Home / ചോദ്യോത്തരം

ചോദ്യോത്തരം

എന്തുകൊണ്ട് ‘അല്ലാഹു’ ?

ALLAH

ചോദ്യം: “മുസ്ലിംകള്‍ സ്രഷ്ടാവിനെ അന്യഭാഷയായ അറബിയില്‍ ‘അല്ലാഹു’ എന്ന് പറയുന്നത് എന്തിനാണ് ? ഓരോരുത്തരും തങ്ങളുടെ മാതൃഭാഷയില്‍ യുക്തമായ പേര് നല്‍കിയാല്‍ പോരേ, മലയാളികളായ നാം ദൈവം, ഈശ്വരന്‍ എന്നെല്ലാം വിളിക്കുന്നപോലെ ? ” പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ശക്തിയെക്കുറിക്കുന്ന നാമമാണ് അല്ലാഹു. ദൈവം, ഈശ്വരന്‍, കര്‍ത്താവ്, ഗോഡ്, ഖുദാ തുടങ്ങി ആ സ്രഷ്ടാവിനെ പരിചയപ്പെടുത്താന്‍ ഏതു ഭാഷയിലെ പേരും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഏകനും ലിംഗഭേദങ്ങള്‍ക്കതീതനുമായ ആ ശക്തിയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ പദം ‘അല്ലാഹു’ …

Read More »

ഭാര്യാസഹോദരന്‍ കുഞ്ഞിനെ ദത്ത് തന്നാല്‍ ?

babyhands

ചോദ്യം: ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വര്‍ഷമായി. എന്നാല്‍ ഇതുവരെ കുട്ടികളുണ്ടായില്ല. ഞങ്ങളുടെ മെഡിക്കല്‍ റിപോര്‍ട്ടില്‍ കുഴപ്പങ്ങളൊന്നും കാണുന്നില്ല. എന്റെ ഭാര്യാസഹോദരന് ഒരു മകളുണ്ട്. സന്താനസൗഭാഗ്യം ലഭിക്കാത്ത ഞങ്ങളുടെ മനോവിഷമത്തെ തുടര്‍ന്ന് ഭാര്യാസഹോദരന്‍ അവരുടെ രണ്ടാമത്തെ കുട്ടിയെ ഞങ്ങള്‍ക്ക് നല്‍കാമെന്ന് പറഞ്ഞിരിക്കുകയാണ്. ഭാര്യാസഹോദരനും കുടുംബവും അക്കാര്യത്തില്‍ സമ്മതം നല്‍കിയിട്ടുമുണ്ട്. അവര്‍ക്ക് ഇനി അടുത്തൊന്നും കുട്ടികള്‍ ആവശ്യമില്ല എന്ന നിലപാടാണ്. അതിനാല്‍ അതീവ സന്തോഷത്തോടെയാണ് ഞങ്ങള്‍ക്ക് കുട്ടിയെ വാഗ്ദാനംചെയ്തത്. അടുത്തമാസം ആണ് …

Read More »

കുഫ്‌റിന്റെയും കാഫിറിന്റെയും യാഥാര്‍ഥ്യം

A stock photo of a business man blocking the camera

‘കാഫിര്‍’ എന്ന പദപ്രയോഗം വഴി മുസ്ലിംകള്‍ ഹിന്ദുക്കളെ നിന്ദിക്കുകയും ശകാരിക്കുകയും ശത്രുക്കളായി അകറ്റുകയും ചെയ്യുന്നുവെന്ന ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതാണോ ?’ വാസ്തവത്തില്‍ അടിസ്ഥാനരഹിതമായ ഒരു തെറ്റുധാരണയാണിത്. ‘കാഫിര്‍’ എന്ന പദത്തിന്റെ അര്‍ഥം വിശകലനം ചെയ്യുമ്പോള്‍ അത് വ്യക്തമാകുന്നതാണ്. ‘കുഫ്റ്’ എന്ന മൂലപദത്തിന്റെ കര്‍തൃരൂപമാണ് ‘കാഫിര്‍’. മറക്കുക, മൂടുക എന്നാണ് ‘കുഫ്റി’ന്റെ മൌലികമായ ഭാഷാര്‍ഥം. ‘കാഫിര്‍’ എന്നാല്‍ മറക്കുന്നവന്‍, മൂടുന്നവന്‍. വസ്തുക്കളെ ഇരുട്ടുകൊണ്ടുമൂടുന്നത് എന്ന ആശയത്തെ അടിസ്ഥാനമാക്കി രാവിനെ ‘കാഫിര്‍’ എന്നു വിശേഷിപ്പിക്കാറുണ്ട്. കാഫിറിന്റെ അര്‍ഥത്തിന് പുഷ്ടിയേകുന്ന രൂപമാണ് ‘കഫ്ഫാര്‍’. അധികം മറക്കുന്നവന്‍, ഏറെ …

Read More »

ഇസ് ലാമും പരിണാമസിദ്ധാന്തവും

evolution

ചോദ്യം: “ശാസ്ത്രവിരുദ്ധമായി ഒന്നും ഇസ്ലാമിലില്ലെന്നാണല്ലോ പറയപ്പെടുന്നത്. എങ്കില്‍ ഇസ്ലാം പരിണാമസിദ്ധാന്തത്തെ അംഗീകരിക്കുന്നുണ്ടോ ?’ ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും ഇസ്ലാമിലില്ലെന്നത് തീര്‍ത്തും ശരിയാണ്. എന്നാല്‍, ശാസ്ത്രനിഗമനങ്ങള്‍ക്കോ ചരിത്രപരമായ അനുമാനങ്ങള്‍ക്കോ ഇതു ബാധകമല്ല. പരിണാമവാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ ഒരനുമാനം മാത്രമാണ്. പരിണാമം രണ്ടിനമാണെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു നടക്കുന്ന നിസ്സാര മാറ്റങ്ങളെപ്പറ്റിയാണ് സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്. മനുഷ്യരില്‍ നീണ്ടവരും കുറിയവരും വെളുത്തവരും കറുത്തവരും ആണും പെണ്ണും പ്രതിഭാശാലികളും മന്ദബുദ്ധികളുമെല്ലാമുണ്ടല്ലോ. ഒരേ കുടുംബത്തില്‍ ഒരേ മാതാപിതാക്കളുടെ മക്കളില്‍പോലും ഈ വൈവിധ്യം ദൃശ്യമാണ്. …

Read More »

നുണ പറഞ്ഞാല്‍ ?

Lie-mouth

ചോ: ഓണ്‍ ലൈനില്‍ ട്യൂഷനും മറ്റു ക്ലാസുകളും നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. പക്ഷേ ലൊക്കേഷന്‍ ഏതെന്ന് ചോദിക്കുമ്പോള്‍ പഠിതാവിനെ തൃപ്തിപ്പെടുത്താന്‍ അവരുടെ പട്ടണത്തില്‍ ഉള്ള ആളാണെന്ന് നുണപറയേണ്ടിവരും. അതെപ്പറ്റിയുള്ള വിധിയെന്താണ്? ഉത്തരം: കളവുപറയുന്നതും വഞ്ചിക്കുന്നതും ഗുരുതരമായ പാപമായി ഇസ്‌ലാം കണക്കാക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ) ഇപ്രകാരം അരുള്‍ചെയ്തിരിക്കുന്നു: ‘നിങ്ങള്‍ സത്യത്തോട് പ്രതിബദ്ധത പുലര്‍ത്തുക. അത് നിങ്ങളെ നന്‍മയിലേക്കും നന്‍മ സ്വര്‍ഗത്തിലേക്കും കൊണ്ടെത്തിക്കുന്നു. കളവ് പറയുന്നതിനെ സൂക്ഷിക്കുക. കളവ് ദുര്‍വൃത്തികളിലേക്കും ദുര്‍വൃത്തികള്‍ …

Read More »

അശുദ്ധാവസ്ഥയില്‍ ഖുര്‍ആന്‍ പാരായണം

lady-quran-reading

ചോ: രാത്രിയില്‍ ശാരീരികബന്ധം പുലര്‍ത്തി പുലര്‍ച്ചെ ജനാബത്തിന്റെ കുളി നിര്‍വഹിക്കുന്നതിന് മുമ്പ് ആര്‍ത്തവമാരംഭിച്ച സ്ത്രീക്ക് ഖുര്‍ആന്‍ തുറന്നുനോക്കി ഓതാമോ ? സംശയത്തിന് കാരണം ഇതാണ്: അവള്‍ ഒരു വലിയ അശുദ്ധിയില്‍നിന്ന് കുളിക്കുംമുമ്പേ മറ്റൊരു വലിയ അശുദ്ധിയിലേക്ക് എത്തിപ്പെട്ടതാണല്ലോ. ഈ ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത് ? ഉത്തരം: വലിയ അശുദ്ധി(ജനാബത്ത്/ ആര്‍ത്തവം)യുള്ള സ്ത്രീക്ക് ഖുര്‍ആന്‍ കയ്യിലെടുക്കാനും ഓതാനും അനുവാദമുണ്ടോ എന്നാണ് താങ്കള്‍ ചോദിക്കുന്നത്. ഈ വിഷയത്തില്‍ ഇസ്‌ലാമികകര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. വലിയ …

Read More »

ദേഷ്യം നിയന്ത്രിക്കാനാവുന്നില്ലേ ?

anger

ചോ: എനിക്ക് വൈകാരിക വിക്ഷോഭങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. നിസ്സാരകാര്യങ്ങളില്‍പോലും അസ്വസ്ഥത പ്രകടിപ്പിക്കുന്നു. പെട്ടെന്ന് തന്നെ കരയുകയും നെഞ്ചത്തടിച്ച് നിലവിളിക്കുകയുംചെയ്യും. തെറ്റാണ് ചെയ്യുന്നതെന്ന് അറിയാം. എന്നാലും മനസ്സിനെ നിയന്ത്രിക്കാനാവുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത് ? ഉത്തരം: അല്ലാഹു പറയുന്നു: ‘ ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു. വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ …

Read More »

സിനിമ കാണല്‍ ഖുര്‍ആന്‍ പറഞ്ഞ ‘ലഗ്‌വ്’ ആണോ ?

people-watching-tv-movie

ചോദ്യം: ഖുര്‍ആന്‍ വിശേഷിപ്പിച്ച വ്യര്‍ഥഭാഷണം (ലഗ്‌വ്) കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് ? ഹോബിയും സിനിമാകാണലും ഈ വിഭാഗത്തില്‍ പെടുമോ ? ഉത്തരം: ലഗ്‌വ് (ലുഖ്മാന്‍-6) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത് നേരമ്പോക്ക്, വെടിപറച്ചില്‍, രസംകൊല്ലി വര്‍ത്തമാനങ്ങള്‍ എന്നിവയെക്കുറിച്ചാണ്. അതായത്, ഈലോകത്തും മരണാനന്തരം പരലോകത്തും മനുഷ്യന് യാതൊരു ഗുണവുമുണ്ടാക്കാത്ത ഭാഷണങ്ങളാണ് അവ. പണ്ഡിതനായ ഇമാം ഇബ്‌നുകസീര്‍ ആ പദത്തെ വ്യവഹരിക്കുന്നത്, ശിര്‍ക്കും പാപവും തിന്‍മയും കലരുക വഴി യാതൊരു ഗുണവും ചെയ്യാത്ത വാക്കുകളും …

Read More »

ദാമ്പത്യത്തെക്കുറിച്ച് ഒന്നുമറിയാത്ത വധു

bride-islam

ചോ: 2016 ജനുവരിയില്‍ എന്റെ വിവാഹനിശ്ചയം നടക്കുകയും അതേവര്‍ഷം ജൂലൈയില്‍ നികാഹ് നടക്കുകയും ചെയ്തു. ആ കാലയളവില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുകയൊന്നും ഉണ്ടായില്ല. ഞങ്ങള്‍ രണ്ട് രാജ്യത്താണ് ഇപ്പോള്‍. ഒരു മദ്‌റസയില്‍ പഠിപ്പിക്കുകയാണ് അവള്‍. ഒരിക്കല്‍ ഫോണിലൂടെ അവളുടെ കുടുംബത്തിലെ ആരോ പ്രസവിച്ചകാര്യം പറഞ്ഞപ്പോള്‍ എങ്ങനെയാണ് കുട്ടികള്‍ ഉണ്ടാവുന്നതെന്ന് അവളെന്നോട് ചോദിച്ചു. ദാമ്പത്യവും ലൈംഗികജീവിതവും സംബന്ധിച്ച കാര്യങ്ങളില്‍ അവള്‍ തികച്ചും അജ്ഞയാണെന്നാണ് എനിക്ക് മനസ്സിലായത്. ഫോണിലൂടെ അത്തരം കാര്യങ്ങള്‍ അവളോട് …

Read More »

മൃഗബലി നിരോധിച്ചാല്‍ ?

banned-stamp_Gk5qgSdd

ചോ: ഒരു രാജ്യത്തെ ഗവണ്‍മെന്റ് മൃഗബലി (കാള/ പശു) നിരോധിച്ചാല്‍ അഖീഖഃയായി മൃഗങ്ങളെ അറുക്കുന്നത് അനുവദനീയമാണോ ? ഉത്തരം: ആടും ചെമ്മരിയാടും ഒഴികെയുള്ള മൃഗങ്ങളെ അറുക്കുന്നതില്‍ നിരോധമുള്ള അവസരത്തില്‍ എന്നാണോ താങ്കള്‍ ചോദ്യത്തിലൂടെ ഉദ്ദേശിച്ചത് ? അങ്ങനെയാണെങ്കില്‍ കാളയെയും പശുവിനെയും അറുക്കാന്‍ പാടില്ല. അതിനെക്കാള്‍ ഉത്തമം ആടോ ചെമ്മരിയാടോ ആണ്. എല്ലാറ്റിനുമപ്പുറം നാം ഓര്‍ക്കേണ്ട സംഗതി, നബി ഒരിക്കലും പശുവിനെ അറുത്തിട്ടില്ല എന്നതാണ്. അദ്ദേഹം എപ്പോഴും ആടിനെയോ ചെമ്മരിയാടിനെയോ ഒക്കെയാണ് …

Read More »