ഫത് വ

നുണ പറഞ്ഞാല്‍ ?

Lie-mouth

ചോ: ഓണ്‍ ലൈനില്‍ ട്യൂഷനും മറ്റു ക്ലാസുകളും നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. പക്ഷേ ലൊക്കേഷന്‍ ഏതെന്ന് ചോദിക്കുമ്പോള്‍ പഠിതാവിനെ തൃപ്തിപ്പെടുത്താന്‍ അവരുടെ പട്ടണത്തില്‍ ഉള്ള ആളാണെന്ന് നുണപറയേണ്ടിവരും. അതെപ്പറ്റിയുള്ള വിധിയെന്താണ്? ഉത്തരം: കളവുപറയുന്നതും വഞ്ചിക്കുന്നതും ഗുരുതരമായ പാപമായി ഇസ്‌ലാം കണക്കാക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ) ഇപ്രകാരം അരുള്‍ചെയ്തിരിക്കുന്നു: ‘നിങ്ങള്‍ സത്യത്തോട് പ്രതിബദ്ധത പുലര്‍ത്തുക. അത് നിങ്ങളെ നന്‍മയിലേക്കും നന്‍മ സ്വര്‍ഗത്തിലേക്കും കൊണ്ടെത്തിക്കുന്നു. കളവ് പറയുന്നതിനെ സൂക്ഷിക്കുക. കളവ് ദുര്‍വൃത്തികളിലേക്കും ദുര്‍വൃത്തികള്‍ …

Read More »

അശുദ്ധാവസ്ഥയില്‍ ഖുര്‍ആന്‍ പാരായണം

lady-quran-reading

ചോ: രാത്രിയില്‍ ശാരീരികബന്ധം പുലര്‍ത്തി പുലര്‍ച്ചെ ജനാബത്തിന്റെ കുളി നിര്‍വഹിക്കുന്നതിന് മുമ്പ് ആര്‍ത്തവമാരംഭിച്ച സ്ത്രീക്ക് ഖുര്‍ആന്‍ തുറന്നുനോക്കി ഓതാമോ ? സംശയത്തിന് കാരണം ഇതാണ്: അവള്‍ ഒരു വലിയ അശുദ്ധിയില്‍നിന്ന് കുളിക്കുംമുമ്പേ മറ്റൊരു വലിയ അശുദ്ധിയിലേക്ക് എത്തിപ്പെട്ടതാണല്ലോ. ഈ ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത് ? ഉത്തരം: വലിയ അശുദ്ധി(ജനാബത്ത്/ ആര്‍ത്തവം)യുള്ള സ്ത്രീക്ക് ഖുര്‍ആന്‍ കയ്യിലെടുക്കാനും ഓതാനും അനുവാദമുണ്ടോ എന്നാണ് താങ്കള്‍ ചോദിക്കുന്നത്. ഈ വിഷയത്തില്‍ ഇസ്‌ലാമികകര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. വലിയ …

Read More »

ദേഷ്യം നിയന്ത്രിക്കാനാവുന്നില്ലേ ?

anger

ചോ: എനിക്ക് വൈകാരിക വിക്ഷോഭങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. നിസ്സാരകാര്യങ്ങളില്‍പോലും അസ്വസ്ഥത പ്രകടിപ്പിക്കുന്നു. പെട്ടെന്ന് തന്നെ കരയുകയും നെഞ്ചത്തടിച്ച് നിലവിളിക്കുകയുംചെയ്യും. തെറ്റാണ് ചെയ്യുന്നതെന്ന് അറിയാം. എന്നാലും മനസ്സിനെ നിയന്ത്രിക്കാനാവുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത് ? ഉത്തരം: അല്ലാഹു പറയുന്നു: ‘ ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു. വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ …

Read More »

സിനിമ കാണല്‍ ഖുര്‍ആന്‍ പറഞ്ഞ ‘ലഗ്‌വ്’ ആണോ ?

people-watching-tv-movie

ചോദ്യം: ഖുര്‍ആന്‍ വിശേഷിപ്പിച്ച വ്യര്‍ഥഭാഷണം (ലഗ്‌വ്) കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് ? ഹോബിയും സിനിമാകാണലും ഈ വിഭാഗത്തില്‍ പെടുമോ ? ഉത്തരം: ലഗ്‌വ് (ലുഖ്മാന്‍-6) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത് നേരമ്പോക്ക്, വെടിപറച്ചില്‍, രസംകൊല്ലി വര്‍ത്തമാനങ്ങള്‍ എന്നിവയെക്കുറിച്ചാണ്. അതായത്, ഈലോകത്തും മരണാനന്തരം പരലോകത്തും മനുഷ്യന് യാതൊരു ഗുണവുമുണ്ടാക്കാത്ത ഭാഷണങ്ങളാണ് അവ. പണ്ഡിതനായ ഇമാം ഇബ്‌നുകസീര്‍ ആ പദത്തെ വ്യവഹരിക്കുന്നത്, ശിര്‍ക്കും പാപവും തിന്‍മയും കലരുക വഴി യാതൊരു ഗുണവും ചെയ്യാത്ത വാക്കുകളും …

Read More »

ദാമ്പത്യത്തെക്കുറിച്ച് ഒന്നുമറിയാത്ത വധു

bride-islam

ചോ: 2016 ജനുവരിയില്‍ എന്റെ വിവാഹനിശ്ചയം നടക്കുകയും അതേവര്‍ഷം ജൂലൈയില്‍ നികാഹ് നടക്കുകയും ചെയ്തു. ആ കാലയളവില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുകയൊന്നും ഉണ്ടായില്ല. ഞങ്ങള്‍ രണ്ട് രാജ്യത്താണ് ഇപ്പോള്‍. ഒരു മദ്‌റസയില്‍ പഠിപ്പിക്കുകയാണ് അവള്‍. ഒരിക്കല്‍ ഫോണിലൂടെ അവളുടെ കുടുംബത്തിലെ ആരോ പ്രസവിച്ചകാര്യം പറഞ്ഞപ്പോള്‍ എങ്ങനെയാണ് കുട്ടികള്‍ ഉണ്ടാവുന്നതെന്ന് അവളെന്നോട് ചോദിച്ചു. ദാമ്പത്യവും ലൈംഗികജീവിതവും സംബന്ധിച്ച കാര്യങ്ങളില്‍ അവള്‍ തികച്ചും അജ്ഞയാണെന്നാണ് എനിക്ക് മനസ്സിലായത്. ഫോണിലൂടെ അത്തരം കാര്യങ്ങള്‍ അവളോട് …

Read More »

മൃഗബലി നിരോധിച്ചാല്‍ ?

banned-stamp_Gk5qgSdd

ചോ: ഒരു രാജ്യത്തെ ഗവണ്‍മെന്റ് മൃഗബലി (കാള/ പശു) നിരോധിച്ചാല്‍ അഖീഖഃയായി മൃഗങ്ങളെ അറുക്കുന്നത് അനുവദനീയമാണോ ? ഉത്തരം: ആടും ചെമ്മരിയാടും ഒഴികെയുള്ള മൃഗങ്ങളെ അറുക്കുന്നതില്‍ നിരോധമുള്ള അവസരത്തില്‍ എന്നാണോ താങ്കള്‍ ചോദ്യത്തിലൂടെ ഉദ്ദേശിച്ചത് ? അങ്ങനെയാണെങ്കില്‍ കാളയെയും പശുവിനെയും അറുക്കാന്‍ പാടില്ല. അതിനെക്കാള്‍ ഉത്തമം ആടോ ചെമ്മരിയാടോ ആണ്. എല്ലാറ്റിനുമപ്പുറം നാം ഓര്‍ക്കേണ്ട സംഗതി, നബി ഒരിക്കലും പശുവിനെ അറുത്തിട്ടില്ല എന്നതാണ്. അദ്ദേഹം എപ്പോഴും ആടിനെയോ ചെമ്മരിയാടിനെയോ ഒക്കെയാണ് …

Read More »

ഏതെങ്കിലും ഫിഖ്ഹി മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണോ ?

four-madhab

ചോദ്യം: ഹനഫീ മദ്ഹബ് പിന്തുടരുന്ന ഒരു വ്യക്തിയായ എനിക്ക് മറ്റൊരു മദ്ഹബ് സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്. ഇതുപേക്ഷിച്ച് എനിക്ക് മറ്റൊന്നു സ്വീകരിക്കാമോ ? ഒരു വിശദീകരണം നല്‍കാമോ ? ഉത്തരം: എല്ലാ മുസ് ലിംകളുടെ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പാരമ്പര്യമാണ് പിന്തുടരേണ്ടത്. തന്റെ എല്ലാ അഭിപ്രായങ്ങളും പിന്തുടരണമെന്ന് ഒരു മുസ് ലിം പണ്ഡിതനും പറഞ്ഞിട്ടില്ല. സത്യമാര്‍ഗം പറഞ്ഞുകൊടുക്കുന്നതില്‍ അവരുടെ പരിശ്രമങ്ങള്‍ വളരെ ബൃഹത്തും ആത്മാര്‍ഥവുമാണെങ്കിലും, തങ്ങള്‍ കേവലം മനുഷ്യര്‍ മാത്രമാണ്, അഭിപ്രായങ്ങളില്‍ …

Read More »

പലിശയുപഭോക്താവിന്റെ സമ്മാനം സ്വീകരിക്കാമോ ?

gift-from-interest

ചോ: പലിശയുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ഉപജീവനാര്‍ഥം ജോലിചെയ്യുന്നയാളുടെ കുടുംബത്തില്‍നിന്ന് ഭക്ഷണപദാര്‍ഥങ്ങളും പുതുവസ്ത്രങ്ങളും സമ്മാനമായി ലഭിച്ചാല്‍ അത് സ്വീകരിക്കുന്നതിന്റെ വിധിയെന്ത് ? ഉത്തരം: അത്തരത്തില്‍ പലിശയുമായി ബന്ധപ്പെട്ടയാളുടെ പക്കല്‍നിന്ന് സമ്മാനമായി നല്‍കുന്നതാണെങ്കില്‍ താങ്കള്‍ക്കത് സ്വീകരിക്കുന്നതില്‍ വിരോധമില്ല. അതല്ല, അത് ദാനധര്‍മങ്ങളുടെ ഭാഗമായി ലഭിക്കുന്നതാണെങ്കില്‍ മറ്റേതെങ്കിലും ദരിദ്രര്‍ക്ക് അത് സംഭാവനചെയ്യാം. ദാതാവ് പാപംചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. മറ്റുള്ള ആളുകളുടെ കുറ്റകരമായ നടപടികളുടെ ഉത്തരവാദിത്വം താങ്കളുടെ ചുമലില്‍ അടിച്ചേല്‍പിക്കപ്പെടുകയില്ല. മറ്റുള്ളവരുടെ ഇടപാടുകളും സമ്പാദ്യങ്ങളും …

Read More »

‘പെണ്ണിന് ആണിനെ തല്ലിയാലെന്താ ?’

fist

ചോ: ഞാന്‍ ഫെമിനിസ്റ്റ് കാഴ്ചപ്പാടുള്ള മുസ്‌ലിംയുവതിയാണ്. ഇസ്‌ലാം സ്ത്രീകളെ അടിമകളാക്കുകയോ തരംതാഴ്ത്തുകയോ ചെയ്യുന്നില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഒട്ടേറെ സംശയങ്ങള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ഭാര്യ തന്റെ ഭര്‍ത്താവിനെ അനുസരിക്കണം എന്ന് ഇസ്‌ലാം നിബന്ധനവെച്ചതെന്തിനാണെന്ന് ഞാനറിയാന്‍ ആഗ്രഹിക്കുന്നു. സത്യത്തില്‍ ഭര്‍ത്താവ് ഞാന്‍ പറയുന്നത് അനുസരിക്കുന്നത് ഞാനത്ര ഗൗരവത്തിലെടുക്കുന്നില്ല. സ്ത്രീകള്‍ ഏറെ പ്രയാസങ്ങളും പ്രയത്‌നങ്ങളും ഏറ്റെടുത്തിട്ടും മറ്റൊരാളുടെ കീഴില്‍കഴിയേണ്ടിവരികയെന്നത് വളരെ കഷ്ടംതന്നെ. സ്ത്രീകള്‍ക്ക് മേധാവിത്വം അവകാശപ്പെടാന്‍ കഴിയില്ലെന്നുണ്ടോ ? മറ്റൊരു ചോദ്യം …

Read More »

വിവാഹിതയോട് ഇഷ്ടം ?

love-to-married

ചോ: ഞാനൊരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. പക്ഷെ അവള്‍ എന്നെക്കാള്‍ പ്രായമുള്ളവളും വിവാഹിതയുമാണ് എന്നതാണ് പ്രശ്‌നം. മാത്രമല്ല, ഞാന്‍ സ്‌നേഹിക്കുന്നത് അവള്‍ക്കറിയില്ല. അവരെ എനിക്ക് സ്വര്‍ഗത്തില്‍ ലഭിക്കാന്‍ ഈലോകത്ത് ഞാനെന്താണ് ചെയ്യേണ്ടത് ? ഉത്തരം: നിങ്ങള്‍ വിവാഹിതയായ ഒരു പെണ്‍കുട്ടിയെക്കുറിച്ച ചിന്ത മനസ്സില്‍വെച്ചുപുലര്‍ത്തുന്നത് തീര്‍ത്തും തെറ്റാണ്. അതെല്ലാം പൈശാചിക ദുര്‍ബോധനങ്ങളുടെ പ്രേരണയാലുണ്ടാകുന്ന ചിന്തകളാണ്. ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാതരം ദുശ്ചെയ്തികളും മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കണമെന്ന് പിശാച് ആഗ്രഹിക്കുന്നു. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ‘മനുഷ്യരേ, …

Read More »