Home / പ്രമാണങ്ങള്‍ / ഖുര്‍ആന്‍ (page 4)

ഖുര്‍ആന്‍

യാസീന്‍ ഉള്ളടക്കവും പശ്ചാതലവും – 2

ദീനിന്റെ അടിസ്ഥാനസംഗതികളെ കൃത്യമായും  സമ്പൂര്‍ണമായും അവതരിപ്പിക്കുന്ന ഒരധ്യായമാണ്  യാസീന്‍ എന്ന് ഇബ്‌നു ആശൂര്‍ അഭിപ്രായപ്പെടുന്നു. പ്രവാചകത്വത്തിന്റെ സന്ദേശം, വഹ്‌യ്, ഖുര്‍ആന്‍ എന്ന അത്ഭുതപ്രതിഭാസം, പ്രവാചകന്‍മാരുടെ സ്വഭാവസവിശേഷതകള്‍, വിധിസങ്കല്‍പം, അല്ലാഹുവിന്റെ അറിവ്, ഖിയാമത് നാള്‍, ഏകദൈവവിശ്വാസം , അല്ലാഹുവിന്റെ മഹത്വം തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു.

Read More »

‘ഖല്‍ബുല്‍ ഖുര്‍ആന്‍’: സൂറത്തു യാസീന്‍ പഠനത്തിന് ഒരു ആമുഖം – 1

ഖുര്‍ആനിനെ പ്രകാശമായാണ് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. അബദ്ധങ്ങളില്ലാത്ത സുവ്യക്തവും സുന്ദരവുമായ ശൈലിയിലാണത്  നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. അല്ലാഹു പറയുന്നത് കാണുക: ‘അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം ഇറക്കിത്തന്ന വെളിച്ചത്തിലും വിശ്വസിക്കുക. (അത്തഗാബുന്‍ 8)’.

Read More »

ഗവേഷണത്തിന്റ ഖുര്‍ആനിക രാജപാത

മാനവ സമൂഹത്തെ ചിന്താപരമായി ഏറ്റവും കൂടുതല്‍പ്രചോദിപ്പിച്ച ഗ്രന്ഥമാണ്‌വിശുദ്ധ ഖുര്‍ആന്‍. മനുഷ്യാസ്തിത്വത്തെക്കുറിച്ചും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും തെളിമയാര്‍ന്ന കാഴ്ച്ചപ്പാട് രൂപപ്പെടുത്തുവാന്‍ മാനവതയെ പ്രാപ്തമാക്കിയതിന് പുറമെ പ്രാപഞ്ചിക പ്രതിഭാസങ്ങളിലടങ്ങിയിരിക്കുന്ന വിസ്മയകരങ്ങളായ ദൈവിക ദൃഷ്ടാന്തങ്ങള്‍, പ്രപഞ്ച സ്രഷ്ടാവിന്റെ കയ്യൊപ്പുകള്‍, വായിച്ചെടുക്കുവാന്‍ ശക്തമായ പ്രേരണ നല്‍കുക കൂടി ചെയ്തു ആയിരത്തി നാന്നൂറ്റി അന്‍പതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ്‌നബിക്ക് വെളിപാടുകളായി അവതരിച്ചു കിട്ടിയ ഈ ദൈവിക ഗ്രന്ഥം.

Read More »

ഖുര്‍ആനിലെ സദൃശ്യവചനങ്ങളും സുവ്യക്ത വചനങ്ങളും

ഇസ്‌ലാം ഉള്‍പ്പെടെ എല്ലാ മതങ്ങളുടെയും അടിസ്ഥാന സങ്കല്‍പം അതീന്ദ്രിയ യാഥാര്‍ത്ഥ്യങ്ങളിലുള്ള വിശ്വാസമാണ്. അല്ലാഹു, മലക്കുകള്‍, പരലോകം തുടങ്ങിയ അതിഭൗതിക യാഥാര്‍ത്ഥ്യങ്ങളിലുള്ള വിശ്വാസം മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ ആദര്‍ശാടിത്തറകളായി മനസ്സിലാക്കുന്നു. അല്ലാഹു ഖുര്‍ആനെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. ‘ആ ഗ്രന്ഥം, അതില്‍ സന്ദേഹമേ ഇല്ല. അത് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമാണ്. അവര്‍ അതീന്ദ്രിയ യാഥാര്‍ത്ഥ്യങ്ങളില്‍ വിശ്വസിക്കുന്നവരും നമസ്‌ക്കാരം നിലനിര്‍ത്തുന്നവരും നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുന്നവരുമാണ്.’ (അല്‍ ബഖറ)അദൃശ്യവും ആത്മീയവുമായ യാഥാര്‍ത്ഥ്യങ്ങളില്‍ വിശ്വസിക്കാന്‍ മനുഷ്യന്‍ …

Read More »

ഖുര്‍ആനിലെ അധ്യായങ്ങള്‍ക്ക് നാമം നല്‍കപ്പെട്ടതെങ്ങനെ ?

അല്ലാഹു ലോകജനതയ്ക്കായി ഇറക്കിയ സത്യസന്ദേശമാണ് ഖുര്‍ആന്‍. ജിബ് രീല്‍ എന്ന മലക്കുവഴി മുഹമ്മദ് നബിക്ക് കൈമാറിയാണ് അത് മനുഷ്യസമൂഹത്തിന് ലഭിച്ചത്. ഘട്ടംഘട്ടമായി നീണ്ട 23 വര്‍ഷക്കാലയളവില്‍ അതിന്റെ അവതരണം പൂര്‍ത്തിയായി. അതിന്റെ ഉള്ളടക്കം നൂറ്റിപ്പതിനാല് അധ്യായങ്ങളായി നല്‍കപ്പെട്ടിരിക്കുന്നു. ആ അധ്യായങ്ങള്‍ക്കുള്ള പേരുകള്‍ ആരാണ് നല്‍കിയതെന്ന സംശയം ഒരു വേള അതിന്റെ വായനക്കാര്‍ക്കുണ്ടാകാം. ജിബ്‌രീല്‍ പാരായണംചെയ്ത് കേള്‍പ്പിച്ചപ്പോള്‍ തന്നെ അതിന്റെ നാമകരണവും അറിയിച്ചിരുന്നോ അതല്ല പ്രവാചകന്‍ തന്റെ യുക്തിയനുസരിച്ച് അവയ്ക്ക് നാമകരണംചെയ്യുകയായിരുന്നുവോ …

Read More »

ഖുര്‍ആന്‍ പറയുന്നു നിങ്ങള്‍ നീതിയുടെ പക്ഷം ചേരണമെന്ന്

”വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന് സാക്ഷികളായി നീതി സനിഷ്‌കര്‍ഷം നിറവേറ്റുന്നവരാകുവിന്‍. അത് നിങ്ങള്‍ക്കോ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ദോഷകരമാണെങ്കിലും. ഒരാള്‍ ധനികനാകട്ടെ, ദരിദ്രനാകട്ടെ – അവനെക്കുറിച്ച് അടുത്തറിയുന്നവന്‍ അല്ലാഹുവാണ്. നീതി പ്രവര്‍ത്തിക്കുന്നതിന് തടസ്സമായി ദേഹേഛയെ നിങ്ങള്‍ പിന്‍പറ്റരുത്. നിങ്ങള്‍ യാഥാര്‍ഥ്യത്തെ വളച്ചൊടിക്കുകയോ അവഗണിക്കുകയോ ആണെങ്കില്‍, നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.” (അന്നിസാഅ്: 135).

Read More »

ഖുര്‍ആന്‍ കഥകള്‍ ഉണര്‍ത്തുന്ന ചിന്തകള്‍

വിശുദ്ധ ഖുര്‍ആന്‍ അതിന്റെ വളരെ വിശാലമായ ഭാഗം തന്നെ ചരിത്ര-കഥാ വിവരണങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. എന്നല്ല ചരിത്രകഥനത്തിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ പ്രാധാന്യം മറ്റൊരു വിഷയത്തിനും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. ഖുര്‍ആന്റെ ഏതാണ്ട് നാലില്‍ ഒരു ഭാഗത്തോളം വരുന്ന ആയത്തുകള്‍ ചരിത്രകഥകളാണ് ഉള്‍ക്കൊള്ളുന്നത്. മുപ്പത് ജുസ്അ് ഉള്ള ഖുര്‍ആനില്‍ എട്ട് ജുസ്അ് മേല്‍പറഞ്ഞ കഥകളെയാണ് പ്രതിനിധീകരിക്കുന്നത്. ഇക്കാര്യത്തില്‍ നമുക്ക് അല്‍ഭുതം തോന്നേണ്ട കാര്യമില്ല. കാരണം വിശുദ്ധ ഖുര്‍ആനിലെ കഥാവിവരണം കേവലം ഏതെങ്കിലും …

Read More »

ഖുര്‍ആന്‍: വിശ്വാസികളുടെ പ്രഥമ സംസകരണ പാഠശാല

പ്രവാചക സഖാക്കള്‍ വിജ്ഞാനസാഗരം പാനംചെയ്ത ഇസ്‌ലാമിന്റെ പ്രഥമ പാഠശാലയായിരുന്നു വിശുദ്ധ ഖുര്‍ആന്‍. ലോകചരിത്രത്തില്‍ ഔന്നത്യത്തില്‍വിരാജിക്കുന്ന  ഇസ്‌ലാമിക നാഗരികത കെട്ടിപ്പടുക്കാനും,  ഏറ്റവും ഉത്തമരായ തലമുറയെ വാര്‍ത്തെടുക്കാനും അടിസ്ഥാനമായി വര്‍ത്തിച്ചത് വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങളായിരുന്നു. ശാശ്വതമായ മാനവിക ക്ഷേമവും സൗഖ്യവും പ്രദാനം ചെയ്യാന്‍ സാധിച്ച ഒരേയൊരു ഭരണഘടനയായിരുന്നു അത്. ഇസ്‌ലാമികസാംസ്‌കാരിക നാഗരികതയുടെ നട്ടെല്ല് എന്ന് നമുക്ക് വിശുദ്ധ ഖുര്‍ആനെ വിശേഷിപ്പിക്കാവുന്നതാണ്. ശാശ്വതമായ നാഗരികജനതയുടെ നിര്‍മാണത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വഹിച്ച പങ്കിനെക്കുറിച്ച് നമുക്കിവിടെ പരിശോധിക്കാവുന്നതാണ്.

Read More »

ആഹാരകാര്യങ്ങളെക്കുറിച്ച് ഖുര്‍ആന് പറയാനുള്ളത് ?

”ഹേ മനുഷ്യരേ ഭൂമിയില്‍ എന്തെല്ലാമുണ്ടോ അതില്‍ നിന്നെല്ലാം അനുവദനീയവും ഉത്തമവും ആയ നിലയില്‍ അനുഭവിക്കുക. ചെകുത്താന്റെ കാല്‍പാടുകളെ പിന്തുടരരുത്; അവന്‍ നിങ്ങളുടെ തുറന്ന ശത്രുവാകുന്നു” (അല്‍ബഖറ:168)‘അവിഹിതമായി’ (ബില്‍ ബാത്വിലി) എന്ന ഉപാധിയോടെ, നിങ്ങള്‍ ആഹരിക്കുകയോ മറ്റുനിലയില്‍ ഉപഭോഗിക്കുകയോ ചെയ്യരുത് എന്ന ശൈലിയില്‍ (ലാ തഅ്കലൂ) വന്നിട്ടുള്ള രണ്ടേ രണ്ടു സൂക്തങ്ങളേ ഖുര്‍ആനിലുള്ളൂ. അല്‍ബഖറ: 188 ഉം അന്നിസാഅ്: 29 ഉം. അവിഹിതമായി എന്ന പൊതു മാനദണ്ഡത്തിന്റെ വിശദാംശങ്ങള്‍ ഇസ്‌ലാമിക ശരീഅത്ത് …

Read More »

തദബ്ബുറെ ഖുര്‍ആന്‍: വ്യതിരിക്തമായ ഖുര്‍ആന്‍ വായനാനുഭവം

മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ മാസ്റ്റര്‍പീസായ ‘തദബ്ബുറെ ഖുര്‍ആന്‍‘ 20-ാം നാറ്റാണ്ടില്‍ രചിക്കപ്പെട്ട ഖുര്‍ആന്‍ പഠനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗ്രന്ഥങ്ങളില്‍ പെട്ടതാണ്. പരമ്പരാഗത തഫ്‌സീറുകളില്‍ നിന്നും വിഭിന്നമാണതിന്റെ ആഖ്യാന ശൈലി. മൗലാനാ ആസാദിന്റെ സരളതയും മൗദൂദി സാഹിബിന്റെ ആശയ സമ്പന്നതയും മൗലാനാ ഫറാഹീയുടെ ചിന്താസുബദ്ധതയും ഒരുപോലെ നിഴലിച്ച് കാണുന്നുവെന്നതോടൊപ്പം അറബിഭാഷാ വൈഭവമില്ലാത്ത ഉറുദു സ്‌നേഹികള്‍ക്ക് റശീദ് റിദയുടെ വായാനാലോകത്തെയും അല്ലാമാ ശന്‍ഖ്വീത്വിയുടെ മൗലികാഭിപ്രായങ്ങളെയും സയ്യിദ് ഖുത്വ്ബിന്റെ പ്രാസ്ഥാനിക ചായ്‌വുകളെയും …

Read More »