിയലിസ്റ്റുകളുടെ പ്രത്യയശാസ്ത്രസ്വാധീനങ്ങളില്‍ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ട വ്യക്തികളാണ് ഹദീസ് നിഷേധവുമായി രംഗപ്രവേശംചെയ്തത്. ഹദീസിന്റെ ആധികാരികതയും സാംഗത്യവും ചോദ്യം ചെയ്ത് രംഗത്തുവന്ന അക്കൂട്ടരുടെ പ്രതിനിധികളായിരുന്നു അബ്ദുല്ലാ ചക്‌റാലവി, ഗുലാം അഹ്മദ് പര്‍വേസ് (ഇന്ത്യ), ത്വാഹാ ഹുസൈന്‍(ഈജിപ്ത്),സിയ ഗോഗലുപ്(തുര്‍ക്കി) തുടങ്ങിയവര്‍. കഴിഞ്ഞ പതിമൂന്നുനൂറ്റാണ്ടില്‍ സമുദായത്തിന് കാണാന്‍ കഴിയാതിരുന്ന ഹദീസിലെ ‘പാളിച്ചകള്‍’ ഈ ബൂദ്ധിജീവികള്‍ കണ്ടെത്തിയെന്നതായിരുന്നില്ല അതിന് കാരണം. മറിച്ച്, പാശ്ചാത്യന്‍ സംസ്‌കൃതി അവരെ ബന്ധനസ്ഥരാക്കിയതിന്റെ ഫലമായി പ്രവാചകവചനങ്ങളെ അവര്‍ക്ക് …

Read More »

പ്രമുഖ ഹദീസ് നിവേദകര്‍ – 4

muad-bin-jabal

മുആദ്ബ്‌നുജബല്‍(റ) അഖബയിലെ രണ്ടാം ഉടമ്പടിയില്‍ പങ്കെടുത്ത എഴുപതുപേരിലൊരാള്‍. നബിയോടൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്തു. യമനിലെ മതാദ്ധ്യാപകനായും വിധികര്‍ത്താവായും നബി(സ) ഇദ്ദേഹത്തെ നിയോഗിച്ചു. ഉമറി(റ)ന്റെ കാലത്ത് സിറിയന്‍ ഗവര്‍ണറായി. ഹി: 18ല്‍ അറുപത്തെട്ടാം വയസ്സില്‍ പ്‌ളേഗ് ബാധിച്ചു മരിച്ചു. മുആവിയത്തുബ്‌നു അബീസുഫ്‌യാന്‍(റ) മക്കാ വിജയകാലത്ത് ഇദ്ദേഹവും പിതാവും ഇസ്‌ലാം സ്വീകരിച്ചു. നബി(സ)യുടെ വഹ്‌യ് എഴുതിവെക്കുന്നവരില്‍ ഒരാളായിരുന്നു. അലി(റ)വിന് ശേഷം 20 വര്‍ഷം ഭരണം നടത്തി. ഹി: 60ല്‍ ഡമസ്‌കസില്‍ നിര്യാതനായി. സല്‍മാനുല്‍ ഫാരിസി(റ) …

Read More »

പ്രമുഖ ഹദീസ് നിവേദകര്‍ – 3

ayish-binth-abibacker

ആഇശ(റ) പ്രവാചക പത്‌നി. അബൂബക്കറി(റ)ന്റെ പുത്രി. ഖദീജ(റ) യുടെ മരണത്തെ തുടര്‍ന്നാണ് പ്രവാചകന്‍ അവരെ വിവാഹം ചെയ്തത്. അപ്പോള്‍ ആഇശ(റ)ക്ക് ഏഴുവയസ്സായിരുന്നു. ഹി: രണ്ടാം വര്‍ഷം ഒമ്പതാം വയസ്സില്‍ ദാമ്പത്യ ജീവിതം തുടങ്ങി. ഒമ്പത് വര്‍ഷം പ്രവാചകനോടൊപ്പം ജീവിച്ചു. നബി(സ) മരിക്കുമ്പോള്‍ ആഇശക്ക്പതിനെട്ടുവയസ്സ്. അറബികളുടെ ചരിത്രവും കവിതയും അവര്‍ക്ക് നന്നായറിയാമായിരുന്നു. വനിതാ നിവേദകരില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നത് ആഇശ(റ)യാണ്. 1210 ഹദീസുകള്‍ അവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. 174 എണ്ണം ബുഖാരിയും മുസ്‌ലിമും …

Read More »

പ്രമുഖ ഹദീസ് നിവേദകര്‍ – 2

abu-huraira

അബൂഹുറൈറ(റ) പൂച്ചയോട് വലിയ ഇഷ്ടമായിരുന്നതിനാല്‍ ‘അബൂഹുറൈറ’ (പൂച്ചക്കാരന്‍) എന്ന പേരുകിട്ടി. പേര്, കുടുംബം എന്നിവയെക്കുറിച്ച് ഒട്ടേറെ അഭിപ്രായങ്ങളുണ്ട്. ജാഹിലിയ്യാകാലത്ത് അബ്ദുശ്ശംസ് എന്നായിരുന്നു പേര്. ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അബ്ദുല്ല എന്നോ, അബ്ദുര്‍റഹ്മാന്‍ എന്നോ പേരു സ്വീകരിച്ചു. ഖൈബര്‍ ഉപരോധകാലത്താണ് പ്രവാചകനില്‍ വിശ്വസിച്ചത്. തുടര്‍ന്ന് നബിയുടെ സന്തത സഹചാരിയായി ഒരു നിഴല്‍പോലെ എപ്പോഴും നബിയോടൊപ്പം നിലകൊണ്ടു. അത്ഭുതാവഹമായ ഓര്‍മശക്തി അബൂഹുറൈറയുടെ പ്രത്യേകതയായിരുന്നു. ഏറ്റവും കൂടുതല്‍ ഹദീസ് നിവേദനം ചെയ്ത സ്വഹാബി ഇദ്ദേഹമാണ്. എണ്ണൂറിലേറെ …

Read More »

പ്രമുഖ ഹദീസ് നിവേദകര്‍ – 1

chain-hadees

അനസ്ബ്‌നു മാലിക്(റ) പ്രശസ്ത ഹദീസ് നിവേദകന്‍. ഒട്ടേറെ ഹദീസുകള്‍ നിവേദനം ചെയ്തു. പ്രവാചകന്റെ പ്രത്യേക പരിചാരകന്‍. പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍ പത്ത് വയസ്സ്. തുടര്‍ന്ന് പത്ത് വര്‍ഷം പ്രവാചകന് സേവനം ചെയ്തു. ഈ കാലയളവിലൊരിക്കലും പ്രവാചകന്‍ അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ലെന്നു മൊഴി നല്‍കുന്നു. ജനങ്ങളെ ഹദീസ് പഠിപ്പിക്കുന്നതിനും മറ്റുമായി ബസ്വറയിലേക്കു താമസം മാറ്റി. ഉമറിന്റെ ഭരണകാലത്ത് ശിഷ്ടകാലം അവിടെ കഴിച്ചുകൂട്ടി. ഹി: 91 ല്‍ 103-ാം വയസ്സില്‍ നിര്യാണം. അബൂഅയ്യൂബില്‍ …

Read More »

ഹദീസ് വിജ്ഞാനശാഖയിലെ സാങ്കേതിക ശബ്ദങ്ങള്‍

hadees-science

മുതവാതിര്‍ ഏതൊരു ഹദീസിനും രണ്ടുഭാഗങ്ങളുണ്ട്. നിവേദകശ്രേണി(സനദ്)യും നിവേദിത വചന(മത്‌ന്)വും. ഇവയുമായി ബന്ധപ്പെട്ട് ഹദീസിന്റെ സ്വീകാര്യതയ്ക്കും നിരാകരണത്തിനും നിദാനമായ നിയമങ്ങളും തത്ത്വങ്ങളുമാണ് ഹദീസ് വിജ്ഞാനശാഖയിലെ സാങ്കേതിക ശബ്ദങ്ങളുടെ ഉള്ളടക്കം. നിവേദകര്‍ എത്രപേരുണ്ടെന്നതിനെ അടിസ്ഥാനമാക്കി ഹദീസുകളെ മുതവാതിര്‍, ആഹാദ് എന്നിങ്ങനെ രണ്ടുവിഭാഗമായി തരംതിരിച്ചിട്ടുണ്ട്: കളവോ വ്യാജമോ ആകാന്‍ സാധ്യത ശേഷിക്കാത്തവിധം സത്യസന്ധമായി അനേകം പേരിലൂടെ പ്രസ്താവിക്കപ്പെട്ട ഹദീസാണ് മുതവാതിര്‍. നിവേദകപരമ്പരയുടെ ഓരോ പടവിലും ഈ വിധം നിവേദകരുടെ ആധിക്യം ഉണ്ടാവണമെന്ന് വ്യവസ്ഥയുണ്ട്. നിവേദകര്‍ …

Read More »

സുന്നത്ത് ഖുര്‍ആന്റെ വിശദീകരണം

quran-and-sunna

ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും അതിലെ ആശയങ്ങളെ വിശദാംശങ്ങളോടെ പഠിപ്പിച്ചുകൊടുക്കാനും അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവനാണ് മുഹമ്മദ് നബി. ‘അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടാനല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല’ എന്നും ‘ജനങ്ങള്‍ക്ക് അവതരിക്കപ്പെട്ടതിനെ നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയാണ്’ എന്നും ‘റസൂല്‍ ഏതൊന്ന് നിങ്ങള്‍ക്ക് എത്തിച്ചുതന്നോ അത് നിങ്ങള്‍ സ്വീകരിക്കുകയും അദ്ദേഹം എന്ത് നിങ്ങള്‍ക്ക് വിലക്കിയോ അത് നിങ്ങള്‍ ഉപേക്ഷിക്കുകയുംവേണം’ എന്നും ‘റസൂലിനെ ഏതൊരാള്‍ അനുസരിച്ചുവോ അയാള്‍ അല്ലാഹുവിനെ അനുസരിച്ചു’ എന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപ്രകാരം …

Read More »