Home / കർമശാസ്ത്രം / അനന്തരാവകാശം

അനന്തരാവകാശം

വഖ്ഫിലെ നിബന്ധനകള്‍

waqf islam 2

ഒരു സ്ഥലം വഖ്ഫാണെന്ന് നിശ്ചയിക്കണമെങ്കില്‍ അതിന് തെളിവ് ആവശ്യമാണ്. അതിന് സാക്ഷികള്‍ ഉണ്ടാവണം. വഖ്ഫാണെന്നുള്ളതിന് വ്യക്തമായ ഒരു രേഖ ഉടമസ്ഥനില്‍നിന്നുണ്ടാവാതെ യാതൊരു വസ്തുക്കളും വഖ്ഫായിത്തീരുകയില്ല. ‘ഞാന്‍ ഇത് ഇന്നതിന് വഖ്ഫ് ചെയ്തു. ഇത് ഇന്നതിന് വഖ്ഫ് ആണ്’എന്നെല്ലാം പറഞ്ഞാല്‍ മതിയാകും. അതുപോലെ തന്നെ ‘ഞാനിത് എക്കാലത്തേക്കുമായി ധര്‍മം ചെയ്തു’ എന്ന് പറഞ്ഞാലും വഖ്ഫ് സാധുവാകും. ഈ സ്ഥലം ഞാന്‍ പള്ളിയാക്കിയിരിക്കുന്നു’ എന്ന് പറഞ്ഞാല്‍ അത് പള്ളിയായിത്തീരുന്നതും വഖ്ഫ് സാധുവാകുന്നതുമാണ്. എന്നാല്‍ …

Read More »

വഖ്ഫ് സമ്പ്രദായം

waqf in islam

വഖ്ഫ് എന്ന അറബി പദത്തിന്റെ അര്‍ഥം തടഞ്ഞുവെക്കുക (ഹബ്‌സ്) എന്നാണ്. വസ്തുക്കളെ ക്രയവിക്രയങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തി, പ്രസ്തുത മുതലില്‍നിന്ന് തേയ്മാനം വരാതെ നിയമാനുസൃതമായി ഉപയോഗപ്പെടുത്തുന്നതിനാണ് സാങ്കേതികമായി വഖ്ഫ് എന്ന് പറയുന്നത്. മുഹമ്മദ് നബി(സ)യുടെ കാലത്തുതന്നെ വഖ്ഫ് സമ്പ്രദായം ഉണ്ടായിരുന്നു. ഇസ്‌ലാമില്‍ ആദ്യമായി വഖ്ഫ് ചെയ്ത വ്യക്തി ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍ ആണെന്ന് ശിബ്‌ലി നുഅ്മാനി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ജൂതനില്‍നിന്ന് അദ്ദേഹം റൂമാ കിണര്‍ മുപ്പത്തയ്യായിരം വെള്ളിനാണയങ്ങള്‍ വില കൊടുത്ത് വാങ്ങി …

Read More »

ഭിന്നലിംഗ വര്‍ഗം: ഇമാമത്ത്, വിവാഹം

how-I-savedmy-marriage-and-you-too

ജന്‍മനാല്‍ സ്‌ത്രൈണ പുരുഷനായ വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരീഅത്ത് അയാളെ ശാപമുക്തനായി ഗണിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട് . അവ താഴെപറയുന്നു: ലൈംഗികജീവിതം: ജന്‍മനാ സ്‌ത്രൈണപുരുഷനായ ഒരു വ്യക്തിയുടെ നടത്തം, പെരുമാറ്റം, സംസാരം, സ്വവര്‍ഗത്തില്‍പെട്ടവരോടുള്ള ലൈംഗികാകര്‍ഷണം തുടങ്ങി വിചിത്രസ്വഭാവങ്ങളെക്കുറിച്ച് വിശദമായും സുവ്യക്തമായും കര്‍മശാസ്ത്രവിശാരദന്‍മാര്‍ പ്രതിപാദിച്ചിട്ടുണ്ട്. ഹദീസിലെ സ്‌ത്രൈണപുരുഷനെക്കുറിച്ച പരാമര്‍ശത്തെക്കുറിച്ച് ഇബ്‌നുല്‍ ജൗസി എഴുതുന്നു: ‘ലൈംഗികമോഹമില്ലാത്തവര്‍ എന്നതിന്റെ വിവക്ഷ സ്ത്രീമോഹമില്ലാത്തവര്‍’ എന്നതാണ്. അതേസമയം പ്രസ്തുതഹദീസിലെ ജന്‍മനാ സ്‌ത്രൈണപുരുഷനായിട്ടുള്ള ആളെക്കുറിച്ച് ഇബ്‌നു ഹജറുല്‍ അസ്ഖലാനി …

Read More »

അനന്തരാവകാശത്തിനുള്ള തടസ്സങ്ങള്‍ (ഹജ്ബ്)

block

അനന്തരാവകാശ നിയമത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹജ്ബ് അഥവാ തടയല്‍. ചില അനന്തരാവകാശികളുടെ സാന്നിധ്യത്തില്‍ മറ്റുചിലര്‍ക്ക് അനന്തരാവകാശം പൂര്‍ണമായോ ഭാഗികമായോ തടയപ്പെടുന്ന അവസ്ഥയ്ക്കാണ് ഹജ്ബ് എന്ന് പറയുന്നത്. ഇത് രണ്ട് തരമുണ്ട്. I. ഭാഗികമായ തടയല്‍ (ഹജ്ബ് നുഖ്‌സ്വാന്‍) II. പൂര്‍ണമായ തടയല്‍ (ഹജ്ബ് ഹിര്‍മാന്‍) ഹജ്ബ് നുഖ്‌സ്വാന്‍ – ഭാഗികതടയല്‍ 3 വിധം: 1. ഒരു നിശ്ചിത ഓഹരിക്കാരന്‍ മറ്റു ചില ഓഹരിക്കാരുടെ സാന്നിധ്യത്തില്‍ നേരത്തെ ഉള്ളതിലും കുറഞ്ഞ …

Read More »

വസ്വിയ്യത്തിന്റെ സാധ്യതകള്‍

VASIYATH

സാമ്പത്തിക കേന്ദ്രീകരണത്തിന്റെ അപകടംകുറക്കാന്‍ ഇസ്‌ലാമിലെ ഫലപ്രദമായ മാര്‍ഗമാണ് വസിയ്യത്. സമൂഹനന്‍മ ലക്ഷ്യമാക്കി ബന്ധുക്കള്‍ക്കും പള്ളി, മദ്‌റസ, ആതുരാലയം തുടങ്ങി പൊതുസ്ഥാപനങ്ങള്‍ക്കും വസിയ്യത് ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. കടംവീട്ടല്‍ എത്രമാത്രം നിര്‍ബന്ധമാണോ അതിനോട് തുല്യപ്പെടുത്തി വസിയ്യതിന് ഇസ്‌ലാം നിയമപ്രാബല്യം നല്‍കി. ദായസ്വത്ത് വിഭജിക്കുന്നതിന് മുമ്പ് കടംവീട്ടേണ്ടതുപോലെ വസിയ്യത് വിഹിതവും മാറ്റിവെക്കണം. അതു സംബന്ധിയായ ഖുര്‍ആന്‍ വചനങ്ങളില്‍ ‘ദ്രോഹകരമല്ലാത്ത വസ്വിയ്യതോ കടമോ ഉണ്ടെങ്കില്‍ അത് കഴിച്ചുള്ളതില്‍ എന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. സ്വത്ത് വസിയ്യത് …

Read More »

ഭിന്നലിംഗ മനുഷ്യര്‍ – ഇസ്‌ലാമികവീക്ഷണം

TRANSGENDER

എഴുപതുകളില്‍ അത്‌ലറ്റിക് രംഗത്ത് ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായിരുന്ന ബ്രൂസ് ജെന്നര്‍ രണ്ടായിരത്തോടെ പൂര്‍ണവനിതയായി മാറിയതിന്റെ നാള്‍വഴികള്‍ വിശദീകരിച്ചുകൊണ്ട് അമേരിക്കന്‍ ചാനലില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഒരു അഭിമുഖം മുമ്പ് വരികയുണ്ടായി. അതില്‍ താന്‍ പുരുഷനായിരിക്കെ അനുഭവിച്ച അപരലിംഗസമ്മര്‍ദ്ദങ്ങളെയും അതില്‍നിന്നുള്ള മോചനത്തെയും കുറിച്ച് അവര്‍ വാചാലയാവുന്നുണ്ട്. ആ അഭിമുഖം സമൂഹത്തില്‍ ഒട്ടേറെ വാദകോലാഹലങ്ങളുയര്‍ത്തിവിടുകയുണ്ടായി. ലിംഗഅസംതൃപ്തി സ്വാംശീകരിക്കണമോ അതോ ചികിത്സിച്ചുഭേദമാക്കണോ? സ്ത്രീ-പുരുഷ സ്വഭാവവൈജാത്യങ്ങള്‍ സമൂഹം അടിച്ചേല്‍പിച്ചതോ അതോ ജൈവപ്രകൃതിയില്‍ തന്നെയുള്ളതോ? ലിംഗഭേദവും ലൈംഗികതയും ഒന്നുതന്നെയാണോ? …

Read More »

വസിയ്യത്ത് എന്ന ഒസ്യത്ത്

vasiyath

സാമ്പത്തികകേന്ദ്രീകരണത്തിന്റെ ദൂഷ്യമില്ലാതാക്കാന്‍ ഇസ്‌ലാം ആവിഷ്‌കരിച്ച ഫലപ്രദമായ മാര്‍ങ്ങളിലൊന്നാണ് വസിയ്യത്. സമൂഹനന്‍മ ലാക്കാക്കി സ്വത്തിന്റെ ഒരംശം (ആകെ സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ വസ്വിയ്യത്ത് ചെയ്യാനാകൂ) സാധുസംരക്ഷണത്തിനും ധര്‍മസ്ഥാപനങ്ങള്‍ക്കും വസ്വിയ്യത്ത് ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. കടംവീട്ടല്‍ നിര്‍ബന്ധമാണെന്നതുപോലെ വസ്വിയ്യത്ത് പൂര്‍ത്തീകരണവും അവകാശികളുടെ ചുമതലയില്‍പെട്ടതാണ്. അനന്തരാവകാശികള്‍ക്ക് വസിയ്യത് നീക്കിവെക്കാന്‍ പാടില്ല. പിന്തുടര്‍ച്ചാവകാശത്തിന്റെയും വസ്വിയ്യത്തിന്റെയും ഇരട്ടവിഹിതം കിട്ടാതിരിക്കാനാണിത്. വസ്വിയ്യത് എഴുതിവെക്കാന്‍ വാര്‍ധക്യത്തിലെത്തണം എന്ന് ചിലര്‍ ധരിച്ചുവശായിട്ടുണ്ട്. എന്നാല്‍ അത് തെറ്റായ ധാരണയാണ്. ആയുസ്സ് അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. …

Read More »

അസബക്കാര്‍

adblock

നിശ്ചിത ഓഹരിക്കര്‍ഹരായവരാണ് ഓഹരിക്കാര്‍. അവകാശികളുടെ വിഹിതം കഴിച്ചു ബാക്കിയുള്ളതെല്ലാം അഥവാ അവന്ന് അവകാശികളില്ലെങ്കില്‍ സ്വത്ത് മുഴുവനും അധീനപ്പെടുത്തുന്നവര്‍ അസ്വബക്കാരും. അവകാശികളുടെ വിഹിതം കഴിച്ചു ബാക്കിയില്ലെങ്കില്‍ അസ്വബക്കാര്‍ക്ക് ഒന്നും കിട്ടുകയില്ല. ഇവര്‍ മൂന്ന് ഇനങ്ങളാണ്. 1.സ്വയം അസബ ആയവര്‍ അതായത് മറ്റാരെങ്കിലും കാരണമായിട്ടല്ലാതെ അസബയായവര്‍ 2.മറ്റുള്ളവര്‍ കാരണമായി അസബയായവര്‍ 3.മറ്റുള്ളവരോടൊപ്പം അസബയായവര്‍ 1.സ്വയം അസബയായവര്‍ 13 കൂട്ടരാണ് 1.മകന്‍ 2.മകന്റെ മകന്‍. അയാളുടെ മകന്‍ അങ്ങനെ താഴോട്ട് 3.പിതാവ് 4.പിതാവിന്റെ പിതാവ്. …

Read More »

ഓഹരികളും അവകാശികളും

share

അല്ലാഹു ഖുര്‍ആനില്‍ വിവരിച്ച പ്രകാരം ഓഹരി ഇനങ്ങള്‍ ആറ് ആകുന്നു. അവ: 1. പകുതി 2. നാലിലൊന്ന് 3. എട്ടിലൊന്ന് 4. മൂന്നിലൊന്ന് 5. മൂന്നില്‍ രണ്ട് 6. ആറിലൊന്ന് 1. പകുതി ലഭിക്കേണ്ടവര്‍ (1/2) ഭാഗിക്കേണ്ട സമ്പത്തിന്റെ നേര്‍പകുതി ലഭിക്കുന്ന അവകാശികള്‍ താഴെ പറയുന്ന അഞ്ചുകൂട്ടരാണ്. (ഈ അഞ്ചു പേര്‍ ഭര്‍ത്താവും പെണ്‍മക്കളും രണ്ട് തരം സഹോദരിമാരുമാണ്.) 1.ഭര്‍ത്താവ് ( മരണപ്പെട്ട ഭാര്യക്ക് അവകാശികളായി സ്വന്തം മക്കള്‍, മക്കളുടെ …

Read More »

അനന്തരാവകാശികള്‍

MEERATH-ISLAM

അനന്തരാവകാശികളെ സംബന്ധിച്ചു അല്ലാഹു വിശദവും ഖണ്ഡിതവുമായ വിധത്തില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു: നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു. പുരുഷന്റെ വിഹിതം രണ്ടു സ്ത്രീ വീഹിതത്തിന് തുല്യമാകുന്നു. ഇനി (അവകാശികള്‍) രണ്ടിലധികം പെണ്ടമക്കളാണെങ്കില്‍, മൊത്തം ദായധനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കുള്ളതാകുന്നു. ഒരു പുത്രി മാത്രമേയുള്ളുവെങ്കില്‍ പകുതിയാണ് അവര്‍ക്കുള്ളത്. പരേതന് സന്താനമുള്ള അവസ്ഥയില്‍, അവന്റെ മാതാപിതാക്കളിലോരോരുത്തര്‍ക്കും അവന്‍ വിട്ടുപോയതിന്റെ ആറിലൊന്നു വീതം ലഭിക്കേണ്ടതാകുന്നു. അവന്നു സന്താനമില്ലാതിരിക്കുകയും മാതാപിതാക്കള്‍ മാത്രം അവകാശികളാവുകയും …

Read More »