Home / കർമശാസ്ത്രം

കർമശാസ്ത്രം

വഖ്ഫിലെ നിബന്ധനകള്‍

waqf islam 2

ഒരു സ്ഥലം വഖ്ഫാണെന്ന് നിശ്ചയിക്കണമെങ്കില്‍ അതിന് തെളിവ് ആവശ്യമാണ്. അതിന് സാക്ഷികള്‍ ഉണ്ടാവണം. വഖ്ഫാണെന്നുള്ളതിന് വ്യക്തമായ ഒരു രേഖ ഉടമസ്ഥനില്‍നിന്നുണ്ടാവാതെ യാതൊരു വസ്തുക്കളും വഖ്ഫായിത്തീരുകയില്ല. ‘ഞാന്‍ ഇത് ഇന്നതിന് വഖ്ഫ് ചെയ്തു. ഇത് ഇന്നതിന് വഖ്ഫ് ആണ്’എന്നെല്ലാം പറഞ്ഞാല്‍ മതിയാകും. അതുപോലെ തന്നെ ‘ഞാനിത് എക്കാലത്തേക്കുമായി ധര്‍മം ചെയ്തു’ എന്ന് പറഞ്ഞാലും വഖ്ഫ് സാധുവാകും. ഈ സ്ഥലം ഞാന്‍ പള്ളിയാക്കിയിരിക്കുന്നു’ എന്ന് പറഞ്ഞാല്‍ അത് പള്ളിയായിത്തീരുന്നതും വഖ്ഫ് സാധുവാകുന്നതുമാണ്. എന്നാല്‍ …

Read More »

വഖ്ഫ് സമ്പ്രദായം

waqf in islam

വഖ്ഫ് എന്ന അറബി പദത്തിന്റെ അര്‍ഥം തടഞ്ഞുവെക്കുക (ഹബ്‌സ്) എന്നാണ്. വസ്തുക്കളെ ക്രയവിക്രയങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തി, പ്രസ്തുത മുതലില്‍നിന്ന് തേയ്മാനം വരാതെ നിയമാനുസൃതമായി ഉപയോഗപ്പെടുത്തുന്നതിനാണ് സാങ്കേതികമായി വഖ്ഫ് എന്ന് പറയുന്നത്. മുഹമ്മദ് നബി(സ)യുടെ കാലത്തുതന്നെ വഖ്ഫ് സമ്പ്രദായം ഉണ്ടായിരുന്നു. ഇസ്‌ലാമില്‍ ആദ്യമായി വഖ്ഫ് ചെയ്ത വ്യക്തി ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍ ആണെന്ന് ശിബ്‌ലി നുഅ്മാനി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ജൂതനില്‍നിന്ന് അദ്ദേഹം റൂമാ കിണര്‍ മുപ്പത്തയ്യായിരം വെള്ളിനാണയങ്ങള്‍ വില കൊടുത്ത് വാങ്ങി …

Read More »

തയമ്മും എങ്ങനെ ?

thayammum

ഒരു കാര്യം ഉദ്ദേശിക്കുകയോ സങ്കല്‍പിക്കുകയോ ചെയ്യുക എന്നതാണ് ഈ വാക്കിന്റെ അര്‍ഥം. വെള്ളം ലഭിക്കാതാവുകയോ ഉപയോഗയോഗ്യമല്ലാതാവുകയോ ചെയ്താല്‍ വെള്ളത്തിനുപകരം മണ്ണുപയോഗിക്കുക എന്ന അര്‍ഥത്തിലാണ് ഖുര്‍ആനിലും കര്‍മശാസ്ത്രഗ്രന്ഥങ്ങളിലും ഈ പദം കടന്നുവരുന്നത്. ‘നിങ്ങള്‍ രോഗികളാവുകയോ യാത്രയിലാവുകയോ മലമൂത്രവിസര്‍ജ്ജനംകഴിഞ്ഞുവരികയോ സ്ത്രീസംസര്‍ഗത്തിലാവുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് വെള്ളം ലഭിച്ചില്ലെങ്കില്‍ ശുദ്ധിവരുത്താന്‍ മാലിന്യമില്ലാത്ത മണ്ണ് ഉപയോഗിക്കുക. അതില്‍ കയ്യടിച്ച് മുഖവും കൈകളും തടവുക ‘(അല്‍ മാഇദ 6). ‘ഇതരപ്രവാചകന്‍മാര്‍ക്കൊന്നും നല്‍കാത്ത മൂന്ന് അനുഗ്രഹങ്ങളാല്‍ അല്ലാഹു എന്നെ ആദരിച്ചു’ …

Read More »

കച്ചവടവസ്തുവിന്റെ നിബന്ധനകള്‍

trade islam

നിബന്ധനകള്‍ ആറെണ്ണമാകുന്നു: 1. വസ്തു ശുദ്ധമായിരിക്കുക 2. പ്രയോജനമുള്ളതായിരിക്കുക 3. വസ്തുവിന്റെ ഉടമാവകാശമുണ്ടായിരിക്കുക 4. ഏറ്റെടുക്കാനും സ്വീകരിക്കാനും പര്യാപ്തമായിരിക്കുക 5. മുതലിനെക്കുറിച്ച് അറിവുണ്ടായിരിക്കുക. 6. വില്‍പനച്ചരക്ക് കൈവശമുണ്ടായിരിക്കുക. 1. ശുദ്ധവസ്തു നബിതിരുമേനി(സ) പ്രസ്താവിച്ചതായി ജാബിര്‍(റ) ല്‍നിന്ന് നിവേദനം: ‘മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവയുടെ വില്‍പനയെ അല്ലാഹു നിരോധിച്ചിരിക്കുന്നു’. അപ്പോള്‍ ഇപ്രകാരം ചോദിക്കപ്പെട്ടു: ‘ശവങ്ങളുടെ കൊഴുപ്പെടുത്ത് തോണികള്‍ക്കും കപ്പലുകള്‍ക്കും എണ്ണയിടുകയും തുകലുകളില്‍ പൂശുകയും ആളുകള്‍ വിളക്കുകത്തിക്കുകയും ചെയ്യുന്നുണ്ടല്ലോ. അതെക്കുറിച്ച് എന്തുപറയുന്നു …

Read More »

തല്‍ഖീനി(മയ്യിത്തിന് കലിമ ചൊല്ലിക്കൊടുക്കല്‍)ന്റെ വിധികള്‍

thalkeen for dead

ശാഫിഈ മദ്ഹബിലെ ചില പണ്ഡിതന്‍മാര്‍ മയ്യിത്തിന് കലിമ ചൊല്ലിക്കൊടുക്കുന്നത് (തല്‍ഖീന്‍) സുന്നത്താണെന്ന് കരുതുന്നു. ഹക്കീമുബ്‌നു ഉമൈര്‍, സൂറത് ഇബ്‌നു ഹബീബ്, റാശിദുബ്‌നു സഅദ് എന്നിവരില്‍നിന്ന് സഈദ് ബ്‌നു മന്‍സൂര്‍ നിവേദനം ചെയ്യുന്ന ഒരു ഹദീസ് ആണ് അവര്‍ക്കുള്ള തെളിവ്. ‘മൃതദേഹം ഖബ്‌റില്‍ വെച്ച് മൂടുകയും ജനങ്ങള്‍ പിരിഞ്ഞുപോവുകയും ചെയ്താല്‍ ഖബ്‌റിന്നരികില്‍ നിന്ന് മയ്യിത്തിന്റെ തലഭാഗത്ത് നിന്ന് ഒരാള്‍ ഇങ്ങനെ വിളിക്കണം.’ ഇന്ന സ്ത്രീയുടെ മകനേ’, അവന്‍ അത് കേള്‍ക്കും. എന്നാല്‍ …

Read More »

എന്താണ് ജംഅ് – ഖസ്ര്‍ ?

JAM'U VAL QASR

ജംഅ് എന്നാല്‍ റക്അത്തുകള്‍ ചുരുക്കാതെ രണ്ട് നമസ്‌കാരങ്ങളെ ഏതെങ്കിലും ഒന്നിന്റെ സമയത്ത് ഒന്നിപ്പിക്കുക എന്നാണര്‍ഥം. പ്രത്യേക കാരണങ്ങളുണ്ടെങ്കില്‍ രണ്ട് നമസ്‌കാരങ്ങള്‍ ഒന്നിച്ചു നിര്‍വഹിക്കാവുന്ന ളുഹ്ര്‍- അസ്ര്‍, മഗ്‌രിബ്- ഇശാഅ് എന്നിവയാണ് ഒന്നിച്ചുനിര്‍വഹിക്കാവുന്ന നമസ്‌കാരങ്ങള്‍. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ നമസ്‌കാരം ഖദാ(നഷ്ടപ്പെടുക) ആക്കുന്നത് ഗുരുതരമായ തെറ്റാണ്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ യാത്രാപരിപാടിയില്‍ നമസ്‌കാരവും കൂടി ഉള്‍പ്പെടുത്തണം. യാത്രാസൗകര്യങ്ങള്‍ എത്രതന്നെയും വികസിച്ചിട്ടുണ്ടെങ്കില്‍ പോലും ആകസ്മികമായി വിഘ്‌നങ്ങള്‍ നേരിടാം. അതിനാല്‍ നേരത്തെയോ വൈകിപ്പിച്ചോ …

Read More »

മസ്തിഷ്‌കമരണം: ആധുനിക പണ്ഡിതരുടെ വീക്ഷണം

brain death

തലച്ചോറിന്റെ മരണം യഥാര്‍ഥ മരണമായി പരിഗണിക്കാമോ ? ഈ വിഷയത്തില്‍ ഡോക്ടര്‍മാരെപ്പോലെത്തന്നെ സമകാലിക കര്‍മശാസ്ത്രജ്ഞന്‍മാരും ഭിന്നാഭിപ്രായക്കാരാണ്. ചില ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ മരണത്തെ സാക്ഷാല്‍ മരണമായി കാണുന്നു. ഇക്കൂട്ടത്തില്‍ ഈജിപ്തിലെ ഡോക്ടേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ ഡോ. ഹംദി അസ്സയ്യിദുമുണ്ട്. അദ്ദേഹം പറയുന്നു: വൈദ്യശാസ്ത്രത്തിലും ചികിത്സോപകരണങ്ങളിലും കഴിഞ്ഞ കാലങ്ങളെക്കാള്‍ ഒട്ടേറെ പുരോഗതി ഇക്കാലത്തുണ്ടായിട്ടുണ്ട്; പ്രത്യേകിച്ചും കൃത്രിമ ശ്വാസോച്ഛാസം, ഇന്റന്‍സീവ് കെയര്‍, ചൈതന്യവത്കരണ മാര്‍ഗങ്ങള്‍ തുടങ്ങിയവയില്‍. ശരീരാവയവങ്ങളുടെ മരണത്തിന് മുമ്പ് തലച്ചോര്‍ മരിക്കുമെന്ന് ഈ …

Read More »

ഭിന്നലിംഗ വര്‍ഗം: ഇമാമത്ത്, വിവാഹം

how-I-savedmy-marriage-and-you-too

ജന്‍മനാല്‍ സ്‌ത്രൈണ പുരുഷനായ വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരീഅത്ത് അയാളെ ശാപമുക്തനായി ഗണിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട് . അവ താഴെപറയുന്നു: ലൈംഗികജീവിതം: ജന്‍മനാ സ്‌ത്രൈണപുരുഷനായ ഒരു വ്യക്തിയുടെ നടത്തം, പെരുമാറ്റം, സംസാരം, സ്വവര്‍ഗത്തില്‍പെട്ടവരോടുള്ള ലൈംഗികാകര്‍ഷണം തുടങ്ങി വിചിത്രസ്വഭാവങ്ങളെക്കുറിച്ച് വിശദമായും സുവ്യക്തമായും കര്‍മശാസ്ത്രവിശാരദന്‍മാര്‍ പ്രതിപാദിച്ചിട്ടുണ്ട്. ഹദീസിലെ സ്‌ത്രൈണപുരുഷനെക്കുറിച്ച പരാമര്‍ശത്തെക്കുറിച്ച് ഇബ്‌നുല്‍ ജൗസി എഴുതുന്നു: ‘ലൈംഗികമോഹമില്ലാത്തവര്‍ എന്നതിന്റെ വിവക്ഷ സ്ത്രീമോഹമില്ലാത്തവര്‍’ എന്നതാണ്. അതേസമയം പ്രസ്തുതഹദീസിലെ ജന്‍മനാ സ്‌ത്രൈണപുരുഷനായിട്ടുള്ള ആളെക്കുറിച്ച് ഇബ്‌നു ഹജറുല്‍ അസ്ഖലാനി …

Read More »

അനന്തരാവകാശത്തിനുള്ള തടസ്സങ്ങള്‍ (ഹജ്ബ്)

block

അനന്തരാവകാശ നിയമത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹജ്ബ് അഥവാ തടയല്‍. ചില അനന്തരാവകാശികളുടെ സാന്നിധ്യത്തില്‍ മറ്റുചിലര്‍ക്ക് അനന്തരാവകാശം പൂര്‍ണമായോ ഭാഗികമായോ തടയപ്പെടുന്ന അവസ്ഥയ്ക്കാണ് ഹജ്ബ് എന്ന് പറയുന്നത്. ഇത് രണ്ട് തരമുണ്ട്. I. ഭാഗികമായ തടയല്‍ (ഹജ്ബ് നുഖ്‌സ്വാന്‍) II. പൂര്‍ണമായ തടയല്‍ (ഹജ്ബ് ഹിര്‍മാന്‍) ഹജ്ബ് നുഖ്‌സ്വാന്‍ – ഭാഗികതടയല്‍ 3 വിധം: 1. ഒരു നിശ്ചിത ഓഹരിക്കാരന്‍ മറ്റു ചില ഓഹരിക്കാരുടെ സാന്നിധ്യത്തില്‍ നേരത്തെ ഉള്ളതിലും കുറഞ്ഞ …

Read More »

വസ്വിയ്യത്തിന്റെ സാധ്യതകള്‍

VASIYATH

സാമ്പത്തിക കേന്ദ്രീകരണത്തിന്റെ അപകടംകുറക്കാന്‍ ഇസ്‌ലാമിലെ ഫലപ്രദമായ മാര്‍ഗമാണ് വസിയ്യത്. സമൂഹനന്‍മ ലക്ഷ്യമാക്കി ബന്ധുക്കള്‍ക്കും പള്ളി, മദ്‌റസ, ആതുരാലയം തുടങ്ങി പൊതുസ്ഥാപനങ്ങള്‍ക്കും വസിയ്യത് ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. കടംവീട്ടല്‍ എത്രമാത്രം നിര്‍ബന്ധമാണോ അതിനോട് തുല്യപ്പെടുത്തി വസിയ്യതിന് ഇസ്‌ലാം നിയമപ്രാബല്യം നല്‍കി. ദായസ്വത്ത് വിഭജിക്കുന്നതിന് മുമ്പ് കടംവീട്ടേണ്ടതുപോലെ വസിയ്യത് വിഹിതവും മാറ്റിവെക്കണം. അതു സംബന്ധിയായ ഖുര്‍ആന്‍ വചനങ്ങളില്‍ ‘ദ്രോഹകരമല്ലാത്ത വസ്വിയ്യതോ കടമോ ഉണ്ടെങ്കില്‍ അത് കഴിച്ചുള്ളതില്‍ എന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. സ്വത്ത് വസിയ്യത് …

Read More »