Home / ചോദ്യോത്തരം / ഫത് വ / കര്‍മ്മശാസ്ത്രം-ഫത്‌വ

കര്‍മ്മശാസ്ത്രം-ഫത്‌വ

അശുദ്ധാവസ്ഥയില്‍ ഖുര്‍ആന്‍ പാരായണം

lady-quran-reading

ചോ: രാത്രിയില്‍ ശാരീരികബന്ധം പുലര്‍ത്തി പുലര്‍ച്ചെ ജനാബത്തിന്റെ കുളി നിര്‍വഹിക്കുന്നതിന് മുമ്പ് ആര്‍ത്തവമാരംഭിച്ച സ്ത്രീക്ക് ഖുര്‍ആന്‍ തുറന്നുനോക്കി ഓതാമോ ? സംശയത്തിന് കാരണം ഇതാണ്: അവള്‍ ഒരു വലിയ അശുദ്ധിയില്‍നിന്ന് കുളിക്കുംമുമ്പേ മറ്റൊരു വലിയ അശുദ്ധിയിലേക്ക് എത്തിപ്പെട്ടതാണല്ലോ. ഈ ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത് ? ഉത്തരം: വലിയ അശുദ്ധി(ജനാബത്ത്/ ആര്‍ത്തവം)യുള്ള സ്ത്രീക്ക് ഖുര്‍ആന്‍ കയ്യിലെടുക്കാനും ഓതാനും അനുവാദമുണ്ടോ എന്നാണ് താങ്കള്‍ ചോദിക്കുന്നത്. ഈ വിഷയത്തില്‍ ഇസ്‌ലാമികകര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. വലിയ …

Read More »

ഏതെങ്കിലും ഫിഖ്ഹി മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണോ ?

four-madhab

ചോദ്യം: ഹനഫീ മദ്ഹബ് പിന്തുടരുന്ന ഒരു വ്യക്തിയായ എനിക്ക് മറ്റൊരു മദ്ഹബ് സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്. ഇതുപേക്ഷിച്ച് എനിക്ക് മറ്റൊന്നു സ്വീകരിക്കാമോ ? ഒരു വിശദീകരണം നല്‍കാമോ ? ഉത്തരം: എല്ലാ മുസ് ലിംകളുടെ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പാരമ്പര്യമാണ് പിന്തുടരേണ്ടത്. തന്റെ എല്ലാ അഭിപ്രായങ്ങളും പിന്തുടരണമെന്ന് ഒരു മുസ് ലിം പണ്ഡിതനും പറഞ്ഞിട്ടില്ല. സത്യമാര്‍ഗം പറഞ്ഞുകൊടുക്കുന്നതില്‍ അവരുടെ പരിശ്രമങ്ങള്‍ വളരെ ബൃഹത്തും ആത്മാര്‍ഥവുമാണെങ്കിലും, തങ്ങള്‍ കേവലം മനുഷ്യര്‍ മാത്രമാണ്, അഭിപ്രായങ്ങളില്‍ …

Read More »

പാട്ടഭൂമിയിലെ കൃഷിയുടെ സകാത്ത് ?

rise-farming-zakath

ചോ: പാട്ടത്തിനെടുത്ത ഭൂമിയില്‍ നെല്‍കൃഷിചെയ്യുന്നവനാണ് ഞാന്‍. ഇക്കഴിഞ്ഞ കൃഷിയില്‍ 2400 കി.ഗ്രാം അരി എനിക്ക് കിട്ടി. ഇതിനായി എനിക്ക് നടീല്‍, വളമിടല്‍, കൊയ്ത്, മെതിക്കല്‍, അരിയാക്കല്‍ എന്നിവയ്ക്കായി പതിനായിരം രൂപയോളം ചെലവുവന്നു. കരാറനുസരിച്ച് നിലയുടമയ്ക്ക് 1600 കി.ഗ്രാം അരി കൊടുക്കണം. എന്റെ പ്രശ്‌നം ഇതാണ്: കൃഷി ചെയ്തതിന്റെ സകാത്ത് നിലയുടമയല്ല, ഞാനാണ് കൊടുക്കേണ്ടതെന്ന് സ്ഥലത്തെ പള്ളിയിലെ ഉസ്താദ് പറയുന്നു. ഞാന്‍ ഒരു ദരിദ്രഗ്രാമീണനാണ്. അരിക്ക് മാര്‍ക്കറ്റില്‍ 25 രൂപയേ കിട്ടുകയുള്ളൂ. …

Read More »

പഠനസഹായത്തിന് സകാത്ത് ?

zakat-for-education

ചോ: ഞങ്ങളുടെ വീടിനടുത്ത് ഒരു ദരിദ്രകുടുംബത്തിലെ അംഗമായ പെണ്‍കുട്ടി സ്വകാര്യമാനേജ്‌മെന്റില്‍ മെഡിസിന് ചേര്‍ന്നിട്ടുണ്ട്. അവര്‍ക്ക് പഠനസഹായത്തിനായി സക്കാത്തിന്റെ വിഹിതം നല്‍കാമോ ? ഉത്തരം: ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സക്കാത്ത്. സമ്പന്നരില്‍നിന്ന് നിര്‍ബന്ധപൂര്‍വം വാങ്ങി ദരിദ്രര്‍ക്ക് നല്‍കുന്ന അവകാശമാണതെന്ന് പ്രവാചകന്‍തിരുമേനി അതിനെ വിവരിച്ചിരിക്കുന്നു. അത് വ്യത്യസ്തവിഭാഗങ്ങള്‍ക്ക് വിഭജിച്ചിട്ടുണ്ടെങ്കിലും മുഖ്യമായും ദരിദ്രര്‍ക്കും അഗതികള്‍ക്കുമാണ് നീക്കിവെച്ചിട്ടുള്ളത്. ഖുര്‍ആനില്‍ സക്കാത്തിന്റെ അവകാശികളെ വിവരിക്കുന്നത് കാണുക:’സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും 21 അടിമ മോചനത്തിനും കടംകൊണ്ട് …

Read More »

മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ?

SALAF

ചോദ്യം: മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധി എന്താണ് ? ———————————————– ഉത്തരം: രോഗികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നത് തിരുനബി(സ)യുടെയും അദ്ദേഹത്തിന്റെ സഹാബാക്കളുടെയും മാതൃകയാണെന്ന് പ്രമാണങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നു. മുമ്പേ ഇഹലോകം വിടപറഞ്ഞ മുഅ്മിനുകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഖുര്‍ആനും നമ്മോട് ആവശ്യപ്പെടുന്നു. പ്രാര്‍ഥിക്കുക എന്നതിനപ്പുറം, അവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുക, അവരുടെ ബന്ധുക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുക എന്നതൊന്നും പ്രവാചകന്റെയും അദ്ദേഹത്തിന്റെ സഹാബത്തിന്റെ ജീവിതത്തില്‍ കാണാന്‍ …

Read More »

എന്തുകൊണ്ട് പന്നിമാസം നിഷിദ്ധമായി ?

test_image_3

ചോദ്യം: ഖുര്‍ആന്‍ എന്തുകൊണ്ടാണ് ചില വസ്തുക്കള്‍ ഹറാമാക്കിയത്? വൈദ്യ ശാസ്ത്രവീക്ഷണ പ്രകാരമോ മറ്റു കാരണങ്ങളാലോ? അവയുടെ ദോഷമെന്താണ്? പന്നിയുടെ പേരെടുത്ത് പറഞ്ഞ് അതിനെ ശക്തിയായി നിഷിദ്ധമാക്കിയതിന്റെ രഹസ്യമെന്താണ് ? പന്നി ഏറ്റവും ഉപദ്രവകാരിയായ ജീവിയായതു കൊണ്ടാണോ ?  രക്തവും, ചീന്തിപ്പറിച്ചു തിന്നുന്ന വന്യജീവികളും നിഷിദ്ധമാക്കപ്പെട്ടതെന്തുകൊണ്ടാണ് ? ———————————— ഉത്തരം: ഖുര്‍ആന്‍ ഏതെങ്കിലും വസ്തു തിന്നുന്നത് നിരോധിക്കുമ്പോള്‍ നിരോധത്തിന്റെ പിന്നിലുള്ള പരിഗണന വൈദ്യശാസ്ത്രപരമായ ദോഷങ്ങളാകാവുന്നതാണ്. എന്നാല്‍ അടിസ്ഥാനപരമായ കാരണം വൈദ്യശാസ്ത്രപരമല്ല, ധാര്‍മികവും …

Read More »

മുടി ഡൈ ചെയ്യലും ചെറുതാക്കലും ?

hair.dye.ts

ചോദ്യം: എന്റെ ഭാര്യ മുടി ഡൈചെയ്യാനും വെട്ടിച്ചെറുതാക്കാനും ഉദ്ദേശിക്കുന്നു. ഇക്കാര്യത്തിലെ ഇസ് ലാമിന്റെ മതവിധി ? —————————- ഉത്തരം: സൗന്ദര്യത്തിന് മുടി കളര്‍ ചെയ്യുന്നതും ഡൈചെയ്യുന്നതും അനുവദനീയമാണ്; വിവാഹിതകളായ സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ കളര്‍ ചെയ്യുമ്പോള്‍  തനി കറുത്ത കളര്‍ ഉപയോഗിക്കരുതെന്നാണ് അധിക പണ്ഡിതരും പറയുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഡൈ ചെയ്യാന്‍ മൈലാഞ്ചിയോ മറ്റോ ഉപയോഗിക്കാമെന്ന് നബി (സ) നിര്‍ദേശിച്ചിരിക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ മുമ്പില്‍ അലങ്കാരമുള്ളവരാവാന്‍ വേണ്ടി …

Read More »

മൂത്രം കൈയില്‍ പറ്റിയാല്‍ കുളിക്കണോ ?

gentlemen2_3217350b

ചോദ്യം: മൂത്രമൊഴിക്കുമ്പോള്‍ അറിയാതെ മൂത്രം കൈയില്‍ പറ്റിയാല്‍ കൈ മുഴുവന്‍ കഴുകണോ ? അതോ കുളിക്കണോ ? ഉത്തരം: മലമൂത്ര വിസര്‍ജന സമയത്ത് അശുദ്ധമായ വല്ലതും ശരീരത്ത് പറ്റിയാല്‍ ആ ഭാഗം ഭാത്രം കഴുകി വൃത്തിയാക്കിയാല്‍ മതിയാവുന്നതാണ്. അപ്പോള്‍ കുളിയുടെ ആവശ്യമില്ല. സംസര്‍ഗം, ഉറക്കിലോ ഉണര്‍വിലോ ശുക്ലം സ്രവിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് കുളി നിര്‍ബന്ധമാവുക. സത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ ആര്‍ത്തവം പൂര്‍ത്തിയാവുമ്പോഴും കുളി നിര്‍ബന്ധമാവുന്നു  

Read More »

അവിശ്വാസി മരിച്ചാല്‍ ഇന്നാ ലില്ലാഹി പറയാമോ ?

INNA-LILLAHI

ചോ:  വിശ്വാസിയല്ലാത്ത ഒരു സഹോദരന്‍ മരിച്ചവാര്‍ത്തകേട്ടാല്‍  ‘ഇന്നാ  ലില്ലാഹി വ ഇന്നാ ഇലൈഹി….’എന്ന് ചൊല്ലാന്‍ പാടുണ്ടോ ?  ആത്മഹത്യ ചെയ്ത സുഹൃത്തിനുവേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ പ്രശ്‌നമുണ്ടോ ? ——————- ഉത്തരം:  ആരുടെ മരണവാര്‍ത്തയോ അപകടവാര്‍ത്തയോ കേട്ടാലും  ‘ഇന്നാലില്ലാഹി വഇന്നാ ഇലൈഹി…’  പറയാം. അതിന്റെ ആശയം ഞങ്ങള്‍ അല്ലാഹുവിനുള്ളതാണ്.. ഞങ്ങളുടെ മടക്കം അവനിലേക്കാണ്  എന്നൊക്കെയാണ്. എല്ലാ മനുഷ്യരും അവര്‍ വിശ്വാസിയോ അവിശ്വാസിയോ ആയിക്കൊള്ളട്ടെ അല്ലാഹുവിന്റെ സൃഷ്ടികളാണ്.  അതുകൊണ്ട് മനുഷ്യരെന്ന നിലയില്‍ …

Read More »

ശപിക്കപ്പെടുന്ന നാവ് !

sins-of-toungue

ചോ: പ്രത്യേകിച്ചൊരു കാരണവുംകൂടാതെ നിരന്തരം വര്‍ത്തമാനം പറയുകയും  വായ്ത്താരിയുമായി നടക്കുകയും ചെയ്യുന്നത് ശപിക്കപ്പെട്ടവരില്‍ ഉള്‍പ്പെടാന്‍ ഇടവരുത്തുമെന്ന് പറയുന്നത് ശരിയാണോ ? ——————– ഉത്തരം: അച്ചടക്കവും ആത്മനിയന്ത്രണവും ഇസ്‌ലാമില്‍ വിശ്വാസത്തിന്റെ അടിസ്ഥാനഭാഗങ്ങളാണെന്ന്  നാം മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നത് കാണുക: ‘എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവിനെ ശാരീരികേച്ഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ, ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്.'(അന്നാസിആത് 40,41) ഓരോ മനുഷ്യനും താന്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ഉത്തരം …

Read More »