India

ഇസ്‌ലാമില്‍ സ്ത്രീകള്‍ സുരക്ഷിതര്‍: വ്യക്തിനിയമ ബോര്‍ഡ് വനിതാ അംഗങ്ങള്‍

aimplb

ന്യൂഡല്‍ഹി: ഇസ്‌ലാമില്‍ സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള്‍ പരിഗണനയുണ്ടെന്നും ഇസ്‌ലാമിലുള്ളതിനെക്കാള്‍ സ്ത്രീകളെ ബഹുമാനിച്ച മറ്റൊരുമതമില്ലെന്നും അഖിലന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിലെ വനിതാ അംഗങ്ങള്‍ വ്യക്തമാക്കി. നിലവിലെ മുസ്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ തീര്‍ത്തും സുരക്ഷിതരാണ്. ഇസ്‌ലാം പോലെ സ്ത്രീകള്‍ക്കു മുന്‍ഗണന നല്‍കിയ മറ്റൊരുമതം ഇല്ല. മറ്റുമതവിഭാഗങ്ങളെ അപേക്ഷിച്ചു മുസ്‌ലിംകളില്‍ ബഹുഭാര്യത്വവും വിവാഹമോചനവും കുറവാണ്. മുസ്‌ലിംകളില്‍ ബഹുഭാര്യത്വനിരക്ക് 3.5ഉം ഹിന്ദുക്കളില്‍ 6.8ഉം ആണ്. എന്നാല്‍ വിവാഹവും മോചനവും അല്ലാതെ മുസ്‌ലിം പുരുഷന്‍മാര്‍ക്കു മറ്റൊരു തൊഴിലില്ലെന്ന രീതിയിലാണു …

Read More »

സാകിർ നായികി​നെതിരെ കേസെടുക്കാൻ കഴിയില്ലെന്ന്​ മഹാരാഷ്​ട്രാ ഇൻറലിജൻസ്

zakir naik

മുംബൈ: മതപ്രഭാഷകൻ സാകിർ നായികിന് മഹാരാഷ്ട്ര ഇൻറലിജൻസ് വിഭാഗത്തിൻെറ ക്ലീൻചിറ്റ്. യൂട്യൂബിൽ സാകിർ നായികിൻെറ നൂറുകണക്കിന് വീഡിയോകളും പ്രസംഗങ്ങളും നിരീക്ഷിച്ചതിൽ നിന്ന് ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ സാകിർ നായികിനെതിരെ കേസെടുക്കാൻ കഴിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ധാക്ക ഭീകരാക്രമണത്തിെൻറ പ്രചോദനം സാക്കിർ നായിക്കാണെന്ന രീതിയിൽ ബംഗ്ലാദേശ് പത്രമായ ഡെയ്ലി സ്റ്റാറിൽ വാർത്ത വന്നതിനെ തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ സാക്കിർ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ …

Read More »

ലൗ ജിഹാദ് അറബ് രാജ്യങ്ങളുടെ ഗൂഢാലോചന: പുതിയ ‘കണ്ടെത്തലു’മായി സാധ്വി പ്രാചി !

sadhvi-prachi-759

ന്യൂഡല്‍ഹി: മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. ലൗ ജിഹാദ് അറബ് രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഫലമാണെന്നാണ് സാധ്വിയുടെ പുതിയ കണ്ടെത്തല്‍. ഹിന്ദുമതത്തില്‍ പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നതിനായി മുസ്‌ലിം യുവാക്കള്‍ക്ക് അറബ് രാജ്യങ്ങള്‍ പണം നല്‍കുന്നതായും അവര്‍ ആരോപിക്കുന്നു. പെണ്‍കുട്ടികളെ കോളജില്‍ നിന്നു പുറത്തു കൊണ്ടു പോകുന്നതിനായി യുവാക്കള്‍ ആകര്‍ഷണീയമായ വില കൂടിയ ബൈക്കുകള്‍ ഉപയോഗിക്കുകയും ഹിന്ദു പെണ്‍കുട്ടികളെ സ്വന്തമാക്കുന്നതിനായി ഇവര്‍ അതേ മതത്തില്‍ പെട്ടയാളുകളുടെ പേരുകള്‍ …

Read More »

മുസ്‌ലിംകള്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് കുറവ് : റിപ്പോര്‍ട്ട്

NCRB-figures-show-highest-suicide-rates-among-Christians,-Dalits,-tribals

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കുറവെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) റിപ്പോര്‍ട്ട്. ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമിടയിലാണ് ആത്മഹത്യാ നിരക്ക് കൂടുതലുള്ളത്. മതവിശ്വാസികളില്‍ ക്രിസ്ത്യാനികള്‍ക്കിടയിലാണ് ആത്മഹത്യാ നിരക്ക് കൂടുതല്‍. ഇത് 17.4 ശതമാനമാണ്. ഹിന്ദുക്കള്‍ക്കിടയില്‍ 11.3 ശതമാനവും മുസ്‌ലിംകള്‍ക്കിടയില്‍ ഏഴ് ശതമാനവുമാണ് ആത്മഹത്യാ നിരക്ക്. സിഖുകാര്‍ക്കിടയില്‍ 4.1 ശതമാനമാണിത്. 10.6 ആണ് ദേശീയ ശരാശരി. ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജാതി …

Read More »

വംശഹത്യ: പലായനം ചെയ്ത ഗുജറാത്ത് മുസ് ലിംകളുടെ പുനരധിവാസത്തിനെതിരെ നിവേദനം

Vadodara locality to the civic body-Don't let Muslims here

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കാലത്ത് പലായനം ചെയ്ത മുസ് ലിംകളെ പുനരധിവസിപ്പിക്കുന്നത് പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളില്‍ ഒരു വിഭാഗം വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന് കത്തു നല്‍കി. ബെസ്റ്റ് ബേക്കറി കൂട്ടക്കൊല നടന്ന വഡോദരയ്ക്കടുത്തുള്ള ഹനുമാന്‍ തെക്‌റിയ്ക്ക് സമീപമുള്ള കപൂറായിയില്‍ പലായനം ചെയ്ത മുസ് ലിംകളെ പുനരധിവസിപ്പിക്കുന്നതിനെതിരെയാണ് കത്ത്. പലായനം ചെയ്ത മുസ് ലിംകള്‍ താമസിച്ചു വന്ന സുലൈമാന്‍ ചാവിലെ ചേരിയിലെ വീടുകള്‍ മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചു നീക്കിയിരുന്നു. …

Read More »