Home / നാഗരികത / ശാസ്ത്രം

ശാസ്ത്രം

അബുല്‍വലീദ് മുഹമ്മദ് ബിന്‍ അഹമ്മദ് ഇബ്‌നു റുഷ്ദ്

ibn-rushd

പാശ്ചാത്യലോകത്ത് അവറോസ് എന്ന പേരില്‍അറിയപ്പെടുന്ന ഇബ്‌നു റുശ്ദ് മികച്ച അരിസ്റ്റോട്ടിലിയന്‍ വ്യാഖ്യാതാവാണ്. അദ്ദേഹത്തിന്റെ പൂര്‍ണനാമധേയം അബുല്‍വലീദ് മുഹമ്മദ് ബിന്‍ അഹമ്മദ് മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ അഹ്മദ് ബിനുറുശ്ദ് എന്നാണ്. കൊര്‍ദോവയിലെ പ്രധാനന്യായാധിപനും ഭിഷഗ്വരനുമായിരുമായിരുന്ന അദ്ദേഹം തത്ത്വചിന്തയിലാണ് ഏറ്റവും വലിയ സംഭാവനകളര്‍പ്പിച്ചത്. ഇന്നത്തെ സ്‌പെയിനിലെ കൊര്‍ദോവയില്‍ നിയമ-സാമൂഹികരംഗത്ത് സേവനങ്ങളര്‍പ്പിച്ചിരുന്ന പ്രശസ്തമായ ഒരു പണ്ഡിതകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്(523-595/ 1126-1198). അദ്ദേഹത്തിന്റെ പിതാമഹന്‍ കൊര്‍ദോവയിലെ മുഖ്യന്യായാധിപനായിരുന്നു. ചെറുപ്പകാലത്തുതന്നെ ഖുര്‍ആന്‍, ഫിഖ്ഹ് , ഹദീസ്, …

Read More »

സെങ് ഹി: അതുല്യനായ മുസ് ലിം നാവികത്തലവന്‍

zheng-he

ലോകം അറിയപ്പെട്ട പര്യവേക്ഷകരാരൊക്കെയെന്ന ചോദ്യത്തിന് പലപ്പോഴും നാം നല്‍കുന്ന ഉത്തരം മാര്‍കോ പോളോ, ഇബ്‌നുബത്തൂത്ത, ക്രിസ്റ്റഫര്‍ കൊളംബസ്, ഇവ്‌ലിയ സെലിബി(ദര്‍വീശ് മുഹമ്മദ് സില്ലി) തുടങ്ങിയവയായിരിക്കും. എന്നാല്‍ അക്കൂട്ടത്തില്‍ ആരാലും അറിയപ്പെടാതെ പോയ എക്കാലത്തെയും സ്വാധീനിച്ച ആരിലും താല്‍പര്യംജനിപ്പിക്കുന്ന ഒരു വ്യക്തിത്വമുണ്ട്. ചൈനയില്‍ അദ്ദേഹം സുപരിചിതനാണ്. ചൈനയില്‍ മഹാനായ നാവികത്തലവനും പര്യവേക്ഷകനും നയതന്ത്രജ്ഞനും തുടങ്ങി പലനിലകളിലും സുപ്രസിദ്ധനായ ഴെങ് ഹിയാണ് അത്. ജനനം: 1371-ല്‍ തെക്കന്‍ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഹുയി(ചൈനീസ് മുസ്‌ലിംവംശം) …

Read More »

അബുല്‍ ഖാസിം അസ്സഹ്‌റാവി (936-1013)

al-zahrawi_great_surgeon_04

11- ാം നൂറ്റാണ്ടിലെ പ്രസിദ്ധ അറബ് മുസ്‌ലിം ഭിഷഗ്വരനും ശസ്ത്രക്രിയ വിദഗ്ധനുമായ അബുല്‍ ഖാസിം ഖലഫ് ഇബ്‌നു അല്‍അബ്ബാസ് അല്‍ സഹ്‌റാവി അന്ദലുസിലെ കൊര്‍ദോവയ്ക്ക് ആറുമൈല്‍ അകലെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ‘സഹ്‌റാ’ എന്ന സ്ഥലത്ത് ജനിച്ചു. ശസ്ത്രക്രിയയുടെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും വലിയ സംഭാവനയാണ് മുപ്പത് വാള്യങ്ങള്‍ വരുന്ന ‘കിതാബു ത്തസ്‌രീഫ്’. ശസ്ത്രക്രിയാരീതികളെയും അതിനുള്ള ഉപകരണങ്ങളെയും കുറിച്ച വിശദാംശങ്ങള്‍ അതിലുണ്ട്. മൂത്രസഞ്ചിയിലെ കല്ലുടച്ച് പുറത്തെടുക്കുന്നതും മുറിവുകള്‍ …

Read More »

അബൂനസ്ര്‍ അല്‍ഫാറാബി

Al-Farabi1

പ്രമുഖ മുസ്‌ലിംതത്ത്വചിന്തകനും യവനചിന്തകളുടെ വ്യാഖ്യാതാവുമായ അല്‍ഫാറാബിയുടെ പൂര്‍ണനാമം അബൂനസ്ര്‍ ഇബ്‌നുമുഹമ്മദ് ഇബ്‌നു തര്‍ഖന്‍ ഇബ്‌നു മസ്‌ലഗ് അല്‍ഫാറാബി എന്നാണ്. ഫാറാബി ജില്ലയിലെ വലീജ് എന്ന സ്ഥലത്ത് ക്രി.വ. 870 ല്‍ ജനിച്ചു. ബഗ്ദാദില്‍ നിന്നാണ് ഫാറാബി അവസാനമായി വിദ്യയഭ്യസിച്ചത്. യോഹന്നാ ഇബ്‌നു ഹൈലാന്‍ അദ്ദേഹത്തിന്റെ ഗുരുവായിരുന്നു. ദര്‍ശനം , സാഹിത്യം, ഗണിതം, വൈദ്യം, സംഗീതം, ജ്യോതിശാസ്ത്രം തുടങ്ങിയ വിവിധമേഖലകളില്‍ അവഗാഹം നേടി. ഫാറാബിക്ക് 70 ഭാഷകളറിയാമായിരുന്നുവത്രെ. ബഗ്ദാദില്‍ നിന്ന് അദ്ദേഹം …

Read More »

അബൂയൂസുഫ് യഅ്ഖൂബ് അല്‍കിന്ദി

alkindi

അറബികളില്‍ ‘ഒന്നാമത്തെ തത്ത്വജ്ഞാനി’ എന്ന പേരില്‍ വിഖ്യാതനായ ‘അബൂയൂസുഫ് യഅ്ഖൂബ് ഇബ്‌നു ഇസ്ഹാഖ് അല്‍ കിന്ദി’ അല്‍കിന്ദി എന്നാണറിയപ്പെടുന്നു. മെസപ്പെട്ടോമിയയിലെ ബസ്വറയില്‍ എ.ഡി. 801 ല്‍ ജനിച്ചു. ഖലീഫ ഹാറൂണ്‍ അല്‍ റശീദിന്റെ കീഴില്‍ ഗവര്‍ണറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. വിദ്യാഭ്യാസം ബസ്വറ, ബഗ്ദാദ് എന്നിവിടങ്ങളില്‍ നടത്തി. ബഗ്ദാദിലെ ഖലീഫയായ അല്‍ മഅ്മൂനിന്റെ രാജസദസ്സില്‍ അംഗീകരിക്കപ്പെട്ട കൊട്ടാരവൈദ്യനും തത്ത്വജ്ഞാനിയുമായിരുന്നു അല്‍ കിന്ദി. ആംഗലേയ ദാര്‍ശനികന്‍ ജോണ്‍സ് കോട്ട്‌സിന്റെ സമകാലീനനായ അദ്ദേഹം അറബിയില്‍ …

Read More »

ഇസ്‌ലാമിക തത്ത്വശാസ്ത്രം

ISLAMIC-PHILOSOPHY

ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിന് ഉറവിടം കുറിച്ചത് ഗ്രീസായിരുന്നു. ഗ്രീക്ക് തത്ത്വശാസ്ത്രജ്ഞന്‍മാരെക്കുറിച്ചും അവരുടെ വാദങ്ങളെക്കുറിച്ചും മുസ്‌ലിംകള്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ അക്കാലത്ത് ലഭിച്ചു. റോമക്കാര്‍, ഗ്രീസിനെ കീഴടക്കി തങ്ങളുടെ സാമ്രാജ്യത്തോട് ചേര്‍ത്തു. റോമാഅതിര്‍ത്തികളില്‍ ഒട്ടേറെ പണ്ഡിതന്‍മാരും ശാസ്ത്രജ്ഞന്‍മാരും ഉണ്ടായി. അവരൊക്കെ റോമക്കാരാണെന്നായിരുന്നു ഭൂരിപക്ഷ ജനതയുടെയും ധാരണ. അറേബ്യയില്‍ പ്രവാചകത്വലബ്ധിയുടെ ഘട്ടത്തില്‍ റോമാസാമ്രാജ്യം മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. തത്ത്വശാസ്ത്രവിഷയത്തിലുള്ള മഹദ്ഗ്രന്ഥങ്ങള്‍ റോമില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്നുള്ളൂവെന്ന കാരണത്താല്‍ അതില്‍ അതീവതല്‍പരനായിരുന്ന ഖലീഫ മഅ്മൂന്‍ റഷീദ് റോമാചക്രവര്‍ത്തിയുമായി കത്തിടപാടുകള്‍ നടത്തുകയുണ്ടായി. …

Read More »

സമൗഅല്‍ ബിന്‍ യഹ്‌യാ അല്‍മഗ്‌രിബി

samaual

സമൗഅല്‍ ബിന്‍ യഹ്‌യാ ബിന്‍ അബ്ബാസ് എന്ന ഹിജ്‌റ ആറാം നൂറ്റാണ്ടിലെ ഗണിത-വൈദ്യശാസ്ത്രജ്ഞന്‍ അല്‍മഗ്‌രിബി എന്ന പേരിലാണ് അറിയപ്പെടുന്നത്. മൊറോക്കോയിലെ ഫാസില്‍ ജൂതകുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അക്കാലത്ത് ജൂതസമൂഹത്തിലെ അറിയപ്പെടുന്ന ഗണിത ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഫാസില്‍ തന്നെയാണ് സമൗഅല്‍ വളര്‍ന്നത്. പിതാവ് അദ്ദേഹത്തിന് ഗണിതശാസ്ത്രവും, ജൂത മതത്തിന്റെ അടിസ്ഥാനങ്ങളും പഠിപ്പിച്ച് കൊടുത്തു. പിന്നീട് ഫാസില്‍ നിന്ന് അവര്‍ ബഗ്ദാദിലേക്ക് യാത്രയായി. നീണ്ടകാലം ഇസ്ലാമിക നാഗരികതയുടെ അച്ചുതണ്ടായി വര്‍ത്തിച്ചിരുന്ന പ്രദേശമാണ് …

Read More »

ജംഷീദ് ഗിയാഥുദ്ദീന്‍ അല്‍കാശി

jamshid-alkashi

ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗണിത-ഗോള ശാസ്ത്രജ്ഞനായിരുന്നു അല്‍കാശി. പേര്‍ഷ്യയിലെ കാശാന്‍ പ്രവിശ്യയിലാണ് ജനനം. അവിടെ കുറച്ച് കാലം താമസിച്ചതിന് ശേഷം മറ്റ് പ്രദേശത്തിലേക്ക് മാറിത്താമസിച്ചു അദ്ദേഹം. അറബി ഭാഷാ വ്യാകരണവും, കര്‍മശാസ്ത്രവും, തര്‍ക്കശാസ്ത്രവും അദ്ദേഹം പഠിച്ചു. പിന്നീട് ഗണിതശാസ്ത്രത്തിലേക്ക് തിരിയുകയും അതില്‍ അവഗാഹം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പിതാവും ഗണിത-ഗോള ശാസ്ത്രങ്ങളില്‍ അവഗാഹമുള്ള വ്യക്തിയായിരുന്നു. തന്റെ ജീവിതത്തിന്റെ മിക്കഭാഗവും കാശി സമര്‍ഖന്ദിലാണ് കഴിച്ചുകൂട്ടിയത്. അദ്ദേഹം അവിടെ ഒരു വാനനിരീക്ഷണ …

Read More »

അബൂബക്ര്‍ മുഹമ്മദ് ബിന്‍ ഹസന്‍ അല്‍കുര്‍ജി

kurji

ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞനും എഞ്ചിനീയറുമായിരുമായിരുന്നു അല്‍കുര്‍ജി. നിലവിലെ ഇറാനിലെ നാല് പര്‍വതപ്രദേശങ്ങളില്‍ ഒന്നായ കുര്‍ജിലാണ് ജനനം. ഹമദാന്‍, അസ്വ്ഫഹാന്‍ പട്ടണങ്ങള്‍ക്കിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തന്റെ കാലഘട്ടത്തിലെ പ്രഗല്‍ഭനായ ഗണിതശാത്രജ്ഞനായ അദ്ദേഹത്തെ കാല്‍കുലേറ്റര്‍ എന്നര്‍ത്ഥം വരുന്ന ഹാസിബ് എന്നായിരുന്നു വിളിച്ചിരുന്നത്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പര്‍വതമേഖലയില്‍ എഞ്ചിനീയറായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം. അല്‍ജിബ്രയിലും ഗണിതശാസ്ത്രത്തിലും അഗാധതാല്‍പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ഗഅതിനാല്‍ തന്നെ ഈ രണ്ട് മേഘലകളിലെ എല്ലാ …

Read More »

നിന്ന് വെള്ളം കുടിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍

drinking

ദൈനംദിന ജീവിതത്തില്‍ എപ്പോഴും തിരക്കുള്ളവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണരീതിയും വെള്ളം കുടിയുമെല്ലാം പലപ്പോഴും പല രീതിയിലാണ്. വെള്ളം കുടിക്കുമ്പോള്‍തന്നെ നിന്നുകൊണ്ടാവും കുടിക്കുക. എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരില്‍ പലതരത്തിലുള്ള അസുഖങ്ങള്‍ കണ്ടുവരുന്നുണ്ട്. വയറിനേയും, ആമാശയത്തിനേയും ബാധിക്കുന്ന പലതരത്തിലുള്ള അസുഖങ്ങളാണ് കാണുന്നത്. വെള്ളം നിന്നുകൊണ്ട് കുടിക്കുമ്പോള്‍ വെള്ളം എളുപ്പത്തില്‍ ഫുഡ് കനാലില്‍ എത്തുകയും, അത് അടിവയറ്റിലേക്ക് വീഴുകയും …

Read More »