Home / ഇസ്‌ലാം / അനുഷ്ഠാനങ്ങള്‍

അനുഷ്ഠാനങ്ങള്‍

ദഅ്‌വത്തിലെ സഹനപാഠങ്ങള്‍

If-Allah-intends-good-He-afflicts-trials

പ്രബോധനമാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവശ്യംവേണ്ട ഒരു ഗുണമാണ് ക്ഷമ. പ്രബോധനമാര്‍ഗത്തില്‍ നേരിടേണ്ടിവരുന്ന എതിര്‍പ്പുകളും പ്രതിരോധങ്ങളും പീഡനങ്ങളും മറികടക്കാന്‍ പ്രസ്തുത ഗുണം ഉണ്ടായേ തീരൂ. പ്രസ്തുത സ്വഭാവഗുണം എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതിനെക്കുറിച്ചാണീ കുറിപ്പ്. ക്ഷമ എങ്ങനെ വളര്‍ത്തിയെടുക്കാം പ്രബോധനമേഖലയില്‍ ക്ഷമയെക്കുറിച്ച് പ്രതിപാദിക്കുന്ന ധാരാളം ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാനാകും. ഈ സൂക്തങ്ങളെല്ലാം ക്ഷമയവലംബിക്കേണ്ട സന്ദര്‍ഭങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ‘ക്ഷമകൈക്കൊള്ളുക’യെന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ എവിടെയൊക്കെ പരാമര്‍ശിക്കുന്നുണ്ടോ അവിടെയെല്ലാം അതിന്റെ സന്ദര്‍ഭവും സാഹചര്യവും എന്തെന്ന് …

Read More »

ഹജ്ജ്

hajj_036

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്. സാമ്പത്തിക കഴിവും ആരോഗ്യവുമുള്ള എല്ലാ മുസ്‌ലിമും ജീവിതത്തില്‍ ഒരുപ്രാവശ്യമെങ്കിലും ഹജ്ജ് നിര്‍വഹിച്ചിരിക്കണം. ഹിജ്‌റഃ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യപകുതിയിലാണ് ഇത് നിര്‍വഹിക്കപ്പെടുന്നത്. പ്രവാചക പ്രമുഖനായ ഇബ്‌റാഹിം നബിയുടെ കാലം (ബി.സി 2000) മുതലേ ഹജ്ജ് കര്‍മം നിലവിലുണ്ട്. ഇബ്‌റാഹിം നബി കഅ്ബ പുനര്‍നിര്‍മിച്ച് ഹജ്ജിലേക്ക് ലോകജനതയെ ക്ഷണിച്ചതായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ‘ഇബ്‌റാഹീമിനു നാം ആ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണയിച്ചുകൊടുത്ത സന്ദര്‍ഭം: ഒന്നിനെയും എന്റെ പങ്കാളിയാക്കരുതെന്ന് …

Read More »

സകാത്ത്

Gold Coins and plant isolated on white background

വിശുദ്ധി, ക്ഷേമം എന്നീ അര്‍ത്ഥങ്ങളുള്ള അറബിപദമാണ് സകാത്ത്. അല്ലാഹുവിന്റെ അവകാശമെന്ന നിലയില്‍ മനുഷ്യന്‍ ദരിദ്രന്‍മാര്‍ക്കും മറ്റും നല്‍കുന്ന ധനത്തിനാണ് സാങ്കേതികാര്‍ത്ഥത്തില്‍ ‘സകാത്ത് ‘ എന്ന് പറയുന്നത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നമസ്‌കാരത്തോടൊപ്പം ‘സകാത്ത് ‘ എന്ന പദം പരാമര്‍ശിക്കുന്നു. ഒരു മുസ് ലിം ചെയ്യേണ്ട അനുഷ്ഠാന കര്‍മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സകാത്ത്. സത്യവിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമായാണ്, കഴിവുണ്ടെങ്കില്‍ സകാത്ത് നല്‍കുക എന്നതിനെയും ഇസ് ലാം കാണുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നമസ്‌കാരം …

Read More »

നോമ്പ്

fasting islam

നോമ്പ് എന്ന് അര്‍ഥം കല്‍പിക്കുന്ന സൗം, സിയാം എന്നിവയുടെ അടിസ്ഥാന ആശയം പരിവര്‍ജനം സംയമനം എന്നൊക്കെയാണ്. ഉദയം മുതല്‍ അസ്തമയം വരെ ദൈവപ്രതീക്കായി തീനും കുടിയും ഭോഗവും വര്‍ജിക്കുക എന്നാണ് സാങ്കേതികാര്‍ഥത്തില്‍ സിയാം. മനസാ വാചാ കര്‍മണാ എല്ലാ നന്മകളും സ്വാശീകരിച്ചും തിന്‍മകള്‍ ദൂരീകരിച്ചും ശുദ്ധവും സംസ്‌കൃതവുമായ ഒരു ജീവിതം നയിക്കാനുള്ള പ്രാപ്തിയാര്‍ജിക്കാന്‍ നോമ്പ് മനുഷ്യനെ സജ്ജനാക്കുന്നു. അതുവഴി നരകമുക്തിയും സ്വര്‍ഗപ്രാപ്തിയും അവന് കരഗതമാവുന്നു. റമദാനിലെ നോമ്പ് ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ …

Read More »

നമസ്‌കാരം

Prostration-in-Prayer

അറബി ഭാഷയില്‍ നമസ്‌കാരത്തിനു ‘സലാത് എന്നാണ് പറയുക. അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ കൊണ്ടു തുടങ്ങി അസ്സലാമുഅലൈക്കും എന്ന ‘തസ് ലീം’ കൊണ്ടവസാനിക്കുന്ന നിശ്ചിത വാക്കുകളും പ്രവര്‍ത്തികളും ഉള്‍ക്കൊള്ളുന്ന മുസ്‌ലിംകളുടെ സവിശേഷമായ ആരാധനാരീതിയാണ് നമസ്‌കാരം. ഇസ്‌ലാമിന്റെ നെടുംതൂണാണ് നമസ്‌കാരം എന്ന നബിവചനം ഇസ്‌ലാമില്‍ നമസ്‌കാരത്തിനുള്ള പ്രധാന്യത്തെ സൂചിപ്പിക്കുന്നു. അല്ലാഹു നിര്‍ബന്ധമാക്കിയ ആരാധനാക്രമങ്ങളില്‍ പ്രഥമസ്ഥാനം നമസ്‌കാരത്തിനാണ്. വിശ്വാസിയുടെ മനസ്സും ശരീരവും സദാ ദൈവോന്മുഖമായിരിക്കേണ്ടതിനുള്ള ഉപാധിയാകുന്നു നമസ്‌കാരം. ദൈവത്തിനു മുന്നില്‍ ചെന്നുനിന്ന് ചില …

Read More »

ശഹാദത്ത് (സത്യസാക്ഷ്യം)

Shahadatayn-660x330

ഇസ് ലാമിക വിശ്വാസസംഹിതകളുടെ അടിയാധാരമാണ് ‘അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന കലിമത്തു ശഹാദ അഥവാ സാക്ഷ്യവാക്യം. അല്ലാഹു അല്ലാതെ ഇലാഹ് ഇല്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നതാണതിന് അതിനര്‍ഥം. അല്ലാഹുവെ മാത്രം ഇലാഹായി സാക്ഷ്യപ്പെടുത്തുക വഴി അല്ലാഹുവല്ലാത്ത സകല ശക്തികേന്ദ്രങ്ങളെയും തള്ളിപ്പറയുകയാണ് ചെയ്യുന്നത്. ഏകനായ സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും യാതൊരു ആരാധനയും അര്‍പ്പിക്കുകയില്ലെന്നും മുഹമ്മദ് നബിയുടെ(സ ജീവിതത്തെ മാതൃകയാക്കി …

Read More »

അന്തിമസമാധാനത്തിന് ഇസ് ലാമിന്റെ വിഭാവനകള്‍

അന്തിമസമാധാനം ലക്ഷ്യമിടുന്ന ഇസ്‌ലാം അതിന്റെ വാക്കിലും പ്രവൃത്തിയിലും ശാന്തിയുടെ വഴികള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. കേവലമായ ലക്ഷ്യപ്രഖ്യാപനമോ അവ്യക്തമായ പൊങ്ങച്ചം പറച്ചിലോ അല്ല ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം സമാധാനം. നന്മകളെ ജീവിപ്പിക്കുകയും അതുവഴി സാമൂഹികമാറ്റം കൊണ്ടുവരികയും ചെയ്യുകയാണ് ഇസ്‌ലാമിന്റെ രീതി. ചിന്തകള്‍ വഴി തിരിയുന്നതും സമാധാനത്തിന്റെ പേരില്‍ അവകാശലംഘനങ്ങളും കരിനിയമങ്ങളും കളംനിറഞ്ഞാടുന്നതും നിരപരാധികള്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നതും സന്മനസ്സുള്ളവര്‍ പോലും കാണാതെ പോവുന്ന വര്‍ത്തമാനകാലം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

Read More »

മതം ഒരിക്കലും മനുഷ്യനെ മയക്കുന്ന കറുപ്പല്ല കൂട്ടരേ…

ലോകമതസമ്മേളനം ഏറ്റവും പഴക്കമേറിയതും എല്ലാമത-വിശ്വാസധാരകളെ ഉള്‍ക്കൊള്ളുന്നതുമായ കൂട്ടായ്മയെന്ന് പറയാം. ഒരുപക്ഷേ, നമ്മിലധികപേരും അങ്ങനെയൊരു സംഗതിയെപ്പറ്റി അറിയാത്തവരാണ്. കാരണം ആ പാര്‍ലമെന്റില്‍ വാഗ്വാദങ്ങളില്ല, ഏറ്റുമുട്ടലുകളില്ല, ഇറങ്ങിപ്പോക്കില്ല, സഭാതടസ്സപ്പെടുത്തലുകളില്ല, പ്രതിപക്ഷമില്ല, വിവാദങ്ങളില്ല എന്നതുതന്നെ. ഒരുപക്ഷേ, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന  തത്ത്വമാണ് അത് മുറുകെപ്പിടിക്കുന്നത് എന്നതുകൊണ്ടാവാം അങ്ങനെ. ആ ആശയം പഴകിപ്പുളിച്ചതൊന്നുമല്ല, പ്രത്യേകിച്ചും ഇന്നത്തെ ആഗോളസാഹചര്യം കണക്കിലെടുക്കുമ്പോള്‍. ഈ പാര്‍ലമെന്റ് പുതിയൊരു ആള്‍ക്കൂട്ടമാണ്. അവിടെപക്ഷേ, 1969 ലെ റോക് മ്യൂസിക് ഫെസ്റ്റിവല്‍ തുടങ്ങി …

Read More »

ദുഃഖമുണ്ടോ; പരിഹാരമുണ്ട് ഇസ്‌ലാമില്‍

വികസിതരാജ്യങ്ങളില്‍ ഏതാണ്ടെല്ലാ മനുഷ്യരും പലവിധപ്രശ്‌നങ്ങളാലും മനക്ലേശമനുഭവിക്കുന്നവരും ദുഃഖിക്കുന്നവരുമാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ലോകത്ത് ബഹുഭൂരിപക്ഷവും കടുത്ത ദാരിദ്ര്യവും വരള്‍ച്ചയും യുദ്ധവും  നിരാശയും  ഉയര്‍ത്തുന്ന ഭീഷണികളുടെ നിഴലിലാണ് ജീവിക്കുന്നത്. അത്തരക്കാരെ അപേക്ഷിച്ച് ആധുനികജീവിതസൗകര്യങ്ങളില്‍ അഭിരമിക്കുന്നവര്‍ ഭയത്തെയും ജീവിതസമ്മര്‍ദ്ദങ്ങളെയും ഉത്കണ്ഠയെയും അതിജീവിക്കാനുള്ള ഉപായങ്ങള്‍ അറിയേണ്ടവരാണ്. പക്ഷേ, സമ്പന്നതയുടെ മടിത്തട്ടിലായിരുന്നിട്ടും  അവര്‍ക്ക് ഏകാന്തതയും നിരാശയും അനുഭവപ്പെടുന്നതെന്തുകൊണ്ടാണ്?

Read More »

കാലത്തിന്റെ ഇബ്‌റാഹീമാണോ നിങ്ങള്‍ ?

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് ബലിപെരുന്നാള്‍. ഈ ലോകത്ത് മനുഷ്യരാശിയുടെ നിലനില്‍പ് ഈ മൂന്നുഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുത വര്‍ത്തമാന സംഭവവികാസങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുന്ന ഏവര്‍ക്കും ബോധ്യമാകും. അവിടെയാണ്  സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഇബ്‌റാഹീം പ്രവാചകന്റെ  കര്‍മസാക്ഷ്യത്തിന്റെ ചരിത്രം  അനുസ്മരിക്കുന്നതും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതും പ്രസക്തമാകുന്നത്.

Read More »