Home / ഇസ്‌ലാം / വിശ്വാസം

വിശ്വാസം

സബൂര്‍ വേദഗ്രന്ഥം

DAWUD-ZABUR

സങ്കീര്‍ത്തനങ്ങള്‍ ദാവൂദ് നബിക്ക് ലഭിച്ച വേദഗ്രന്ഥം. ഖുര്‍ആനില്‍ മൂന്ന് സ്ഥലത്തെ സബൂറിനെക്കുറിച്ച് പരാമര്‍ശമുണ്ട് (അന്നിസാഅ് 163, ഇസ്‌റാഅ് 55, അല്‍അന്‍ബിയാഅ് 105). സബൂറില്‍ നിയമങ്ങളോ കല്‍പനകളോ കാണുന്നില്ല. ആകെ 150 പാട്ടുകളാണ് അതിലുള്ളത്. ഇതില്‍ എഴുപത്തിമൂന്നെണ്ണമേ ദൈവികമായുള്ളൂ. ‘ഭൂമി സച്ചരിതരായ തന്റെ ദാസന്‍മാര്‍ അനന്തരമെടുക്കുമെന്ന് നാം സബൂറില്‍ രേഖപ്പെടുത്തി’ എന്ന് ഖുര്‍ആന്‍ പറയുന്നു. ഇസ്രയേല്‍ സമൂഹത്തിലേക്ക് നിയോഗിതനായ ദാവൂദ് സുലൈമാന്‍ നബിയുടെ പിതാവ് കൂടിയാണ്. തൗറാത്ത് അഥവാ പഴയനിയമത്തിന്റെ ഒരു …

Read More »

തൗറാത്ത് വേദഗ്രന്ഥം

Gutenberg_Bible,_New_York_Public_Library,_USA._Pic_01

പ്രവാചകന്‍ മൂസാക്ക് അവതീര്‍ണമായ വേദത്തിനാണ് തൗറാത്ത് എന്ന് പറയുന്നത്. യഥാര്‍ഥത്തില്‍ മൂസാ(അ)ക്ക് നല്‍കപ്പെട്ട വേദത്തിന്റെ ഒരു ഭാഗം മാത്രമാണ് തൗറാത്ത്. ആ വാക്കിന്റെ അര്‍ഥം ‘നിയമം ‘ എന്നാണ്. ജൂതന്‍മാര്‍ അഞ്ച് പുസ്തകങ്ങളെ മൂസാ(അ)യുമായി ബന്ധപ്പെടുത്തി പറയുന്നുണ്ട്. അതില്‍ ഒന്നാമത്തേത് ‘ഉല്‍പത്തി’ പുസ്തകമാണ്. രണ്ടാമത്തേത് ഈജിപ്തില്‍നിന്നുള്ള പുറപ്പാട് ഇതിവൃത്തമാക്കിയുള്ള ‘പുറപ്പാട്.’ മൂന്നാമത്തേത് ‘നിയമം.’ നാലാമത്തേത് വിവിധജൂതഗോത്രങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ മൂസാനബി ഉത്തരവിട്ടതിനെക്കുറിക്കുന്ന ‘സംഖ്യകള്‍'(സംഖ്യാപുസ്തകം). അഞ്ചാമത്തെ പുസ്തകമാണ് ‘ആവര്‍ത്തനം’ ഇത് ജൂതന്‍മാരുടെ …

Read More »

ഇന്‍ജീല്‍ വേദഗ്രന്ഥം

injeel-or-gospel-od-esa

ഈസാനബിക്ക് അല്ലാഹു അവതരിപ്പിച്ചുകൊടുത്ത വേദം. ഖുര്‍ആനിലും ഹദീസിലും ഇന്‍ജീലിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇംഗ്ലീഷില്‍ ‘ഗോസ്പല്‍'(Gospel) എന്ന് പരിഭാഷപ്പെടുത്താമെങ്കിലും ബൈബിളിലെ പുതിയ നിയമം എന്ന ഭാഗമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ന് പറഞ്ഞുകൂടാ. പുതിയ നിയമം യേശുവിന്റെ ശിഷ്യന്‍മാരില്‍ ചിലരുടെ ഓര്‍മകളില്‍നിന്ന് എടുത്ത് ഉദ്ധരിക്കപ്പെട്ട സൂക്തങ്ങളുടെ സമാഹാരമാണ്. അതില്‍തന്നെ പ്രധാനമായും മാര്‍ക്കോസ്, യോഹന്നാന്‍, ലൂക്കാ, മത്തായി എന്നിവരുടെ സുവിശേഷങ്ങള്‍ മാത്രമേ കത്തോലിക്കാ സഭ അംഗീകരിക്കുന്നുള്ളൂ. ബാര്‍നബാസ് ക്രിസ്തു ശിഷ്യന്‍മാരുടെ സുവിശേഷങ്ങളെ സഭ തള്ളിക്കളഞ്ഞിട്ടുമുണ്ട്. ക്രിസ്തുമതത്തില്‍ …

Read More »

സ്രഷ്ടാവിനെ കണ്ടെത്തി; ഇനി ആഗ്രഹം ഹജ്ജ്

allah-is-calling-you

1995 ലാണ് ഞാന്‍ ഇസ്‌ലാം ആശ്ലേഷിച്ചത്. ഒരു മുസ്‌ലിമാണെന്ന് പറയുന്നതില്‍ വെള്ളക്കാരിയായ ഞാന്‍ തികച്ചും അഭിമാനംകൊള്ളുന്നു. എന്റെ മകനില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ മുസ്‌ലിം ആകുമായിരുന്നില്ല. മുസ്‌ലിം ആകാനുള്ള ശ്രമത്തില്‍ എനിക്ക് ജോലിയും കൂട്ടുകാരും കുടുംബവും ഒക്കെ ബലികഴിക്കേണ്ടിവന്നുവെന്ന് മാത്രം. ചര്‍ച്ചുകളില്‍ മുടങ്ങാതെ പോയിക്കൊണ്ടിരുന്ന പെന്തക്കോസ്റ്റ് വിശ്വാസിനിയായിരുന്നു ഞാന്‍. തെരുവിലെ കുട്ടികളെ ചര്‍ച്ചിലേക്കും സണ്‍ഡേ ക്ലാസിലേക്കും കൂട്ടിക്കൊണ്ടുപോവുക എന്റെ പതിവായിരുന്നു. മകന്‍ എന്നോട് ഇസ് ലാമിനെക്കുറിച്ച ്പറയുന്നതുവരെ വായനയും ബൈബിള്‍ …

Read More »

വിമോചനപോരാട്ടങ്ങളുടെ മുഹര്‍റം

muharram

മുഹര്‍റം ഹിജ്‌റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ്. ചരിത്രത്തില്‍ ശ്രദ്ധേയമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിയ ഒരു മാസമായതുകൊണ്ടും മുഹര്‍റത്തെ ആവേശത്തോടും ആഹ്ലാദത്തോടും കൂടിയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള പലായനം , അടിച്ചമര്‍ത്തലില്‍നിന്നുള്ള വിമോചനം, അക്രമികളുടെ കൈകളില്‍ നിന്നുള്ള വിമോചനം, ഭീകരഭരണകൂടങ്ങളുടെ കൈകളില്‍നിന്നുള്ള രാഷ്ട്രീയാധികാരത്തിന്റെ വീണ്ടെടുപ്പ്, രാജവാഴ്ചക്കെതിരെ നടത്തിയ ജനകീയപോരാട്ടം തുടങ്ങി അവിസ്മരണീയ സംഭവങ്ങള്‍ മുഹര്‍റത്തിന് സവിശേഷമായ ചരിത്രപ്രാധാന്യം നല്‍കിയിട്ടുണ്ട്. ചില വര്‍ഷങ്ങള്‍ക്കും മാസങ്ങള്‍ക്കും തീയതികള്‍ക്കും പ്രാധാന്യം കിട്ടുന്നത് അസാധാരണമായ ചില സംഭവങ്ങള്‍ …

Read More »

സംതൃപ്തി : സ്രഷ്ടാവിന്റെ വരദാനം

satisfaction

ശൈഖ് അഹ്മദ് ബ്‌നു അത്താഇല്ലാ ഇസ്‌കന്‍ദരി തന്റെ പ്രസിദ്ധകൃതിയായ ‘അല്‍ഹികം’ (വിവേകമൊഴികള്‍)മില്‍ പറയുന്നു: ‘നിനക്ക് ആവശ്യമുള്ളത് മാത്രം നല്‍കുന്നതും തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചേക്കാവുന്നവ നല്‍കാതിരിക്കുന്നതും ആണ് അല്ലാഹുവിങ്കല്‍ നിന്നുള്ള ഏറ്റവും വലിയ അനുഗ്രഹം. സന്തോഷിക്കാന്‍ കുറച്ചേ ഉള്ളൂ എന്നതുപോലെത്തന്നെ സങ്കടപ്പെടാനും കുറച്ചേയുള്ളൂവെന്നത് ഓര്‍ക്കുക’ നമ്മുടെ ഈ സഞ്ചലനം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ചും അതിന്റെ വിതരണരീതിശാസ്ത്രത്തെക്കുറിച്ചും മനസ്സിലാക്കാനുദ്ദേശിച്ചുള്ളതാണ്. പ്രവാചകന്‍ തിരുമേനി (സ)പറയുന്നു: ‘നമ്മെ അശ്രദ്ധനാക്കുന്ന സമൃദ്ധിക്കുപകരം ഏറ്റവും കുറഞ്ഞത് നമുക്ക് മതിയാകുമെങ്കില്‍ അതാണുത്തമം.’ ഇത് …

Read More »

സത്യവിശ്വാസി പ്രതിസന്ധികളില്‍ തളരില്ല

overcoming-barriers

മനുഷ്യസമൂഹത്തില്‍ അങ്ങേയറ്റം ക്ഷമാശീലരാണ് യഥാര്‍ഥവിശ്വാസികള്‍. പ്രതിസന്ധിഘട്ടത്തില്‍ അവര്‍ സ്ഥിരചിത്തരായിരിക്കും. ദുരന്തവേളകളില്‍ അവര്‍ സംതൃപ്തരായിരിക്കും. ഇത് താഴെപറയുന്നവയുടെ വെളിച്ചത്തില്‍ മനസ്സിലാക്കാം. ജീവിതം ഹ്രസ്വമാണ് ശാശ്വതമായ പരലോകജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഭൗതികജീവിതം ഹ്രസ്വമാണെന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ തന്നെ വിശാലമായ സ്വര്‍ഗത്തിനുപകരം നശ്വരവും ഹ്രസ്വവുമായ ഭൗതികജീവിതത്തെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല.”ഐഹിക ജീവിതവിഭവം നന്നെ നിസ്സാരമാണ്. അല്ലാഹുവെ സൂക്ഷിക്കുന്നവര്‍ക്ക് പരലോകമാണ് കൂടുതലുത്തമം. അവിടെ നിങ്ങളോട് തീരേ അനീതി ഉണ്ടാവുകയില്ല’.(അന്നിസാഅ് 77) ‘ഐഹികജീവിതം ചതിക്കുന്ന …

Read More »

വിധിവിശ്വാസം

predestination-islam

ഇസ് ലാമിക വിശ്വാസകാര്യങ്ങളില്‍ ആറാമത്തേതാണ് വിധിയിലുള്ള വിശ്വാസം, അഥവാ നന്മയും തിന്മയുമെല്ലാം അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണുണ്ടാവുന്നത് എന്ന വിശ്വാസം. സാങ്കേതികമായി ഇത് അല്‍ ഖദാഅ് വല്‍ ഖദ്ര്‍ (വിധിയും നിര്‍ണയവും) എന്നാണ് അറിയപ്പെടുന്നത്. ലോകത്തുള്ള ചെറുതും വലുമായ എന്ത് സംഗതിയും നടക്കുന്നത് അല്ലാഹുവിന്റെ അറിവും നിര്‍ണയവുമനുസരിച്ച് മാത്രമാണ.് അതിന് മുഖ്യമായും 4 ഘടകങ്ങളുണ്ട്. 1. അല്ലാഹു എല്ലാ സംഗതികളും അറിയുന്നുവെന്ന വിശ്വാസം: ഭാവിഭൂതവര്‍ത്തമാന വ്യത്യാസങ്ങളില്ലാതെ എല്ലാ സംഗതികളും അല്ലാഹു ആദ്യമേ തന്നെ …

Read More »

അല്ലാഹു

allahu

ലോക സ്രഷ്ടാവും നിയന്താവും സംരക്ഷകനുമാണ് അല്ലാഹു. ഉദാത്തവും പരമവുമായ സത്തയെ അല്ലാഹു എന്ന് വിശേഷിപ്പിക്കുന്നു. ഈ നാമത്തെ വ്യാകരണ സിദ്ധാന്തങ്ങളുടെയും ഭാഷാശാസ്ത്രങ്ങളുടെയും പരിമിതികള്‍ക്കുള്ളിലേക്ക് ഒതുക്കാവതല്ല. അല്ലാഹു എന്ന പേര് തന്നെ അനാദിയും അനന്തവുമായ പരമസത്യത്തിന്റെ പൊരുളത്രയും ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഈ പദത്തിന്റെ ഘടനപോലും അപഗ്രഥനങ്ങള്‍ക്ക് അതീതമായി വര്‍ത്തിക്കുന്നു. അര്‍ഥങ്ങള്‍ക്കും പ്രതീക കല്‍പനകള്‍ക്കും ഭാഷക്കും അതീതമായി ദൈവിക സത്തയിലേക്കുള്ള ഒരു കവാടമായി അല്ലാഹു എന്ന പദം നിലനില്‍ക്കുകയാണ്. അല്‍, ഇലാഹ് എന്നീ …

Read More »

മലക്കുകള്‍

angel

അരൂപിയായ ഒരു പ്രത്യേക സൃഷ്ടി. മനുഷ്യ ദൃഷ്ടിക്ക് അഗോചരമാണ് ഈ സൃഷ്ടി. സന്ദേശവാഹകന്‍ എന്നും ‘ആശ്രിതത്വം’ എന്നും മലക്കിന് അര്‍ത്ഥമുണ്ടെന്ന് ഖാസി ബൈദാവി പറയുന്നു. സൃഷ്ടിക്കും സ്രഷ്ടാവിനും ഇടയിലുള്ള സന്ദേശവാഹകരണ് മാലാഖമാര്‍ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. പ്രകാശത്താല്‍ സൃഷ്ടിപ്പെട്ടവരാണവര്‍. തെറ്റു ചെയ്യാനോ അനുസരണക്കേട് കാണിക്കാനോ അവര്‍ക്ക് സാധ്യമല്ല. ദൈവസങ്കീര്‍ത്തനമാണ് അവരുടെ ജോലി. വിശപ്പോ ദാഹാമോ ക്ഷീണമോ നിദ്രയോ മയക്കമോ മടുപ്പോ മാലാഖമാരെ പിടികൂടുകയില്ല. മാലാഖമാര്‍ ദേവന്‍മാരോ ദേവികളോ അല്ല. …

Read More »