Home / കർമശാസ്ത്രം / നോമ്പ്‌

നോമ്പ്‌

നോമ്പ് : അനുവാദങ്ങളും വിലക്കുകളും

FASTING-DOS-AND-DONTS

അനുവാദങ്ങള്‍ 1.കുളി കുളിക്കുക, മുങ്ങിക്കുളിക്കുക, ചൂടുശമിപ്പിക്കാന്‍ വേണ്ടി ശരീരത്തില്‍ വെള്ളമൊഴിക്കുക തുടങ്ങിയവ നോമ്പുകാര് അനുവദനീയമാണ്. അബൂബക്‌റിബ്‌നു അബ്ദിര്‍റഹ്മാന്‍ സ്വഹാബിമാരില്‍നിന്ന് നിവേദനം ചെയ്യുന്നതിപ്രകാരമാണ്: ‘നോമ്പുകാരനായിരിക്കെ ഉഷ്ണം നിമിത്തം നബി(സ) തലയില്‍ വെള്ളമൊഴിക്കുന്നത് ഞാന്‍ കണ്ടു'(അബൂദാവൂദ്, അഹ്മദ്). നോമ്പുകാലത്ത് രാത്രിയില്‍ ജനാബത്തുകാരനായാല്‍ പ്രസ്തുത അവസ്ഥയില്‍ രാവിലെ നോമ്പനുഷ്ഠിക്കാവുന്നതാണ്. സുബ്ഹ് നമസ്‌കാരത്തിനായി കുളിച്ചാല്‍ മതിയാകും 2. നോമ്പുകാരന്‍ കണ്ണില്‍ സുറുമയിടുന്നതോ, തലമുടി എണ്ണയിടുന്നതോ, സുഗന്ധങ്ങള്‍ പൂശുന്നതോ നബിതിരുമേനി വിലക്കിയിട്ടില്ല. 3. നോമ്പുള്ളയാള്‍ വികാരത്തോടെയല്ലാതെ ചുംബിക്കുന്നതില്‍ …

Read More »

ഇഅ്തികാഫ്

itikaf

ദൈവപ്രീതി ഉദ്ദേശിച്ച് പള്ളിയില്‍ കഴിയുന്നതിനാണ് ‘ഇഅ്തികാഫ്’ എന്ന് പറയുന്നത്. ‘ഭജിക്കുക’, ‘ഒരു സംഗതിയില്‍ നിരതമാകുക’ എന്നാണ് ഇഅ്തികാഫിന്റെ അര്‍ഥം. ‘ഈ പള്ളിയില്‍ ഞാന്‍ ഇഅ്തികാഫിനിരിക്കുന്നു’ എന്ന നിയ്യത്തോടെ പള്ളിയില്‍ കഴിഞ്ഞുകൂടുന്നതാണ് പുണ്യകരമായ ഇഅ്തികാഫ്. അതില്‍ അല്‍പനേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. ‘റമദാനിന്റെ അവസാനത്തെ പത്തില്‍ പ്രവാചകന്‍ മദീനയിലെ മസ്ജിദില്‍ ഇഅ്തികാഫ് ചെയ്യാറുണ്ടായിരുന്നു. നബി വഫാത്തായ വര്‍ഷം ഇരുപത് ദിവസമാണ് അദ്ദേഹം ഇഅ്തികാഫ് ഇരുന്നത്. അദ്ദേഹത്തിന്റെ കാലശേഷവും സ്വഹാബികളും പ്രവാചകപത്‌നിമാരും …

Read More »

റമദാനിലെ അനുഗ്രഹത്രയങ്ങള്‍

ramadan-blessing-quotes-5

റമദാനിലെ അനുഗ്രഹം നേടിയെടുക്കാന്‍ ആഗ്രഹമില്ലാത്തവരാരെങ്കിലുമുണ്ടോ ? എന്നാല്‍ പ്രസ്തുത അനുഗ്രഹങ്ങള്‍ എന്താണെന്നും അവ എങ്ങനെ നേടിയെടുക്കാമെന്നും നാം തിരിച്ചറിയുമ്പോഴേ അത് സാധിക്കുകയുള്ളൂ. ഖുര്‍ആന്‍ അവതരിക്കുകയും നോമ്പ് നിര്‍ബന്ധമാക്കുകയും ചെയ്ത അനുഗൃഹീതമാസമാണ് റമദാന്‍ എന്ന് അല്ലാഹു നമ്മെ അറിയിക്കുന്നു. ‘ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം.'(അല്‍ ബഖറ 185) ഖുര്‍ആന്‍ …

Read More »

വിവിധയിനം നോമ്പുകള്‍

FASTING-RAMDAN

റമദാനിലെ നിര്‍ബന്ധനോമ്പുകള്‍ക്കുപുറമെ ഐശ്ചികമായ നോമ്പുകളുണ്ട്. അവയെ സുന്നത്തുനോമ്പുകള്‍ എന്നുപറയുന്നു. അവയ്ക്ക് പ്രത്യേകം നിയ്യത്ത് ആവശ്യമില്ലെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ അറഫാ, ആശൂറാഅ്, ശവ്വാലിലെ ആറുനോമ്പുകള്‍ തുടങ്ങി റവാതിബ് സുന്നത്തുകള്‍ക്ക് നിയ്യത്തുണ്ടാവുന്നത് നല്ലതാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേപോലെ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പുനോല്‍ക്കുന്നത് പ്രബലമായ (സുന്നത്തു മുഅക്കദ) സുന്നത്താണ്. ബുധനാഴ്ചദിനത്തിലെ നോമ്പിനെക്കുറിച്ച് പ്രവാചകന്‍തിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി ഒരു റിപോര്‍ട്ടുണ്ട്: ‘ദൈവം അവന്റെ അപാരമായ കരുണയാല്‍ ഈ ദിനത്തില്‍,  മുമ്പുള്ള സമുദായങ്ങളെ …

Read More »

നോമ്പുകാരന്റെ മര്യാദകള്‍

ramadan-1

1. നോമ്പുകാരന്‍ സൂര്യനസ്തമിച്ചുകഴിഞ്ഞ ഉടനെ നോമ്പുതുറക്കുന്നതാണ് സുന്നത്ത്. അതിനായി കാരക്കയോ വെള്ളമോ ഉപയോഗിക്കുന്നതാണുത്തമം. മാത്രമല്ല, രാത്രി വളരെ വൈകി ഫജ്‌റിന് തൊട്ടുമുമ്പ് അത്താഴം(സഹൂര്‍)കഴിക്കണം. 2. അമാന്യമായ പ്രവൃത്തികളില്‍നിന്നും ഏഷണി, പരദൂഷണം, ചീത്തപറച്ചില്‍ മുതലായവയില്‍നിന്നും അകന്നുനില്‍ക്കണം. നുണപറയുകയോ ആരെയെങ്കിലും അപമാനിക്കുകയോ ചെയ്യരുത്. 3. മറ്റുള്ളവരില്‍ വികാരം ഇളക്കിവിടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. 4. കൊമ്പുവെക്കുക, രക്തമൊലിപ്പിക്കുക തുടങ്ങിയവ ഒഴിവാക്കണം. 5. ദന്തശുദ്ധിവരുത്തല്‍ 6. ഭക്ഷണം രുചിച്ചുനോക്കരുത്. 7. ഭോജ്യമായതൊന്നും ചവയ്ക്കരുത്. 8. …

Read More »

മാസപ്പിറവി

Crescent-Moon-7

ഇസ്‌ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. ശഅ്ബാന്‍ മാസം 29 ന് രാത്രി ചന്ദ്ര ദര്‍ശനം ഉണ്ടായാല്‍ പിറ്റേന്ന് റമദാന്‍ ഒന്ന് ആയി കണക്കാക്കുന്നു. റമദാന്‍ 29 ന് ചന്ദ്രപ്പിറവി ഉണ്ടായാല്‍ പിറ്റേന്ന് ശവ്വാല്‍ 1 ന് ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിതര്‍) ആഘോഷിക്കുന്നു. അതേ പോലെ തന്നെ ദുല്‍ ഹിജ്ജ മാസപ്പിറവി കണ്ടത് മുതല്‍ പത്താം ദിവസം വലിയ പെരുന്നാള്‍ (ഈദുല്‍ അള്ഹാ) ആഘോഷിക്കുന്നു. ഏതെങ്കിലും …

Read More »