Home / പ്രമാണങ്ങള്‍

പ്രമാണങ്ങള്‍

ഇണകളൊത്ത സൃഷ്ടികള്‍; ഏകനായ അല്ലാഹു (യാസീന്‍ പഠനം 16)

love-birds-couple-photos

سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ 36. ‘ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍’ അല്ലാഹുവിനാണ് എല്ലാ പരിശുദ്ധിയും. അവനാണ് മൃതമായതും വരണ്ടതുമായ ഭൂമിയില്‍ ജീവന്റെ നാമ്പുകള്‍ ഉയിരെടുപ്പിച്ചത്. മനുഷ്യര്‍ കാണുന്ന എല്ലാ തരത്തിലുമുള്ള ധാന്യങ്ങളുടെയും പഴവര്‍ഗങ്ങളുടെയും പുല്‍വര്‍ഗങ്ങളും ഔഷധികളും വൃക്ഷങ്ങളും ഇണകളായി സൃഷ്ടിച്ചത്. ഇത്രയും അത്ഭുതകരമായ …

Read More »

നബി(സ)യുടെ മനുഷ്യസഹജ പ്രകൃതങ്ങള്‍ സുന്നത്താണോ ?

Prophet-Muhammad-695x348

പിതാവ് അബ്ദുല്ലയ്ക്കും മഹതി ആമിനയ്ക്കും പിറന്ന മകനായിരുന്നു പിന്നീട് പ്രവാചകനായിത്തീര്‍ന്ന മുഹമ്മദ്‌നബി(സ). അദ്ദേഹം മലക്ക് ആയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വഗുണം മാനുഷികതയെ നിഷേധിക്കുന്നതുമായിരുന്നില്ല. അദ്ദേഹത്തിന്റെ ചില വര്‍ത്തമാനങ്ങളും പ്രവൃത്തികളും മനുഷ്യന്‍ എന്ന നിലയില്‍ മാത്രമുള്ളതായിരുന്നു. അത്തരം സംഗതികള്‍ക്ക് നിയമാവിഷ്‌കാര പരിരക്ഷ നല്‍കുന്നതില്‍ അര്‍ഥമില്ല. ഉദാഹരണമായി, നബിക്ക് ചുരയ്ക്ക/ ചുരങ്ങ , ആടിന്റെ കണങ്കാല്‍ എന്നിവ അതീവതാല്‍പര്യമുള്ളതായിരുന്നു. ഇത്തരം ഇഷ്ടങ്ങള്‍ ഓരോ വ്യക്തികളുടെയും ഇഷ്ടാനിഷ്ടങ്ങളില്‍ നാം കാണുന്നതാണ്. ഒരാള്‍ക്ക് മുതുകിലെയോ, തുടയിലെയോ മാംസം …

Read More »

ഇബ്‌നു അബ്ബാസ് ‘സുന്നത്തി’നെ വിവരിക്കുന്നു

KutubHadeethSittah

സ്വഹാബികളും ആദ്യകാല പണ്ഡിതന്‍മാരും നബിചര്യയെ ‘നിയമനിര്‍മാണപരം’, ‘നിയമനിര്‍മാണേതരം’ എന്നിങ്ങനെ വിഭജിച്ചിരുന്നില്ല. നബിതിരുമേനി ചെയ്ത ഒരു കാര്യം സുന്നത്തോ, അല്ലാത്തതോ എന്നതായിരുന്നു അവരിലെ ചര്‍ച്ച. സുന്നത്തായാല്‍ അത് പിന്‍പറ്റുകയും അല്ലെങ്കില്‍ അതിന് നിയമനിര്‍മാണമൂല്യമില്ലെന്ന് മനസ്സിലാക്കുകയുംചെയ്യും. വാക്കും കര്‍മവും സമ്മതവും ഉള്‍ക്കൊള്ളുന്ന തിരുമേനിയുടെ സുന്നത്തിനെ അതിന്റെ ഭാഷാര്‍ഥത്തിനപ്പുറം വ്യാപകാര്‍ഥത്തിലാണ് സ്വഹാബികള്‍ മനസ്സിലാക്കിയത്. പ്രവര്‍ത്തിച്ചതായി നബിയില്‍നിന്ന് ഉറപ്പുള്ള സംഗതികളെ പിന്‍പറ്റേണ്ടതുതന്നെയാണെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. സുന്നത്ത് എന്നതിന്റെ ഭാഷാര്‍ഥം പിന്തുടരപ്പെടുന്ന വഴി എന്നാണ.് വൈജ്ഞാനികരംഗത്ത് പഠിതാക്കളെ …

Read More »

പ്രവാചക ചികിത്സ: ഇബ്‌നുല്‍ ഖയ്യിമിന്റെ വീക്ഷണം

prophetic-medicine

രോഗങ്ങള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട് നബിതിരുമേനിയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസുകളിലെ ആജ്ഞകളും നിര്‍ദ്ദേശങ്ങളും എല്ലാ കാലത്തും എല്ലാവര്‍ക്കും ഒരുപോലെ ബാധകമായവയല്ല. നബി(സ)ഏത് സാഹചര്യത്തിലാണോ അവയെപ്പറ്റി സംസാരിച്ചത് സമാനമായ അവസ്ഥയിലുള്ളവര്‍ക്കാണ് അത് ബാധകമാവുക. ഒരു ഹദീസ് കാണുക: ‘ഊരവേദനയ്ക്ക് ചികിത്സയായി നാടന്‍ ആടിന്റെ ഊര വേവിച്ച് സൂപ്പാക്കി മൂന്ന് ഭാഗമാക്കുക. ഓരോ ഭാഗവും എല്ലാദിവസവും വെറും വയറ്റില്‍ കഴിക്കുക.’ ഇബ്‌നുല്‍ഖയ്യിം കുറിക്കുന്നു: ‘നബിയുടെ സംസാരത്തിന് രണ്ടുവശങ്ങളുണ്ട്. 1. സ്ഥല – കാല – വ്യക്തി …

Read More »

ശൈഖ് യൂസുഫ് അലിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം

shaik-abdulla-yusuf

ശൈഖ് അബ്ദുല്ലാ യൂസുഫ് രചിച്ച വിശുദ്ധഖുര്‍ആന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും വ്യാഖ്യാനവും അന്യൂനവും ഇതരപണ്ഡിതന്‍മാര്‍ക്ക് സംഭവിച്ച പതിവുസ്ഖലിതങ്ങളില്‍നിന്ന് മുക്തവുമാണ്. വിശുദ്ധഖുര്‍ആന്റെ സംക്ഷിപ്തവ്യാഖ്യാനവുമാണത്. ക്ലാസിക്കല്‍ അറബിപദങ്ങള്‍ അര്‍ഥഗര്‍ഭമായതിനാല്‍ ആധുനികഭാഷകളിലേക്ക് പദാനുപദവിവര്‍ത്തനം വളരെ പ്രയാസകരമാണ്. അതിനാല്‍ യൂറോപ്യന്‍ വിവര്‍ത്തകര്‍ പ്രസ്തുത രംഗത്ത് പരാജയപ്പെടുകയുണ്ടായി. അതേസമയം അബ്ദുല്ല യൂസുഫ് അലിയുടെ വിവര്‍ത്തനവും വ്യാഖ്യാനവും വളരെ സംയോജിതവും ഖുര്‍ആന്റെ മൗലികവും ആദര്‍ശപരവുമായ തത്ത്വങ്ങളോട് ഒത്തുപോവുന്നതാണ്. മൂലവാക്യങ്ങളുടെ താളവും ഗാംഭീര്യവും അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചുനില്‍ക്കുന്നു. ചെറിയ അധ്യായങ്ങള്‍ക്ക് ഒന്നോ …

Read More »

നിയമനിര്‍മാണപരമായ നബിചര്യ

LAW ANDU SUNNA

നബിചര്യയിലെ നിയമനിര്‍മാണപരവും പിന്തുടരാനും പ്രവര്‍ത്തിക്കാനും ജനങ്ങള്‍ ബാധ്യസ്ഥരുമായതേത്, നിയമനിര്‍മാണപരവും അനുഷ്ഠാനപരവുമല്ലാത്തതേത് എന്നത് സംബന്ധിച്ചയാണിവിടെ നടത്തുന്നത്.അതോടൊപ്പം ലോകാന്ത്യം വരെ എല്ലാ ജനങ്ങള്‍ക്കും ബാധകമായ നബിചര്യയേത്, ഒരു പ്രത്യേക സാഹചര്യമോ അടിയന്തിരഘട്ടമോ പരിഗണിച്ച് സവിശേഷ നിയമനിര്‍മാണ സ്വഭാവം വരുന്ന നബിചര്യയേത് എന്നിവയും പഠനവിധേയമാക്കുന്നുണ്ട്. വര്‍ത്തമാനയുഗത്തില്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിരുദ്ധമായ രണ്ട് പക്ഷം സ്വീകരിച്ചവരുണ്ട്. ഒരുവിഭാഗം, നബിചര്യയില്‍ വന്ന എല്ലാം എല്ലായിടത്തുമുള്ള സകലമനുഷ്യര്‍ക്കും ഒരേപോലെ ബാധകമായ നിയമങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ്. യഥാര്‍ഥത്തില്‍ മനുഷ്യപ്രകൃതി, ആചാരസമ്പ്രദായങ്ങള്‍, …

Read More »

നബിചര്യയിലെ നിയമവും നിയമേതരവും: ഇബ്‌നു ഖുതൈബയുടെ വീക്ഷണം

IBN-QUTAIBA-BOOK

നബിചര്യയുടെ നിയമനിര്‍മാണപരം നിയമനിര്‍മാണേതരം എന്നിങ്ങനെയുള്ള വിഭജനം, വിഭജനത്തിന്റെ അടിസ്ഥാനം, പ്രയോഗവത്കരണത്തില്‍ അതിന്റെ സ്വാധീനം എന്നിവ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അവരിലൊരാളായ ഇബ്‌നുഖുതൈബയുടെ വീക്ഷണമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. പൂര്‍വകാലപണ്ഡിതരില്‍ നബിചര്യയെ ആദ്യമായി വര്‍ഗീകരിച്ചത് ഇമാം അബൂമുഹമ്മദ് ഇബ്‌നു ഖുതൈബ (മരണം ഹി. 278). മുഅ്തസില ചിന്താസരണിയില്‍ ജാഹിള് എത്രമാത്രം പ്രധാനിയാണോ അതുപോലെ അഹ്‌ലുസ്സുന്നഃയുടെ സംരക്ഷകനും വിശ്വവിജ്ഞാനകോശസമാനം പണ്ഡിതനുമാണ് ഖുതൈബ. അദ്ദേഹം തന്റെ ‘തഅ്‌വീലു മുഖ്തലഫില്‍ ഹദീഥ്’എന്ന കൃതിയില്‍ എഴുതുന്നു: …

Read More »

നബിചര്യ – നിയമം നിയമേതരം; ഇബ്‌നു ആശൂറിന്റെ വീക്ഷണം

MAQASID SHARIA

ആധുനികകാലത്ത് ഈ വിഷയകമായി ഗവേഷണം നടത്തുകയും സംഭാവന അര്‍പ്പിക്കുകയും ചെയ്തവരില്‍ പ്രധാനിയാണ് ത്വാഹിര്‍ ഇബ്‌നു ആശൂര്‍. ടുണീഷ്യയിലെ പണ്ഡിതരില്‍ ഗുരുസ്ഥാനീയനായ അദ്ദേഹം തന്റെ ‘മഖാസ്വിദുശ്ശരീഅത്തില്‍ ഇസ് ലാമിയ്യഃ’ എന്ന കൃതിയില്‍ ,ഖറാഫിയുടെ ‘അല്‍ഫുറൂഖി’ല്‍ തദ്വിഷയകമായി വന്ന ഭാഗം ഉദ്ധരിച്ചശേഷം ഇങ്ങനെ എഴുതുന്നു:’ നബിതിരുമേനി(സ)യുടെ വാക്കുകളും പ്രവൃത്തികളും അദ്ദേഹത്തിന്റെ സവിശേഷതകളില്‍നിന്നും അവസ്ഥകളില്‍നിന്നും ഉറവയെടുക്കുന്നതാണ്. മനുഷ്യരാശിയെ പ്രയാസപ്പെടുത്തുന്ന ധാരാളം പ്രശ്‌നങ്ങളില്‍ അവയില്‍നിന്ന് നമുക്ക് വെളിച്ചം സ്വീകരിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ വിവിധ കല്‍പനകളില്‍നിന്നും നിര്‍ദ്ദേശങ്ങളില്‍നിന്നും നിയമപരവും …

Read More »

‘ഐഹിക കാര്യങ്ങളില്‍ നിങ്ങളാണ് കൂടുതല്‍ അറിവുള്ളവര്‍’ എന്ന നബിവചനത്തിന്റെ പൊരുള്‍

hand-with-key_opt

‘അന്‍തും അഅ്‌ലമു ബി അംരി ദുന്‍യാകും’ (നിങ്ങളുടെ ഐഹികകാര്യങ്ങളെക്കുറിച്ച് നിങ്ങളാണ് കൂടുതല്‍ അറിവുള്ളവര്‍) എന്ന നബിവചനത്തിന്റെ അര്‍ഥവും ആശയവും വളരെ വ്യക്തമാണ്. അതില്‍ ഒട്ടും അവ്യക്തതയോ നിഗൂഢതയോ ഇല്ല. തങ്ങളുടെ നൈസര്‍ഗിക താല്‍പര്യങ്ങള്‍ക്കും ഐഹികാവശ്യങ്ങള്‍ക്കും അനുസ്യൂതമായി മനുഷ്യര്‍ കൈകാര്യംചെയ്യുന്ന വിഷയങ്ങളില്‍ ഇസ്‌ലാം ഇടപെടുന്നില്ല. വ്യതിചലനമോ വീഴ്ചയോ സംഭവിക്കുമ്പോള്‍ മാത്രമേ അത് പ്രസ്തുത വിഷയത്തില്‍ ഇടപെടുന്നുള്ളൂ. സാമ്പ്രദായികവും നൈസര്‍ഗികവുമുള്‍പ്പെടെയുള്ള സകലമനുഷ്യബന്ധങ്ങളെയും സമുന്നതമായ ദൈവികലക്ഷ്യങ്ങളുമായും മാതൃകായോഗ്യമായ മൂല്യങ്ങളുമായും ബന്ധിപ്പിക്കാനാണ് ഇസ്‌ലാം ഈ വിഷയകമായി …

Read More »

‘അന്‍തും അഅ്‌ലമു ബി അംരി ദുന്‍യാകും’

anthum-aalamu

‘നിങ്ങളുടെ ദുന്‍യാ കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്കാണ് ഏറ്റവും നന്നായറിയുക’ എന്ന ഹദീസ് അവസരത്തിലും അനവസരത്തിലും ഉദ്ധരിക്കപ്പെടുന്നത് പതിവാണ്. ഈ നബിവചനത്തെ മുന്‍നിര്‍ത്തി ഇസ്‌ലാമില്‍നിന്ന് രാഷ്ട്രീയനിയമവാഴ്ച എടുത്തുകളയാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. അക്കൂട്ടരുടെ വീക്ഷണപ്രകാരം രാഷ്ട്രീയം മൗലികമായും ശാഖാപരമായും മനുഷ്യരുടെ ഭൗതികകാര്യമാണ്. ദൈവികബോധം അതില്‍ ഇടപെടേണ്ട കാര്യമില്ല. മാര്‍ഗനിര്‍ദേശമോ നിയമനിര്‍മാണമോ നടത്തേണ്ടതില്ല. തദടിസ്ഥാനത്തില്‍ ഇസ്‌ലാം രാഷ്ട്രമില്ലാത്ത മതവും നിയമസംഹിത ഇല്ലാത്ത ആദര്‍ശവുമാണ് എന്നാണ് അക്കൂട്ടര്‍ പറഞ്ഞുവെക്കുന്നത്. കൂടാതെ മേല്‍നബിവചനം ഉപയോഗിച്ച് ഇസ്‌ലാമില്‍നിന്ന് സാമ്പത്തിക വ്യവസ്ഥ …

Read More »