Home / വാര്‍ത്തകള്‍

വാര്‍ത്തകള്‍

അസഹിഷ്ണുത, ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍: ഇന്ത്യയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട്

r-freedom-india

വാഷിങ്ടണ്‍ : മതപരമായ അസഹിഷ്ണുതകളും ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമസംഭവങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മത സ്വാതന്ത്ര്യത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ച് വിമര്‍ശമുള്ളത്. ദി ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം റിപ്പോര്‍ട്ട് ഫോര്‍ 2016 എന്ന പേരിലുള്ള റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. രാജ്യത്ത് മതപരമായ അസഹിഷ്ണുതകള്‍ വന്‍തോതില്‍ വര്‍ധിച്ചതായും ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും …

Read More »

അയോധ്യ തര്‍ക്കഭൂമി: കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും

Babri_b_31052016

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട് കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമപോരാട്ടത്തില്‍ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കേസിലെ അന്യായക്കാരനായ ഹാജി മെഹബൂബ് പറഞ്ഞു. ഏറെക്കാലമായി വാദം തുടരുന്ന കേസാണിത്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് തങ്ങളുടെ ആഗ്രഹം. വിഷയത്തില്‍ കോടതി നീതി നടപ്പാക്കും എന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും ഹാജി മെഹബൂബ് പറഞ്ഞു. അതേസമയം, കേസില്‍ എത്രയും വേഗം കോടതി …

Read More »

അഖ്‌സ വെടിവയ്പ്: ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഫലസ്തീന്‍ മരവിപ്പിച്ചു

al aqsa

ജറുസലം: മുസ്‌ലിംകളുടെ പുണ്യ കേന്ദ്രമായ മസ്ജിദുല്‍ അഖ്‌സ വളപ്പില്‍ കഴിഞ്ഞ ദിവസം പോലിസ് നടത്തിയ വെടിവയ്പില്‍ പ്രതിഷേധിച്ച ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും മരവിപ്പിക്കുകയാണെന്ന് ഫലസ്തീന്‍ പ്രസ്ഡന്റ് മഹമൂദ് അബ്ബാസ് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച മസ്ജിദുല്‍ അഖ്‌സ കവാടത്തില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ എടുത്തു മാറ്റുന്നത് വരെ ഇസ്രയേലുമായി യാതൊരു ഔദ്യോഗിക ബന്ധവും ഉണ്ടാവില്ലെന്ന് വെള്ളിയാഴ്ച ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ജുമുഅ നിസ്‌കാര ശേഷം പ്രതിഷേധത്തിനിറങ്ങിയ ഫലസ്തീനികള്‍ക്കു നേരെ …

Read More »

പശുവിന്റെ പേരിലുള്ള കൊല: അമേരിക്കയില്‍ പ്രതിഷേധറാലി

protest--621x414

വാഷിങ്ടണ്‍: ഇന്ത്യയില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നതില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ റാലി. പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി, സാന്‍ഡിയാഗോ, സാന്‍ ജോസ് എന്നിവിടങ്ങളിലാണ് റാലി നടന്നത്. ന്യൂയോര്‍ക്കില്‍ ഈമാസം 23 ന് റാലി നടക്കും. അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി എന്ന വിവിധ പുരോഗമന സംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ത്യന്‍ നഗരങ്ങളില്‍ ‘Not in my Name’ എന്ന ഹാഷ് ടാഗില്‍ നടന്ന …

Read More »

മസ്ജിദുല്‍ അഖ്‌സ വീണ്ടും തുറന്നു

aqsa-reopened

ജറുസലേം: ഇസ്രയേല്‍ സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തില്‍ മസ്ജിദുല്‍ അഖ്‌സ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. അതിര്‍ത്തിയിലേതിന് സമാനമായ സുരക്ഷാ നടപടി ക്രമങ്ങളാണ് അഖ്‌സാ പള്ളിയുടെ കവാടത്തിലൊരുക്കിയത്. മുഴുവന്‍ വിശ്വാസികളെയും തീവ്രവാദികളായി മുദ്രകുത്താനുള്ള ഇസ്രയേല്‍ അധികൃതരുടെ ശ്രമത്തില്‍ പ്രതിഷേധിച്ച് പള്ളിക്കകത്ത് കടക്കാതെ വിശ്വാസികള്‍ പുറത്ത് നിന്ന് ളുഹര്‍ നിസ്‌കരിച്ച് പ്രതിഷേധിച്ചു. അഖ്‌സ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് ദിവസമായി പൂട്ടിയ പള്ളി ഇന്നലെയാണ് തുറന്നത്. രണ്ട് ദിവസത്തിനിടെ അനാവശ്യ പരിശോധനകള്‍ നടത്തി …

Read More »

ആറ് മുസ് ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കന്‍ വിസ ലഭിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍

Supreme Court Travel Ban

വാഷിങ്ടണ്‍: ആറ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള വിസ ചട്ടങ്ങളില്‍ അമേരിക്ക പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്കും അമേരിക്കയില്‍ ബിസിനസ് ബന്ധങ്ങള്‍ ഉള്ളവര്‍ക്കും മാത്രമായി വിസ പരിമിതപ്പെടുത്താനാണ് പ്രസിഡന്റ് ട്രംപിന്റെ നീക്കം. ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. പുതിയ ഭേദഗതിയില്‍ പറയുന്നത് വിലക്കേര്‍പ്പെടുത്തിയ ആറ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്/ഭാര്യ, പ്രായപൂര്‍ത്തിയായ …

Read More »

അസ്ഹറുല്‍ ഉലൂം കോളേജ് ഹയര്‍സെക്കണ്ടറി പ്രവേശനം: ഇന്റര്‍വ്യൂ , ടെസ്റ്റ് തുടരുന്നു

azhar-aligarh

അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ്  2017-18 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് , ഇന്റര്‍വ്യൂ നടപടികള്‍ ആരംഭിച്ചു. പത്താംക്ലാസ് പരീക്ഷ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കി പാസായ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് യോഗ്യതയുള്ളത്. പ്രവേശനമാഗ്രഹിക്കുന്ന കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം 10, 11 തീയതികളിലായി(ബുധന്‍, വ്യാഴം ) രാവിലെ 9 മണിക്ക്  ആലുവയിലെ കോളേജ്  കാമ്പസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍   പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഹ്യൂമാനിറ്റീസ് വിഷയമായി ഹയര്‍സെക്കണ്ടറി …

Read More »

ട്രംപ് അധികാരത്തിലേറിയതിനു ശേഷം അമേരിക്കയില്‍ ‘ഇസ്‌ലാംഭീതി’ വര്‍ധിച്ചു

Trump-Islamaphobia

ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനുവരിയില്‍ അധികാരത്തിലേറിയതു മുതല്‍ ഇസ് ലാംഭീതി രാജ്യത്ത് വര്‍ധിച്ചതായി പഠനം. ഇസ് ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ആക്രമണ സംഭവങ്ങള്‍ 1000ത്തിലധികം ശതമാനം വര്‍ധിച്ചതായും അമേരിക്കന്‍ ഇസ് ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ (സി.എ ഐ.ആര്‍) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി) ഉദ്യോഗസ്ഥരില്‍നിന്നാണ് ഇസ് ലാംഭീതി മൂലമുള്ള പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഇസ് …

Read More »

ചൈനയില്‍ കുഞ്ഞുങ്ങള്‍ക്ക് ചില മുസ്‌ലിം പേരുകള്‍ നല്‍കുന്നതിന് വിലക്ക്

China bans religious names for Muslim babies in Xinjiang

ബെയ്ജിങ്: ചൈനയില്‍ മുസ് ലിം പേരുകള്‍ക്ക് വിലക്ക്. സിന്‍ജ്യങ് പ്രവിശ്യയിലാണ് നിരോധനം നിലവില്‍വന്നത്. സര്‍ക്കാറിന്റെ ആനുകൂല്യങ്ങളും മറ്റു വിദ്യാഭ്യാസ അവസരങ്ങളും ഈ കുട്ടികള്‍ക്ക് നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തിലുള്ള നിയമമെന്നാണ് വിശദീകരണം. പ്രവിശ്യയിലെ വലതുപക്ഷ സംഘടനയാണ് മുസ് ലിം പേരുകള്‍ നിരോധിച്ച വിവരം പുറത്തുവിട്ടത്. ഇസ്ലാം, ഖുര്‍ആന്‍, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന എന്നീ നാമങ്ങള്‍ നിരോധിക്കപ്പെട്ടവയിലുണ്ട്. ഇത്തരം നിരോധിക്കപ്പെട്ട പേരുകളുള്ള കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടും. പുറമെ സര്‍ക്കാറിെന്റ പൊതുസേവനങ്ങളും …

Read More »

അമയ സഫറിന് ഇനി ഹിജാബ് ധരിച്ച് ബോക്‌സിങ് റിങ്ങിലിറങ്ങാം

Muslim-teen-boxer-in-US-wins-right-to-fight-in-hijab

വാഷിങ്ടണ്‍: യു.എസില്‍ ഹിജാബ് ധരിച്ച് കളിക്കളത്തിലിറങ്ങാന്‍ അനുമതി നേടി 16കാരിയായ മുസ് ലിം ബോക്‌സിങ് താരം അമയ സഫര്‍. മിനിസോടയില്‍നിന്നുള്ള സഫര്‍ നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് തെന്റ മതവും സ്വപ്നങ്ങളും ഒന്നിച്ചുകൊണ്ടുപോകാന്‍ അനുമതി നേടിയത്. കളിക്കിടെ ഹിജാബിനൊപ്പം കൈകളും കാലുകളും മുഴുവനായി മറക്കുന്ന വസ്ത്രം ധരിക്കാനും ഇനിയിവള്‍ക്കു കഴിയും. ഇതൊരു വലിയ ചുവടാണെന്നും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവകാശം സഫര്‍ നേടിയെടുത്തതിനു പിന്നില്‍ കഠിന പരിശ്രമമുണ്ടെന്നും അവളുടെ പരിശീലകന്‍ നതാനിയേല്‍ …

Read More »