Home / ചോദ്യോത്തരം / ഫത് വ / ഇസ്‌ലാം-ഫത്‌വ

ഇസ്‌ലാം-ഫത്‌വ

ഈ ലോകം പിശാചിന്റേതോ ?

World

ചോ: ഈ ലോകം പൈശാചികമാണെന്ന ഇസ്‌ലാമിന്റെ വീക്ഷണത്തെക്കുറിച്ച് കേള്‍ക്കാനിടയായി. മരണാനന്തരം നന്‍മകളുടെതായിരിക്കുമെന്നും. വാസ്തവമെന്താണ് ? ഉത്തരം: ഈ ലോകം പിശാചിന്റെതാണെന്ന് ഇസ്‌ലാം ഒരിക്കലും പഠിപ്പിക്കുന്നില്ല. ഈ ലോകത്ത് എല്ലാത്തിനും ഒരു ലക്ഷ്യമുണ്ട്. എന്നല്ല, അടിസ്ഥാനപരമായി ഇവിടെ എല്ലാംതന്നെ നന്‍മകളുള്ളതാണ്. അതോടൊപ്പം തിന്‍മകളുമുണ്ടെന്നത് ശരിയാണ്. പക്ഷേ, തിന്‍മകള്‍ ഇല്ലെങ്കില്‍ നന്‍മകള്‍ക്കും നിലനില്‍പ്പില്ലെന്ന കാര്യം നമ്മള്‍ മനസ്സിലാക്കണം. മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ ലോകം ഒരു പരീക്ഷണവേദിയാണ്. നന്‍മയുടെ സംസ്ഥാപനത്തിനായി പണിയെടുക്കുകയെന്നതാണ് മനുഷ്യരാശിയുടെ ധര്‍മം. …

Read More »

എല്ലാം അല്ലാഹുവിന്റെ തീരുമാനമാണെങ്കില്‍ ഇച്ഛാസ്വാതന്ത്ര്യം എവിടെ ?

qadrulla

ചോ: അല്ലാഹു അവനുദ്ദേശിക്കുന്നവരെ സന്മാര്‍ഗത്തിലാക്കുന്നു എന്ന ആയത്തിന്റെ ഉദ്ദേശ്യമെന്താണ് ?  അല്ലാഹു അവനുദ്ദേശിക്കുന്നവരെയാണ് മുസ്‌ലിമാക്കുന്നതെന്ന് ആളുകള്‍ പറയുന്നതായി കേട്ടിട്ടുണ്ട്. വിശ്വാസികളല്ലാത്ത  ആളുകള്‍  അങ്ങനെയായിത്തീര്‍ന്നത് അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണോ ? അങ്ങനെയെങ്കില്‍ പറയപ്പെടുന്ന ഇച്ഛാസ്വാതന്ത്ര്യം എവിടെ ? അല്ലാഹുവിന്റെ  ഖദ്‌റുമായി ഇതിനെ ബന്ധപ്പെടുത്തി ചില കുറിപ്പുകള്‍ ഞാന്‍ കാണാനിടയായി. എന്നാല്‍ ഇച്ഛാസ്വാതന്ത്ര്യമുണ്ടെങ്കില്‍ ചില കര്‍മ്മങ്ങള്‍ ചെയ്യാന്‍ മനുഷ്യന്‍ വിധിക്കപ്പെടുന്നതെന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വിശദമായ മറുപടി പ്രതീക്ഷിക്കുന്നു ? ———————- ഉത്തരം: ഇച്ഛാസ്വാതന്ത്ര്യം  എന്ന് …

Read More »

മദ്ഹബ് പിന്തുടരല്‍: ശരിയായ രീതിയെന്ത് ?

4-imams-864x400_c

ചോ: ഖുര്‍ആനിലും ഹദീസുകളിലും കാര്യമായ പിടിപാടില്ലാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു മദ്ഹബ് മാത്രം പിന്തുടര്‍ന്നാല്‍ മാത്രംമതിയോ ? അതോ തനിക്ക് ശരിയെന്ന് തോന്നുന്ന മദ്ഹബീ അഭിപ്രായങ്ങള്‍ സ്വീകരിച്ചാല്‍ കുഴപ്പമുണ്ടോ? ——————- ഉത്തരം: താങ്കളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുക സാധ്യമല്ല.  എങ്കിലും മദ്ഹബ് പിന്തുടരുന്ന രീതിയെ സംബന്ധിച്ച് ചില കാഴ്ചപ്പാടുകള്‍ ഇവിടെ അവതരിപ്പിക്കാം. 1. ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ പഠിപ്പിക്കുന്നതനുസരിച്ച് ഒരു വിശ്വാസി നിയമദാതാവായ അല്ലാഹുവിനെയല്ലാതെ മറ്റാരെയും പിന്തുടരാന്‍ ബാധ്യസ്ഥനല്ല. …

Read More »

ആദമിന്റെ മക്കള്‍ക്ക് കുട്ടികളുണ്ടായതെങ്ങനെ?

adam-hawa

ചോ: ആദമും ഹവ്വയും ആദ്യമനുഷ്യരാണല്ലോ. അവര്‍ക്കുണ്ടാകുന്ന സന്തതികള്‍ സഹോദരി സഹോദരന്‍മാരും. അങ്ങനെയെങ്കില്‍ പിന്നീട് മനുഷ്യര്‍ ഉണ്ടായതെങ്ങനെ ? ————— ഉത്തരം: താങ്കളുടെ ജിജ്ഞാസയെ അഭിനന്ദിക്കുന്നു. ആദമിന്റെ മക്കള്‍ പരസ്പരം സഹോദരിസഹോദരന്മാരായതുകൊണ്ട് അവര്‍ക്ക് വിവാഹിതരാകാന്‍ കഴിയില്ലെന്ന ധാരണയാണ് താങ്കളുടെ ചോദ്യത്തിനാധാരമെന്ന് കരുതുന്നു. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ പൂര്‍വകാല ശരീഅത്(മുഹമ്മദ് നബി(സ)യുടെ കാലത്തിനുമുമ്പുള്ളത്) സഹോദരി-സഹോദരന്‍മാര്‍ തമ്മിലുള്ള വിവാഹം നിഷിദ്ധമായിരുന്നില്ല. അല്ലാഹു ഓരോ കാലഘട്ടത്തിലുമുള്ള ജനതയ്ക്ക് വെവ്വേറെ ശരീഅത്  അനുശാസിച്ചത് ഭൂമിയിലെ മനുഷ്യവര്‍ഗത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുന്നതിനായിരുന്നു. …

Read More »

എഴ് ആകാശങ്ങളെക്കുറിച്ച ഇസ് ലാമിന്റെ വീക്ഷണം

seven-skies-islam

ചോദ്യം: ഏഴ് ആകാശങ്ങളെക്കുറിച്ച് ഇസ് ലാമിന്റെ വീക്ഷണമെന്താണ് ? ———————– ഉത്തരം: ആകാശഭൂമികളുടെ എല്ലാം സീമയില്ലാത്ത ഉടമസ്ഥാധികാരം തീര്‍ച്ചയായും അല്ലാഹുവിനാണ്. അവനാണ് അവയുടെ സൃഷ്ടികര്‍ത്താവും. നൂറ്റാണ്ടുകളായി, മനുഷ്യന്‍ പ്രപഞ്ചത്തിന്റെ സൃഷ്ടിരഹസ്യങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയിട്ട്. പല രഹസ്യങ്ങളിലേക്കും വിരല്‍ചൂണ്ടാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും അവ മാറ്റങ്ങള്‍ക്ക് വിധേയമാവാനും സാധ്യതയുണ്ട്. ഇവ്വിഷയകമായി ISNAയുടെ മുന്‍ പ്രസിഡന്റും പണ്ഡിതനുമായ ഡോ. മുസ്സമ്മില്‍ സിദ്ദീഖ് അഭിപ്രായപ്പെട്ടത് ചുവടെ ചേര്‍ക്കുന്നു: എഴ് ആകാശങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളിലായി പരാമര്‍ശിച്ചിട്ടുണ്ട്. …

Read More »

സത്യമതമെങ്കില്‍ ആളുകള്‍ കുറഞ്ഞുപോയതെന്ത് ?

Sheikh_Zayed_Mosque_Abu_Dhabi

ചോ: ഇസ്‌ലാം സത്യത്തിന്റെ മതമാണെങ്കില്‍ എന്തുകൊണ്ടാണ് അതിന് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാത്തത് ? മുസ്‌ലിംകള്‍ ന്യൂനപക്ഷമായിപ്പോയതെന്ത് ? ————————– ഉത്തരം: ലോകത്ത് ഇപ്പോള്‍ ഏതാണ്ട് 1-1.8 ബില്യണോളം മുസ്‌ലിംകളുണ്ടെന്നാണ് കണക്ക്. ക്രൈസ്തവവിശ്വാസികളുടെ എണ്ണം 2.1 ബില്യണ്‍ ആണ്. അതിനര്‍ഥം ലോകത്ത് ഇസ്‌ലാമാണ് രണ്ടാമത്തെ പ്രബലമതം എന്നാണ്.  മോശമായി ചിത്രീകരിക്കപ്പെടുമ്പോഴും മാധ്യമറിപോര്‍ട്ടുകള്‍ പ്രകാരം അതിദ്രുതം പ്രചരിച്ചുകൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം. മതങ്ങളെക്കുറിച്ചും അതിന്റെ അനുയായികളെക്കുറിച്ചും ഗൗരവത്തില്‍ പഠനം നടത്തുന്ന ആര്‍ക്കും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ …

Read More »

മസ്ജിദുല്‍അഖ്‌സയും ഖുബ്ബതുസ്സഖ്‌റയും ഒന്നാണോ ?

MASJIDUL-AQSA

ചോദ്യം: ഇസ്‌ലാമില്‍ മസ്ജിദുല്‍ അഖ്‌സയുടെ പ്രാധാന്യം വളരെ വലുതാണെന്ന് അറിയാം. എന്നാല്‍ മസ്ജിദുല്‍ അഖ്‌സാ എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ഫോട്ടോയില്‍ പലപ്പോഴും കാണുന്നത് മസ്ജിദുല്‍ ഖുബ്ബയാണ്. എന്നു മാത്രമല്ല അനേകം മുസ് ലിംകള്‍ ധരിച്ചുവച്ചിരിക്കുന്നത് മസ്ജിദുല്‍ ഖുബ്ബയാണ് മസ്ജിദുല്‍ അഖ്‌സാ എന്നാണ്. മസ്ജിദുല്‍ ഖുബ്ബക്ക് ഇസ് ലാമില്‍ എന്തെങ്കിലും സ്ഥാനമുണ്ടോ ? മസ്ജിദുല്‍ ഖുബ്ബക്ക് ഇസ്‌ലാമില്‍ സാധാരണ ഒരു പള്ളിയുടെ മാത്രം പ്രത്യേകതയുള്ളൂവെങ്കില്‍ ആ വ്യത്യാസം തീര്‍ച്ചയായും മുസ് ലിം …

Read More »

ഭഗവദ്ഗീതയും ഖുര്‍ആനും

Bhagavad-gita-quran (1)

ചോദ്യം:  തഖ്‌വയെപ്പറ്റി ഞാന്‍ ഒരു പുസ്തകമെഴുതിക്കൊണ്ടിരിക്കുകയാണ്. അതിനായി ഖുര്‍ആനും, ബൈബിളും ഭഗവദ്ഗീതയും  താരതമ്യംചെയ്ത് ഖുര്‍ആനില്‍ മാത്രമാണ് ശാസ്ത്രരഹസ്യങ്ങളും പ്രവചനങ്ങളും മാറ്റങ്ങളൊന്നുമില്ലാതെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ അത് ദൈവികമാണെന്നും തെളിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടു. ഖുര്‍ആന്‍ പങ്കുവെക്കുന്നതുപോലെ  ശാസ്ത്രത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചും ചില സങ്കല്‍പങ്ങള്‍ ഗീതയും പങ്കുവെക്കുന്നുണ്ട്. അല്ലാഹു ഖുര്‍ആനിലൂടെ വെളിപ്പെടുത്തിയ സംഗതികള്‍ എങ്ങനെ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതെന്ന് പറയപ്പെടുന്ന ഗീതയില്‍ പ്രത്യക്ഷപ്പെട്ടു ?   ക്രിസ്തുവും  ശ്രീകൃഷ്ണനും തമ്മില്‍ പലകാര്യങ്ങളിലും സാമ്യത …

Read More »

മതംമാറ്റാനാണോ ഇസ് ലാം യുദ്ധം ചെയ്തത് ?

WAR

പ്രവാചകന്‍ മുഹമ്മദ് നയിച്ച യുദ്ധങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു ? ജനങ്ങളെ നിര്‍ബന്ധപൂര്‍വം മതം മാറ്റാനായിരുന്നുവോ ആ യുദ്ധങ്ങള്‍ ? അതോ ജനങ്ങളെ കൊന്നൊടുക്കാനോ ?  ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അങ്ങനെയൊക്കെ എഴുതിയിരിക്കുന്നത് കണ്ടു. ക്രിസ്ത്യാനിസത്തിന്റെ ചരിത്രം രക്തരഹിതവും സമാധാനപൂര്‍ണവുമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ആ എഴുത്തുകളില്‍. അങ്ങനെയാണ് ഞാന്‍ ആ വെബ്‌സൈറ്റ് കണ്ടെത്തുന്നതും പരിശോധിക്കുന്നതും. മറ്റൊരു ചോദ്യം കുരിശുയുദ്ധവുമായി ബന്ധപ്പെട്ടതാണ്. കുരിശു യുദ്ധം നടക്കേണ്ടത് ഒരാവശ്യമായിരുന്നുവെന്നും അത്തരം ഒരു യുദ്ധം നടന്നില്ലായിരുന്നുവെങ്കില്‍ ലോകം …

Read More »

‘വിട്ടുവീഴ്ച’യുടെ മതം എന്തിന് വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുുന്നു ?

1

ചോ: വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നുണ്ടോ ? ഇസ്‌ലാം മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മതമല്ലേ ? എന്തുകൊണ്ട് വ്യഭിചാരിക്ക് മാപ്പു കൊടുത്തു കൂടാ ? അല്ലാഹു അങ്ങേയറ്റം കാരുണ്യവാനാണെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം എന്തുകൊണ്ട് വ്യഭിചരിക്കുന്നവരെ ഇത്തരത്തില്‍ കഠിനമായി ശിക്ഷിക്കുന്നു ? …………………………………………………. ഉത്തരം: ഇസ്‌ലാമില്‍ ഏറ്റവും വലിയ പാപങ്ങളില്‍ ഒന്നാണ് വ്യഭിചാരം. അതിനാല്‍ അത്തരം വലിയ പാപം ആരു ചെയ്താലും അതില്‍ പശ്ചാത്തപിച്ചുമടങ്ങേണ്ടതുണ്ട്. ‘അവര്‍ വ്യഭിചരിക്കയില്ല. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവനാരായാലും പാപഫലം അനുഭവിക്കുകതന്നെ …

Read More »