Global

ഭിന്നതകള്‍ക്ക് അന്ത്യംകുറിച്ച് ഹമാസും ഫത്ഹും അനുരഞ്ജന കരാറില്‍ ഒപ്പിട്ടു 

Palestinian factions Hamas and Fatah end split on Gaza

കൈറോ: വര്‍ഷങ്ങള്‍നീണ്ട ഭിന്നതകള്‍ക്ക് അന്ത്യംകുറിച്ച് ഹമാസും ഫത്ഹും അനുരഞ്ജന കരാറില്‍ ഒപ്പിട്ടു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കൈറോയില്‍ നടന്ന യോഗത്തിലാണ് ഇരുസംഘടനാ നേതാക്കളും ഒപ്പിട്ടത്. അനുരഞ്ജന കരാറില്‍ 2011ല്‍ ഒപ്പുവച്ചിരുന്നെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നില്ല. നവംബര്‍ ഒന്നുമുതല്‍ ഈജിപ്തിനും ഗസ്സക്കും ഇടയിലുള്ള അതിര്‍ത്തികളുടെ നിയന്ത്രണം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഏറ്റെടുക്കുമെന്ന് ഫലസ്തീന്‍ അതോറിറ്റി തലവന്‍ അസ്സം അല്‍ മുഹമ്മദ് അനുരഞ്ജന കരാറില്‍ ഒപ്പിട്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫത്ഹും ഹമാസും പ്രസ്തുത …

Read More »

അഖ്‌സ വെടിവയ്പ്: ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഫലസ്തീന്‍ മരവിപ്പിച്ചു

al aqsa

ജറുസലം: മുസ്‌ലിംകളുടെ പുണ്യ കേന്ദ്രമായ മസ്ജിദുല്‍ അഖ്‌സ വളപ്പില്‍ കഴിഞ്ഞ ദിവസം പോലിസ് നടത്തിയ വെടിവയ്പില്‍ പ്രതിഷേധിച്ച ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും മരവിപ്പിക്കുകയാണെന്ന് ഫലസ്തീന്‍ പ്രസ്ഡന്റ് മഹമൂദ് അബ്ബാസ് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച മസ്ജിദുല്‍ അഖ്‌സ കവാടത്തില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ എടുത്തു മാറ്റുന്നത് വരെ ഇസ്രയേലുമായി യാതൊരു ഔദ്യോഗിക ബന്ധവും ഉണ്ടാവില്ലെന്ന് വെള്ളിയാഴ്ച ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ജുമുഅ നിസ്‌കാര ശേഷം പ്രതിഷേധത്തിനിറങ്ങിയ ഫലസ്തീനികള്‍ക്കു നേരെ …

Read More »

പശുവിന്റെ പേരിലുള്ള കൊല: അമേരിക്കയില്‍ പ്രതിഷേധറാലി

protest--621x414

വാഷിങ്ടണ്‍: ഇന്ത്യയില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നതില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ റാലി. പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി, സാന്‍ഡിയാഗോ, സാന്‍ ജോസ് എന്നിവിടങ്ങളിലാണ് റാലി നടന്നത്. ന്യൂയോര്‍ക്കില്‍ ഈമാസം 23 ന് റാലി നടക്കും. അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി എന്ന വിവിധ പുരോഗമന സംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ത്യന്‍ നഗരങ്ങളില്‍ ‘Not in my Name’ എന്ന ഹാഷ് ടാഗില്‍ നടന്ന …

Read More »

മസ്ജിദുല്‍ അഖ്‌സ വീണ്ടും തുറന്നു

aqsa-reopened

ജറുസലേം: ഇസ്രയേല്‍ സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തില്‍ മസ്ജിദുല്‍ അഖ്‌സ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. അതിര്‍ത്തിയിലേതിന് സമാനമായ സുരക്ഷാ നടപടി ക്രമങ്ങളാണ് അഖ്‌സാ പള്ളിയുടെ കവാടത്തിലൊരുക്കിയത്. മുഴുവന്‍ വിശ്വാസികളെയും തീവ്രവാദികളായി മുദ്രകുത്താനുള്ള ഇസ്രയേല്‍ അധികൃതരുടെ ശ്രമത്തില്‍ പ്രതിഷേധിച്ച് പള്ളിക്കകത്ത് കടക്കാതെ വിശ്വാസികള്‍ പുറത്ത് നിന്ന് ളുഹര്‍ നിസ്‌കരിച്ച് പ്രതിഷേധിച്ചു. അഖ്‌സ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് ദിവസമായി പൂട്ടിയ പള്ളി ഇന്നലെയാണ് തുറന്നത്. രണ്ട് ദിവസത്തിനിടെ അനാവശ്യ പരിശോധനകള്‍ നടത്തി …

Read More »

ആറ് മുസ് ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കന്‍ വിസ ലഭിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍

Supreme Court Travel Ban

വാഷിങ്ടണ്‍: ആറ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള വിസ ചട്ടങ്ങളില്‍ അമേരിക്ക പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്കും അമേരിക്കയില്‍ ബിസിനസ് ബന്ധങ്ങള്‍ ഉള്ളവര്‍ക്കും മാത്രമായി വിസ പരിമിതപ്പെടുത്താനാണ് പ്രസിഡന്റ് ട്രംപിന്റെ നീക്കം. ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. പുതിയ ഭേദഗതിയില്‍ പറയുന്നത് വിലക്കേര്‍പ്പെടുത്തിയ ആറ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്/ഭാര്യ, പ്രായപൂര്‍ത്തിയായ …

Read More »

ട്രംപ് അധികാരത്തിലേറിയതിനു ശേഷം അമേരിക്കയില്‍ ‘ഇസ്‌ലാംഭീതി’ വര്‍ധിച്ചു

Trump-Islamaphobia

ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനുവരിയില്‍ അധികാരത്തിലേറിയതു മുതല്‍ ഇസ് ലാംഭീതി രാജ്യത്ത് വര്‍ധിച്ചതായി പഠനം. ഇസ് ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ആക്രമണ സംഭവങ്ങള്‍ 1000ത്തിലധികം ശതമാനം വര്‍ധിച്ചതായും അമേരിക്കന്‍ ഇസ് ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ (സി.എ ഐ.ആര്‍) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി) ഉദ്യോഗസ്ഥരില്‍നിന്നാണ് ഇസ് ലാംഭീതി മൂലമുള്ള പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഇസ് …

Read More »

ചൈനയില്‍ കുഞ്ഞുങ്ങള്‍ക്ക് ചില മുസ്‌ലിം പേരുകള്‍ നല്‍കുന്നതിന് വിലക്ക്

China bans religious names for Muslim babies in Xinjiang

ബെയ്ജിങ്: ചൈനയില്‍ മുസ് ലിം പേരുകള്‍ക്ക് വിലക്ക്. സിന്‍ജ്യങ് പ്രവിശ്യയിലാണ് നിരോധനം നിലവില്‍വന്നത്. സര്‍ക്കാറിന്റെ ആനുകൂല്യങ്ങളും മറ്റു വിദ്യാഭ്യാസ അവസരങ്ങളും ഈ കുട്ടികള്‍ക്ക് നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തിലുള്ള നിയമമെന്നാണ് വിശദീകരണം. പ്രവിശ്യയിലെ വലതുപക്ഷ സംഘടനയാണ് മുസ് ലിം പേരുകള്‍ നിരോധിച്ച വിവരം പുറത്തുവിട്ടത്. ഇസ്ലാം, ഖുര്‍ആന്‍, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന എന്നീ നാമങ്ങള്‍ നിരോധിക്കപ്പെട്ടവയിലുണ്ട്. ഇത്തരം നിരോധിക്കപ്പെട്ട പേരുകളുള്ള കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടും. പുറമെ സര്‍ക്കാറിെന്റ പൊതുസേവനങ്ങളും …

Read More »

അമയ സഫറിന് ഇനി ഹിജാബ് ധരിച്ച് ബോക്‌സിങ് റിങ്ങിലിറങ്ങാം

Muslim-teen-boxer-in-US-wins-right-to-fight-in-hijab

വാഷിങ്ടണ്‍: യു.എസില്‍ ഹിജാബ് ധരിച്ച് കളിക്കളത്തിലിറങ്ങാന്‍ അനുമതി നേടി 16കാരിയായ മുസ് ലിം ബോക്‌സിങ് താരം അമയ സഫര്‍. മിനിസോടയില്‍നിന്നുള്ള സഫര്‍ നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് തെന്റ മതവും സ്വപ്നങ്ങളും ഒന്നിച്ചുകൊണ്ടുപോകാന്‍ അനുമതി നേടിയത്. കളിക്കിടെ ഹിജാബിനൊപ്പം കൈകളും കാലുകളും മുഴുവനായി മറക്കുന്ന വസ്ത്രം ധരിക്കാനും ഇനിയിവള്‍ക്കു കഴിയും. ഇതൊരു വലിയ ചുവടാണെന്നും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവകാശം സഫര്‍ നേടിയെടുത്തതിനു പിന്നില്‍ കഠിന പരിശ്രമമുണ്ടെന്നും അവളുടെ പരിശീലകന്‍ നതാനിയേല്‍ …

Read More »

ഉര്‍ദുഗാന്‍ – ട്രംപ് കൂടിക്കാഴ്ച അടുത്ത മാസം

erdogan-trump

അങ്കാറ: മേയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. തുര്‍ക്കി വിദേശകാര്യമന്ത്രാലയമാണ് വിവരമറിയിച്ചത്. തുര്‍ക്കിയെ പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കു നയിക്കാനുള്ള ഹിതപരിശോധനയില്‍ വിജയിച്ച ഉര്‍ദുഗാനെ കഴിഞ്ഞദിവസം ട്രംപ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിെന്റ ഭാഗമായാണ് ഉര്‍ദുഗാെന്റ അമേരിക്കന്‍ പര്യടനം എന്നാണ് റിപ്പോര്‍ട്ട്. ബന്ധം മെച്ചപ്പെട്ടാല്‍ പട്ടാള അട്ടിമറിശ്രമത്തിെന്റ സൂത്രധാരനെന്നു കരുതുന്ന ഫത്ഹുല്ല ഗുലനെ യു.എസ് വിട്ടുനല്‍കുമെന്നാണ് തുര്‍ക്കിയുടെ പ്രതീക്ഷ. നാറ്റോ …

Read More »

പട്ടാള അട്ടിമറിയെയും സീസിയുടെ സൈനിക നടപടികളെയും പിന്തുണച്ച് ട്രംപ്

Donald-Trump-shakes-hands-with-Egypt's-President-Sisi

വാഷിങ്ടണ്‍: പട്ടാള അട്ടിമറിയിലൂടെ ഈജിപ്തില്‍ അധികാരത്തിലേറിയ അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നടപടികളെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2013ല്‍ പ്രസിഡന്റ് പദത്തിലെത്തിയശേഷം ഇതാദ്യമായി വൈറ്റ്ഹൗസ് സന്ദര്‍ശിക്കാെനത്തിയ അല്‍സീസിയുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിെന്റ പ്രസ്താവന. അല്‍സീസി തീവ്രവാദത്തിനെതിരായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹത്തിന് പൂര്‍ണ പിന്തുണ അമേരിക്ക നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി. ഈജിപ്തില്‍ സീസിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിെന്റ സന്ദര്‍ശനത്തിെനതിരെ അമേരിക്കയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ …

Read More »