Home / ചരിത്രം / സ്വതന്ത്ര ഭരണകൂടങ്ങള്‍

സ്വതന്ത്ര ഭരണകൂടങ്ങള്‍

ബുവൈഹിദ് വംശം (945-1055)

buwaihyd-state

അബ്ബാസീ ഖലീഫ അല്‍മുഖ്തദിറിന്റെ കാലത്ത് ‘അമീറുല്‍ ഉമറാഅ്’ എന്ന പ്രത്യേകതസ്തികയുണ്ടാക്കിയിരുന്നു. അംഗരക്ഷകബറ്റാലിയന്റെ തലവനാണ് ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടിരുന്നത്. ഈ സ്ഥാനം അലങ്കരിച്ചിരുന്ന അഹ്മദ് ഇബ്‌നു ബുവൈഹിദ് എന്നയാള്‍ ‘മുഈസുദ്ദൗല’ എന്ന പേരില്‍ സര്‍വാധികാരിയായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ മൂന്നുപുത്രന്‍മാര്‍ ഒരു സൈന്യം രൂപീകരിച്ച് പേര്‍ഷ്യ ആക്രമിക്കുകയും ചില പട്ടണങ്ങള്‍ പിടിച്ചെടുക്കുകയുംചെയ്തു. അങ്ങനെ 934- ല്‍ ഒരു ഭരണകൂടം സ്ഥാപിച്ചു. ഒടുവില്‍ ബഗ്ദാദ് പിടിച്ചടക്കി. ഖലീഫ അവരുടെ സംരക്ഷണത്തിലായിരുന്നു ജീവിച്ചത്. ശീഈകളായിരുന്ന ബുവൈഹിദുകള്‍ രാജ്യത്തെ …

Read More »

ഗസ്‌നവികള്‍ (977-1186)

Ghaznavid_Empire_975_-_1187_(AD)

സമാനികളുടെ കീഴില്‍ അടിമയായിരുന്ന ആല്‍പ്തിജിന്‍ കാബൂളില്‍ സ്ഥാപിച്ച ഭരണകൂടമാണ് ഗസ്‌നി. ഗസ്‌നികള്‍ ഖുറാസാനും പെഷവാറും പിടിച്ചെടുത്തു. ജയപാലനെ തോല്‍പിച്ച് സിന്ധുനദിയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ അവര്‍ കൈക്കലാക്കി. ഗസ്‌നവികളുടെ സുവര്‍ണകാലമെന്നറിയപ്പെടുന്നത് സുല്‍ത്താന്‍ മഹ്മൂദിന്റെ ഭരണകാലമാണ്. യമുനാനദിക്കും ടൈഗ്രീസ്‌നദിക്കുമിടക്കുള്ള പ്രവിശാലമായ ഭൂപ്രദേശം അവര്‍ അടക്കിഭരിച്ചു. സോമനാഥക്ഷേത്രം ആക്രമിച്ച് ധാരാളം പൊന്നും ധനവും കൊള്ളചെയ്ത മഹ്മൂദ് ഗസ്‌നിയെ ചരിത്രകാരന്‍മാര്‍ അപലപിച്ചു. (എന്നാല്‍ ഈ സംഭവത്തെ ക്ഷേത്രധ്വംസനമെന്ന പേരില്‍ ചിത്രീകരിച്ച് ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.) …

Read More »