Home / ചോദ്യോത്തരം / ഫത് വ / കുടുംബ ജീവിതം-ഫത്‌വ

കുടുംബ ജീവിതം-ഫത്‌വ

വിവാഹം നിര്‍ബന്ധമാണോ ?

A photo by Asaf R. unsplash.com/photos/UalImdHGjGU

ചോ: ഇസ്‌ലാമില്‍ സ്ത്രീകള്‍ വിവാഹം കഴിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ ? തനിക്ക് അനുയോജ്യനായ ഭര്‍ത്താവിനെ കിട്ടുന്നില്ലെങ്കില്‍ അത് സാധ്യമാകുന്നതുവരെ ഒരു യുവതിക്ക് ഏകാകിയായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കുഴപ്പമുണ്ടോ ? സത്യത്തില്‍, പുരുഷന്‍മാരില്‍ ഏറെപ്പേരും ഏകാധിപത്യപ്രവണതയുള്ളവരും താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നവരുമാണെന്നാണ് എനിക്ക് അനുഭവത്തില്‍ നിന്ന് മനസ്സിലായിട്ടുള്ളത്. മാത്രമല്ല, പ്രായക്കൂടുതലുള്ള സ്ത്രീകളെക്കാള്‍ ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ താല്‍പര്യം കാട്ടുന്ന പുരുഷ സമീപനത്തെയും എനിക്ക് വെറുപ്പാണ്. ഇന്ന് സമൂഹത്തില്‍ നടമാടുന്ന വിവാഹമെന്ന സങ്കല്‍പത്തോടുതന്നെ എനിക്ക് പുച്ഛം തോന്നുന്നു? ഉത്തരം: …

Read More »

പരസ്പരം വെറുക്കുന്ന മാതാപിതാക്കള്‍

CoupleFight-e1371308984845

ചോ: എന്റെ മാതാപിതാക്കള്‍ ദാമ്പത്യജീവിതത്തിലെ 35 വര്‍ഷങ്ങള്‍ പിന്നിട്ടവരാണ്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അവര്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ ഇപ്പോള്‍ ഗുരുതരാവസ്ഥയിലെത്തിയിരിക്കുന്നു. വിവാഹമോചിതയായ ഞാന്‍ മാതാപിതാക്കളോടൊപ്പം താമസിക്കാനായി തിരികെയെത്തിയതാണ്. അതോടൊപ്പം അവര്‍ക്കിടയിലുള്ള പിണക്കം പരിഹരിക്കുക എന്ന ലക്ഷ്യവുമുണ്ട്. പിതാവ് വിവാഹേതരബന്ധം പുലര്‍ത്തുന്നുവെന്നാണ് മാതാവ് സ്ഥിരം കുറ്റപ്പെടുത്തുന്നത്. മുന്‍കാലങ്ങളില്‍ പിതാവ് മാതാവിനോടനുവര്‍ത്തിച്ച കാര്യങ്ങളെല്ലാം ഇപ്പോള്‍ എണ്ണിപ്പറഞ്ഞ് കുറ്റപ്പെടുത്തുകയാണ്. പിതാവിനോട് അതുകാരണം എനിക്ക് നീരസം തോന്നുന്നുമുണ്ട്. പക്ഷേ, അവരിങ്ങനെ നിരന്തരം സംഘര്‍ഷത്തില്‍ കഴിഞ്ഞുകൂടുന്നത് …

Read More »

ഭാര്യാസഹോദരന്‍ കുഞ്ഞിനെ ദത്ത് തന്നാല്‍ ?

babyhands

ചോദ്യം: ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വര്‍ഷമായി. എന്നാല്‍ ഇതുവരെ കുട്ടികളുണ്ടായില്ല. ഞങ്ങളുടെ മെഡിക്കല്‍ റിപോര്‍ട്ടില്‍ കുഴപ്പങ്ങളൊന്നും കാണുന്നില്ല. എന്റെ ഭാര്യാസഹോദരന് ഒരു മകളുണ്ട്. സന്താനസൗഭാഗ്യം ലഭിക്കാത്ത ഞങ്ങളുടെ മനോവിഷമത്തെ തുടര്‍ന്ന് ഭാര്യാസഹോദരന്‍ അവരുടെ രണ്ടാമത്തെ കുട്ടിയെ ഞങ്ങള്‍ക്ക് നല്‍കാമെന്ന് പറഞ്ഞിരിക്കുകയാണ്. ഭാര്യാസഹോദരനും കുടുംബവും അക്കാര്യത്തില്‍ സമ്മതം നല്‍കിയിട്ടുമുണ്ട്. അവര്‍ക്ക് ഇനി അടുത്തൊന്നും കുട്ടികള്‍ ആവശ്യമില്ല എന്ന നിലപാടാണ്. അതിനാല്‍ അതീവ സന്തോഷത്തോടെയാണ് ഞങ്ങള്‍ക്ക് കുട്ടിയെ വാഗ്ദാനംചെയ്തത്. അടുത്തമാസം ആണ് …

Read More »

ദാമ്പത്യത്തെക്കുറിച്ച് ഒന്നുമറിയാത്ത വധു

bride-islam

ചോ: 2016 ജനുവരിയില്‍ എന്റെ വിവാഹനിശ്ചയം നടക്കുകയും അതേവര്‍ഷം ജൂലൈയില്‍ നികാഹ് നടക്കുകയും ചെയ്തു. ആ കാലയളവില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുകയൊന്നും ഉണ്ടായില്ല. ഞങ്ങള്‍ രണ്ട് രാജ്യത്താണ് ഇപ്പോള്‍. ഒരു മദ്‌റസയില്‍ പഠിപ്പിക്കുകയാണ് അവള്‍. ഒരിക്കല്‍ ഫോണിലൂടെ അവളുടെ കുടുംബത്തിലെ ആരോ പ്രസവിച്ചകാര്യം പറഞ്ഞപ്പോള്‍ എങ്ങനെയാണ് കുട്ടികള്‍ ഉണ്ടാവുന്നതെന്ന് അവളെന്നോട് ചോദിച്ചു. ദാമ്പത്യവും ലൈംഗികജീവിതവും സംബന്ധിച്ച കാര്യങ്ങളില്‍ അവള്‍ തികച്ചും അജ്ഞയാണെന്നാണ് എനിക്ക് മനസ്സിലായത്. ഫോണിലൂടെ അത്തരം കാര്യങ്ങള്‍ അവളോട് …

Read More »

‘പെണ്ണിന് ആണിനെ തല്ലിയാലെന്താ ?’

fist

ചോ: ഞാന്‍ ഫെമിനിസ്റ്റ് കാഴ്ചപ്പാടുള്ള മുസ്‌ലിംയുവതിയാണ്. ഇസ്‌ലാം സ്ത്രീകളെ അടിമകളാക്കുകയോ തരംതാഴ്ത്തുകയോ ചെയ്യുന്നില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഒട്ടേറെ സംശയങ്ങള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ഭാര്യ തന്റെ ഭര്‍ത്താവിനെ അനുസരിക്കണം എന്ന് ഇസ്‌ലാം നിബന്ധനവെച്ചതെന്തിനാണെന്ന് ഞാനറിയാന്‍ ആഗ്രഹിക്കുന്നു. സത്യത്തില്‍ ഭര്‍ത്താവ് ഞാന്‍ പറയുന്നത് അനുസരിക്കുന്നത് ഞാനത്ര ഗൗരവത്തിലെടുക്കുന്നില്ല. സ്ത്രീകള്‍ ഏറെ പ്രയാസങ്ങളും പ്രയത്‌നങ്ങളും ഏറ്റെടുത്തിട്ടും മറ്റൊരാളുടെ കീഴില്‍കഴിയേണ്ടിവരികയെന്നത് വളരെ കഷ്ടംതന്നെ. സ്ത്രീകള്‍ക്ക് മേധാവിത്വം അവകാശപ്പെടാന്‍ കഴിയില്ലെന്നുണ്ടോ ? മറ്റൊരു ചോദ്യം …

Read More »

രണ്ടാം ത്വലാഖിനും വിവാഹത്തിനും ശേഷം തിരിച്ചുവരാനാഗ്രഹിക്കുന്ന ഭാര്യ

divorce-question-islam

ചോ: ഞാന്‍ എന്റെ ഭാര്യയെ രണ്ടുപ്രാവശ്യം ത്വലാഖ് ചൊല്ലിയതാണ്. രണ്ടാം ത്വലാഖ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ അവരെ മറ്റൊരാള്‍ നികാഹ് കഴിച്ചു. അവര്‍ കാനഡയിലും അയാള്‍ മറ്റൊരുരാജ്യത്തുമാണ്. അവരെ കൂടെത്താമസിപ്പിക്കണമെന്ന നിബന്ധന(ആ രാജ്യത്തെ വിസ ലഭിക്കാന്‍ വേണ്ടി)യിലാണ് ആ കല്യാണത്തിന് സമ്മതിച്ചത്. എന്നാല്‍ തനിക്ക് അബദ്ധം പിണഞ്ഞതായി മനസ്സിലാക്കിയ അവര്‍ ഞാനുമായി ദാമ്പത്യം പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ചോദ്യം ഇതാണ്: അവര്‍ എന്റെയടുത്തേക്ക് തിരിച്ചുവരുമ്പോള്‍ അയാളെ നികാഹ് ചെയ്തതിന്റെ അവസ്ഥ …

Read More »

കടപ്പാട് ഭാര്യയ്‌ക്കെന്നപോലെ ഭര്‍ത്താവിന്നും

6618

ചോ: സ്ത്രീകളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എന്റെ ചോദ്യം. കിടപ്പറയില്‍ ഭര്‍ത്താവിന്റെ ആവശ്യപൂര്‍ത്തീകരണം ഭാര്യയുടെ ബാധ്യതയാണല്ലോ. പുരുഷന്റെ ആവശ്യം നിരാകരിക്കപ്പെട്ടാല്‍ അവളെ പുലരുംവരെ മലക്കുകള്‍ ശപിച്ചുകൊണ്ടിരിക്കുമെന്ന് ഹദീസുകളിലുണ്ട്. ഇത് നേരെ തിരിച്ചായാല്‍ എന്തായിരിക്കും സംഭവിക്കുക ? ഭാര്യയുടെ ആവശ്യങ്ങളില്‍നിന്ന് മുഖം തിരിക്കുന്ന ഭര്‍ത്താവിന് സമാനമായ ശാപമുണ്ടാകുമോ ? ഉത്തരം: ഖുര്‍ആന്റെ വിവരണമനുസരിച്ച് ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാനാണ് ദാമ്പത്യബന്ധം (അര്‍റൂം -21, അല്‍ അഅ്‌റാഫ് 189). ദാമ്പത്യബന്ധത്തെ പരിപോഷിപ്പിക്കുകയും ഉറപ്പിക്കുകയുംചെയ്യുന്ന പരസ്പരസ്‌നേഹം, …

Read More »

വിവാഹാലോചന നിരസിച്ചതില്‍ മനോവിഷമം

nikah

ചോ: ഞാന്‍ 26 വയസ്സുള്ള യുവാവാണ്. ഇപ്പോള്‍ ഒരു വിഷമവൃത്തത്തിലാണ് ഞാനുള്ളത്. ഒരു തെറ്റുചെയ്യുകയും അല്ലാഹുവിനെ വെറുപ്പിക്കുകയും ചെയ്ത പ്രയാസമാണ് എന്റെ മനസ്സിനെ അലട്ടുന്നത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഒരു നല്ല കുടുംബത്തില്‍പെട്ട സുന്ദരിയും മതഭക്തയുമായ പെണ്‍കുട്ടിയുടെ വിവാഹാലോചന എന്റെ മുമ്പാകെ വന്നു. ആ കുട്ടിക്ക് എന്നെ ഇഷ്ടമായിരുന്നുവത്രേ. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം  ആ കുട്ടിയില്‍  പ്രത്യേകതാല്‍പര്യമൊന്നും തോന്നിയിരുന്നില്ല. ദാമ്പത്യം ചില്ലറക്കളിയല്ലാത്തതുകൊണ്ട് താല്‍പര്യമില്ലാത്തതില്‍ ഇടപെടേണ്ടെന്നുകരുതി  തല്‍ക്കാലം ആലോചന നിരസിച്ചു.  ഏതാണ്ട് മൂന്നുമാസം …

Read More »

വിവാഹമുറപ്പിച്ചതിന് ശേഷം പ്രതിശ്രുത വധൂവരന്‍മാരുടെ കിന്നാരം പറച്ചില്‍ ?

engagement-in-islam

ചോദ്യം: ഞങ്ങളുടെ നാട്ടില്‍ മുസ്‌ലിംകുടുംബങ്ങള്‍ അവരുടെ  മക്കള്‍ക്ക് വിവാഹാലോചന നടത്തുമ്പോള്‍  വാക്കുറപ്പിച്ച്  ഒന്നോ രണ്ടോ വര്‍ഷത്തിനുശേഷം നികാഹ് നടത്താമെന്ന് തീരുമാനിക്കാറുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ ചെറുക്കനും പ്രതിശ്രുതവധുവും കിന്നരിക്കുകയും ചുറ്റിയടിച്ചുനടക്കുകയും ചെയ്യുന്നു. ഈ രീതി ഇസ്‌ലാമില്‍ അനുവദനീയമാണോ? —————- ഉത്തരം:   ആണിന്റെയും പെണ്ണിന്റെയും   വീട്ടുകാര്‍ വിവാഹത്തിന് യോജിപ്പിലെത്തുകയും  നികാഹ് പിന്നീട് നടത്താന്‍ തീരുമാനിക്കുകയും  ചെയ്തു. ഇതാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഇതിനെ വിവാഹനിശ്ചയം എന്നാണ് പറയുക. വരുംദിനങ്ങളിലെ ഒരു തിയതി …

Read More »

ഗര്‍ഭനിരോധനത്തിന് ട്യൂബ് കെട്ടിവെക്കുന്നതില്‍ വിലക്കുണ്ടോ ?

pregnancy-dollar-paid

ചോ:  ചില ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ വീണ്ടും ഗര്‍ഭംധരിക്കുന്നത് ഡോക്ടര്‍ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ഫാലോപിയന്‍ നാളികള്‍കെട്ടിവെക്കുന്നതിന് ദീനില്‍ എന്തെങ്കിലും വിലക്കുണ്ടോ?  —————————– ഉത്തരം: ആരോഗ്യസംബന്ധിയായ പ്രശ്‌നങ്ങള്‍ ഭയക്കുന്നതിനാല്‍ ഡോക്ടറുടെ കര്‍ശനമായ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ ഫാലോപിയന്‍ നാളികള്‍ ബന്ധിച്ചുനിര്‍ത്തുന്നതിന്  വിലക്കില്ല. അല്ലാത്ത പക്ഷം അത് ഹറാമാണ്. കാരണം, അത് അല്ലാഹുവിന്റെ സൃഷ്ടിപ്പിലുള്ള ഇടപെടലാണ്.  അത്തരം പ്രവര്‍ത്തനങ്ങളുടെ പിന്നിലുള്ളത് പൈശാചികപ്രേരണയാണ്.  പിശാച് മനുഷ്യനെ പ്രകൃതിമാര്‍ഗങ്ങളില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന്  പ്രതിജ്ഞയെടുത്തിട്ടുള്ളവനാണ്. അതുവഴി മനുഷ്യരാശിയെ അവന്‍ അപകടത്തിലാക്കുന്നു. അതിനാല്‍ ചികിത്സാര്‍ഥമുള്ള …

Read More »