Home / About Us

About Us

ദഅ് വാ മേഖലയില്‍സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന അസ്ഹറുല്‍ഉലൂം ഇസ് ലാമിക് കോംപ്ളക്സാണ് ഈ സംരംഭത്തിന് വേദിയൊരുക്കുന്നത്.
ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതന്‍മര്‍ഹൂം ഡോ. മുഹിയുദ്ദീന്‍ആലുവായിയുടെ നേതൃത്വത്തില്‍രൂപംകൊണ്ട അസ്ഹറുല്‍ഉലൂം ചാരിറ്റബിള്‍ട്രസ്റാണ് മഹത്തായ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ബീജാവാപം നല്‍കിയത്.
ഇസ് ലാമിക സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കും വികാസത്തിനും രാജ്യത്തിന്റെയും രാജ്യവാസികളുടെയും ക്ഷേമത്തിനും ഉപകരിക്കുന്ന നേതൃഗുണമുള്ള പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കുക എന്നതാണ് അസ്ഹറിന്റെ സ്ഥാപിതലക്ഷ്യം. ആ ചരിത്രനിയോഗത്തിനായുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ വെബ്സൈറ്റ്. സൈബര്‍ മേഖലയില്‍ ഇസ് ലാമിനെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ ചെറുക്കുക, അന്വേഷകര്‍ക്ക് ഇസ്ലാമിനെ അറിയാനും തെറ്റിദ്ധാരണകളകറ്റാനുമുള്ള സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ വെബ്സൈറ്റിലൂടെ നിര്‍വഹിക്കപ്പെടുക.